കനത്ത മഴ തുടരുന്നു.. ഇടുക്കിയിലും എറണാകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

  • Posted By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം. ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പോലീസ്, റവന്യൂ, ഫയര്‍ ഫോഴ്‌സ്, ദുരന്ത നിവാരണ സേന എന്നിവയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മഴക്കെടുതിയെ നേരിടാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ദിലീപിനെ കുടുക്കിയാൽ പകരം മഞ്ജുവിന്റെ നായക വേഷം? കാവ്യയ്ക്ക് ശക്തി പകരുന്ന ആരോപണങ്ങളുമായി പിസി

ആറ് മണിക്കൂർ പോലീസ് ക്ലബ്ബിൽ വിയർത്ത് നാദിർഷ! സുനിയെ അറിയില്ല, ദിലീപും താനും നിരപരാധികൾ.. ഇനി കാവ്യ?

പാലക്കാട് പലയിടത്തായി ഉരുള്‍ പൊട്ടലുണ്ടായിട്ടുണ്ട്. പലയിടത്തും മലവെള്ളപ്പാച്ചിലില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഇടുക്കിയിലെ മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് അപകടകരമാം വിധം ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 126 അടിയിലേക്ക് വെള്ളം ഉയര്‍ന്നിരിക്കുകയാണ്. ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. രാജ്യമെങ്ങും അടുത്ത ആഴ്ചയോടെ മണ്‍സൂണ്‍ ഒരുവട്ടം കൂടി ശക്തമായേക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Heavy Rain continues in the state.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്