ഒരു കോടി രൂപയുടെ കുഴൽപണവുമായി കണ്ണൂർ ഇരിട്ടിയിൽ രണ്ട് പേർ പിടിയിൽ
ഇരിട്ടി: രേഖകളില്ലാതെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്കു കടത്തുകയായിരുന്ന ഒരു കോടി രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേരെ ഇരിട്ടി പോലീസ് പിടികൂടി. ബുധനാഴ്ച പുലർച്ചെ എസ്ഐയുടെ നേതൃത്വത്തിൽ കുന്നോത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് കർണ്ണാടകയിൽ നിന്നും കണ്ണൂരിലേക്കു വരികയായിരുന്ന 2 ബസ്സുകളിൽ നിന്നായി 2 പേരിൽ നിന്നുംകുഴൽപ്പണം പിടികൂടിയത്

കണ്ണൂരിലേക്കു വരികയായിരുന്ന പികെ ബസ്സിൽ നിന്നും 49 ലക്ഷം രൂപയുമായി ഉളിക്കൽ മാട്ടറ കാലാങ്കിയിലെ കുളങ്ങര ഹൗസിൽ കെസി സോണി (40)യെയും എ വൺ ബസ്സിൽ നിന്നും 45 ലക്ഷം രൂപയുമായി നിലമ്പൂർ കല്ലേപ്പാടം തൊട്ടിപ്പറമ്പ് ഹൗസിൽ മുഹമ്മദ് അൻഷാദി(40)നെയുമാണ് പോലീസ് പിടികൂടിയത്. പ്ലാസ്റ്റിക്ക് കവറിലാക്കി ബസ്സിൽ അലഷ്യമായി സൂക്ഷിച്ച നിലയിലായിരുന്നു പണം ഇരിട്ടി സ്റ്റേഷനിലെത്തിച്ച് ഇരുവരേയും ചോദ്യം ചെയ്ത് വരികയാണ്. ഇരിട്ടി പോലീസ് സബ്ബ് ഇൻസ്പെക്ടർ പി സി സഞ്ജയ് കുമാറിന്റെ നേത്യത്വത്തിലുള്ള സംഘമാണ് കുഴൽപ്പണക്കടത്തുകാരെ പിടികൂടിയത്.












Click it and Unblock the Notifications