കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹനാന്‍ കുതിച്ചുയരുന്നു; ദുരിത ജീവിതം കഴിഞ്ഞു, കൈനിറയെ ചിത്രങ്ങള്‍!! പരിഹസിച്ചവര്‍ കാണണമിത്...

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഹനാന് കൈ നിറയെ ചിത്രങ്ങൾ | Oneindia Malayalam

കൊച്ചി: വിധി സമ്മാനിച്ച ദുരിത കടല്‍ താണ്ടുന്നതിന് ചെറുപ്രായത്തില്‍ തന്നെ അധ്വാനിച്ച് ജീവിക്കുന്ന കൊച്ചുമിടുക്കി ഹനാനെ പരിഹസിച്ചവരും കളിയാക്കിയവരും എവിടെ. അവരുടെ വായടപ്പിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കുകയാണ് ഹനാന്‍. ഒരു പക്ഷേ, കഴിഞ്ഞദിവസങ്ങള്‍ ഹനാന് ഒട്ടേറെ വിഷമങ്ങള്‍ സമ്മാനിച്ചെങ്കിലും ഇനിയുള്ള ദിവസങ്ങള്‍ ഹനാന്റേതാണ്.

വിവാദങ്ങള്‍ അവളുടെ മുന്നോട്ടുള്ള കുതിപ്പിന് എളുപ്പവഴി ഒരുക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍. കൈ നിറയെ ചിത്രങ്ങളാണ് ഇപ്പോള്‍ ഹനാന് വാഗ്ദാനം ചെയ്യപ്പെടുന്നത്. കൂടുതല്‍ സിനിമാ അണിയറ പ്രവര്‍ത്തകര്‍ ഹനാനെ സമീപിക്കുന്നത് തുടരുകയാണ്. അതിനിടെ ഹനാനെ വിമര്‍ശിച്ച വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹനാന്റെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ....

 കേരളക്കര കണ്ടതും വായിച്ചതും

കേരളക്കര കണ്ടതും വായിച്ചതും

ഹനാനെ പറ്റിയും അവളുടെ ജീവിതത്തെ പറ്റിയും വന്ന വാര്‍ത്തകള്‍ ആശ്ചര്യത്തോടെയാണ് കേരളക്കര കണ്ടതും വായിച്ചതും. അധ്വാനിക്കുകയും പഠിക്കുകയും ചെയ്യുന്ന കൊച്ചുമിടുക്കി. അധ്വാനം എന്നു പറയുമ്പോള്‍ ഏതൊരാളും അത്ര വേഗത്തില്‍ തയ്യാറാകാത്ത മീന്‍ വില്‍ക്കുന്ന ജോലി. ആരെയും അമ്പരപ്പിക്കുന്നതായിരുന്നു അവളുടെ ജീവിതം.

കാര്യങ്ങള്‍ മാറിയത്

കാര്യങ്ങള്‍ മാറിയത്

എന്നാല്‍ ഹനാന്റെ ജീവിത കഥ വന്‍തോതില്‍ പ്രചരിപ്പിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ വൈറലായി. തൊട്ടുപിന്നാലെ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണ്‍ ഗോപി ചിത്രത്തിലേക്ക് ഹനാന് അവസരം ലഭിക്കുമെന്ന വിവരം വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. സിനിമ ആകര്‍ഷിപ്പിക്കാനുള്ള തന്ത്രമാണെന്നായിരുന്നു ആക്ഷേപം.

മാധ്യമങ്ങള്‍ക്ക് മുമ്പില്‍

മാധ്യമങ്ങള്‍ക്ക് മുമ്പില്‍

ഹനാന്റെ ജീവിത കഥ പറയുന്ന വാര്‍ത്ത തെറ്റാണെന്ന് പ്രചാരണം നടന്നു. ചിലര്‍ ഹനാനെ മോശമായി ചിത്രീകരിക്കാന്‍ തുടങ്ങി. എന്നാല്‍ പല പ്രമുഖരും ഹനാന് അനുകൂലമായി രംഗത്തുവന്നതോടെ സത്യാവസ്ഥ പുറംലോകമറിഞ്ഞു, ശരിവച്ചു. ഒരു കൂട്ടിച്ചേര്‍ക്കലുമില്ലാത്ത തന്റെ ജീവിതമിതാണെന്ന് ചൂണ്ടിക്കാട്ടി ഹനാന്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറയുകയും ചെയ്തു.

ആഗ്രഹം സഫലീകരിക്കപ്പെടുന്നു

ആഗ്രഹം സഫലീകരിക്കപ്പെടുന്നു

ഇപ്പോള്‍ അരുണ്‍ ഗോപി ചിത്രം മാത്രമല്ല ഹനാനെ തേടിയെത്തിയിരിക്കുന്നത്. മറ്റു ചില സിനിമാ അണിയറ പ്രവര്‍ത്തകരും ഹനാനെ സിനിമയിലേക്ക് ക്ഷണിക്കുകയാണ്. സിനിമയില്‍ അഭിനയിച്ച് ജീവിക്കുക എന്ന ഹനാന്റെ ആഗ്രഹം സഫലീകരിക്കപ്പെടുകയാണ് ഇവിടെ.

സൗബിന്‍ ചിത്രത്തില്‍

സൗബിന്‍ ചിത്രത്തില്‍

ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് ഹനാന് ക്ഷണം ലഭിച്ചു. സൗബിനെ നായകനാക്കി ചിത്രീകരിക്കുന്ന അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍ എന്ന സിനിമയിലേക്കാണ് ഹനാന് ക്ഷണം ലഭിച്ചിരിക്കുന്നത്. കൂടാതെ രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.

മറ്റു സിനിമകളിലും

മറ്റു സിനിമകളിലും

രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്‍ വിഷ്ണുവാണ്. മിഠായിത്തെരുവ് എന്നാണ് ചിത്രത്തിന്റെ പേര്. അതിന് പുറമെ വൈറല്‍ 2019 എന്ന ചിത്രത്തിലേക്കും ഹനാന് ക്ഷണം കിട്ടിയെന്ന് റിപ്പോര്‍ട്ടുണ്ട്. നൗഷാദ് അലത്തൂര്‍, അസീഫ് ഹനീഫ് എന്നിവരാണ് ചിത്രങ്ങള്‍ നിര്‍മിക്കുന്നത്.

അധിക്ഷേപിച്ച കേസില്‍ അറസ്റ്റ്

അധിക്ഷേപിച്ച കേസില്‍ അറസ്റ്റ്

ഹനാനെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ച സംഭവത്തില്‍ കഴിഞ്ഞദിവസം പാലാരിവട്ടം പോലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖ് ആണ് പിടിയിലായത്. ഇയാളാണ് അധിക്ഷേപത്തിന് തുടക്കമിട്ടതെന്ന് പോലീസ് പറയുന്നു.

ഉപജീവനത്തിന് വേണ്ടി

ഉപജീവനത്തിന് വേണ്ടി

തൊടുപുഴ അല്‍ അസര്‍ കോളജിലെ രസതന്ത്രം മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ഹനാന്‍. ഉപജീവനത്തിന് വേണ്ടി മല്‍സ്യവില്‍പ്പന നടത്തുന്ന വിദ്യാര്‍ഥിയുടെ ദയനീയത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. വാര്‍ത്തയില്‍ തട്ടിപ്പുണ്ടെന്നാരോപിച്ചായിരുന്നു അസഭ്യവര്‍ഷം. മുഖ്യമന്ത്രി ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

 കലാഭവന്‍ മണിയുടെ സഹായം

കലാഭവന്‍ മണിയുടെ സഹായം

മുമ്പ് സിനിമകളില്‍ ചെറിയ ചില റോളുകള്‍ അഭനിയിച്ചിട്ടുണ്ട് ഹനാന്‍. കലാഭവന്‍ മണിയുണ്ടായിരുന്ന കാലത്ത് അദ്ദേഹമാണ് തനിക്ക് സിനിമയില്‍ ചില അവസരങ്ങള്‍ നല്‍കിയതെന്ന് ഹനാന്‍ പറയുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ചില സിനിമയില്‍ വേഷമിട്ടിരുന്നു. ചില പരിപാടിയുടെ അവതാരികയായും ജോലി ചെയ്തിരുന്നെന്ന് ഹനാന്‍ പ്രതികരിച്ചു.

മീന്‍ വില്‍ക്കാന്‍ പോയത്

മീന്‍ വില്‍ക്കാന്‍ പോയത്

കലാഭവന്‍ മണിയുടെ മരണ ശേഷം അവസരം ലഭിച്ചിട്ടില്ല. തുടര്‍ന്നാണ് മീന്‍ വില്‍പ്പനയ്ക്ക് പോയത്. ഇത്രയും കാലം ജീവിച്ചത് കഷ്ടമായിട്ടാണ്. സിനിമയിലെ പ്രമുഖരെ തനിക്ക് പരിചയമില്ല. ഒരുപാട് പ്രയാസപ്പെട്ടാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അവസരങ്ങള്‍ ലഭിച്ചിരുന്നതെന്നും ഹനാന്‍ പറയുന്നു.

താന്‍ സന്തോഷവതി

താന്‍ സന്തോഷവതി

നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നുണ്ടെന്ന് കേസില്‍ നടന്ന അറസ്റ്റിനോടുള്ള പ്രതികരണമായി ഹനാന്‍ പറഞ്ഞു. സര്‍ക്കാരിന്റെയും കോളജിന്റെയും ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളുമുണ്ട്. ഇതില്‍ താന്‍ സന്തോഷവതിയാണെന്നും ഹനാന്‍ പ്രതികരിച്ചു.

English summary
Hanan Hamid gets More Cinema Offer, her life will be change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X