കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതു മാപ്പ് പറയുക, മാതൃഭൂമിയിലേക്കൊരു മാര്‍ച്ച് പ്രതീക്ഷിക്കാം; മാതു-ലാല്‍കുമാര്‍ തര്‍ക്കത്തില്‍ വിനു വി ജോണ്‍

Google Oneindia Malayalam News

കോഴിക്കോട്: കഴിഞ്ഞ ദിവസം മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ ഇടത് പ്രതിനിധി ലാല്‍കുമാറും മാധ്യമപ്രവര്‍ത്തക മാതു സജിയും തമ്മിലുണ്ടായ തര്‍ക്കത്തില്‍ പ്രതികരണവുമായി ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണ്‍. മാതു മാപ്പ് പറയുക എന്നാവശ്യപ്പെട്ട് നാളെ മാതൃഭൂമിയിലേക്ക് ഒരു മാര്‍ച്ച് പ്രതീക്ഷിക്കാം എന്നാണ് വിനു വി ജോണ്‍ പറഞ്ഞത്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാളെ മാതൃഭൂമിയിലേക്ക് ഒരു മാര്‍ച്ച് പ്രതീക്ഷിക്കാം.മാതു മാപ്പ് പറയുക, മാതുവിനെ പുറത്താക്കുക, കൊലവിളി നടത്തിയ മാതുവിനെ അറസ്റ്റ് ചെയ്യുക, മാതുവിനെ ഒറ്റപ്പെടുത്തുക!'-(സംയുക്ത ന്യായീകരണ കോഓര്‍ഡിനേഷന്‍ കമ്മിറ്റി) എന്നാണ് വിനു വി ജോണ്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം വിദ്വേഷത്തിന് വിലക്കില്ലേ എന്ന പേരില്‍ നടത്തിയ ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു മാതുവും ലാല്‍ കുമാറും തമ്മിലുള്ള തര്‍ക്കം. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ റാലിയ്ക്കിടെയിലെ വിദ്വേഷ മുദ്രാവാക്യവും പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗവും വിവാദമായ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച സംഘടിപ്പിച്ചത്. ഒ അബ്ദുള്ള, കെ വി എസ് ഹരിദാസ്, റിജില്‍ മാക്കുറ്റി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ചര്‍ച്ചയില്‍ ഒ അബ്ദുള്ള പരാമര്‍ശവും അദ്ദേഹത്തിന്റെ മുന്‍കാല നിലപാടുകളും ചൂണ്ടിക്കാട്ടി ലാല്‍ കുമാര്‍ സംസാരിച്ചതോടെയാണ് തര്‍ക്കത്തിന് തുടക്കമായത്.

ഇന്റര്‍പോളിന് പോലും തൊടാനാകാതെ വിജയ് ബാബു; പിന്നില്‍ ഉന്നതന്റെ സംരക്ഷണം?ഇന്റര്‍പോളിന് പോലും തൊടാനാകാതെ വിജയ് ബാബു; പിന്നില്‍ ഉന്നതന്റെ സംരക്ഷണം?

1

ഒ അബ്ദുള്ളയുടെ മുന്‍നിലപാടുകള്‍ അവതാരകയായ മാതു നേരത്തെ ചൂണ്ടിക്കാട്ടണമായിരുന്നു എന്ന് ലാല്‍കുമാര്‍ പറഞ്ഞു. എന്നാല്‍ ചര്‍ച്ചയുടെ ആരംഭത്തില്‍ തന്നെ എതിര്‍വാദങ്ങള്‍ ഉന്നയിച്ച് പോകുകയല്ല അതിന്റെ രീതി എന്നായിരുന്നു മാതു ഇതിന് മറുപടി നല്‍കിയത്. എന്നാല്‍ അദ്ദേഹം പറയുമ്പോഴാണ് മറുപടി പറയേണ്ടത് എന്ന് പറഞ്ഞ് ലാല്‍കുമാര്‍ തിരിച്ചടിച്ചു. ഒരു രാഷ്ട്രീയ പ്രതിനിധി വരുമ്പോള്‍ നിരവധി തവണ ഇടപെടില്ലേയെന്നും ലാല്‍ കുമാര്‍ ചോദിച്ചു. എന്നാല്‍ ഇതിനെ എതിര്‍ത്ത് മാതു രംഗത്തെത്തി. ചോദിക്കേണ്ട സമയത്ത് കൃത്യമായി ചോദ്യങ്ങള്‍ ചോദിച്ച് തന്നെ പോകുമെന്നായിരുന്നു മാതു പറഞ്ഞ മറുപടി. ഇതോടെയാണ് രംഗം വഷളായത്. താന്‍ പറയുന്നതിനിടയില്‍ ഇടപെട്ട് മാതു സംസാരിക്കുന്നു എന്ന് ലാല്‍ കുമാര്‍ പറഞ്ഞു.

2

ലാല്‍കുമാറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ഞാന്‍ ഈ നാടിനെ ബാധിക്കുന്ന വിഷയത്തെകുറിച്ചാണ് പറയുന്നത്, സമൂഹത്തെ നെഗറ്റീവായി ബാധിക്കുന്നതിനെ കുറിച്ചല്ല പറയുന്നത്. അതില്‍ മാതൃഭൂമിയുടെ അവതാരകയ്ക്ക് എന്താണ് ഇത്ര ബുദ്ധിമുട്ട്? ഞാന്‍ പറയട്ടെ. ഞാന്‍ പറഞ്ഞ് കഴിഞ്ഞിട്ട് മതി. നിങ്ങള്‍ വേണമെങ്കില്‍ വേറെ എന്ത് വേണമെങ്കിലും പറഞ്ഞോ എന്നായിരുന്നു ലാല്‍ കുമാര്‍ പറഞ്ഞത്. എന്നാല്‍ ഇതിനിടയില്‍ മാതു വീണ്ടും ഇടപെട്ടു. താന്‍ ഇടപെടുകയാണ് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു മാതു സംസാരിച്ച് തുടങ്ങിയത്. എന്നാല്‍ ഇതോടെ പ്രകോപിതനായ ലാല്‍കുമാര്‍ എനിക്കൊന്നും പറയാനില്ല, നിങ്ങള്‍ പറഞ്ഞോ എന്ന് പറഞ്ഞ് രംഗത്തെത്തി. നിങ്ങള്‍ പറയുന്നതെല്ലാം ശരി എന്നും പറഞ്ഞു, ഞാന്‍ സമ്മതിച്ചു.

3

എന്നാല്‍ ലാല്‍കുമാറിന് പറയാനുള്ളത് കേട്ടിട്ടേ പോകൂ എന്നായിരുന്നു മാതു പറഞ്ഞത്. എന്നാല്‍ ലാല്‍കുമാര്‍ പിന്നീട് ഒന്നും പറയാനില്ലെന്ന് പറയുകയായിരുന്നു ചെയ്തത്. ഞാന്‍ സമ്മതിച്ചു. മാതൃഭൂമിയുടെ അവതാരകയായ മാതു പറയുന്നതെല്ലാം ശരിയാണ്, ഞാന്‍ സമ്മതിച്ചന്നെ. ഐ എഗ്രീ ആള്‍ ദി ഫാക്ട്‌സ് യു ആര്‍ സ്റ്റേറ്റിംഗ് ഹിയര്‍ എന്നായിരുന്നു ലാല്‍കുമാര്‍ പറഞ്ഞത്. എന്നാല്‍ ഇതോടെ ചര്‍ച്ചയ്ക്കിടെ അശ്ലീലം പറഞ്ഞു എന്ന് പറഞ്ഞ് മാതു രംഗത്തെത്തി. ലാല്‍കുമാര്‍ ഇത് മര്യാദയുടെ അങ്ങേയറ്റത്തുള്ള ലംഘനമാണ്. നിങ്ങള്‍ എന്ത് വാക്കാണ് ഉപയോഗിച്ചത്. നിങ്ങള്‍ക്ക് ഈ നിമിഷം ഈ ചര്‍ച്ചയില്‍ നിന്ന് പിന്‍വലിക്കാം. ഇത് കേട്ട് നില്‍ക്കേണ്ട ധാര്‍മികമായ ഒരു ഉത്തരവാദിത്തവും എനിക്കില്ല.

4

നിങ്ങള്‍ എന്ത് വാക്കാണ് ഉപയോഗിച്ചത്. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സാമൂഹ്യ ഉത്തരവാദിത്തമുണ്ടോ. ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനമാണ്. ലാല്‍ കുമാര്‍ നിങ്ങള്‍ക്ക് ഈ നിമിഷം ഇറങ്ങിപോകാം. ഞാന്‍ 100 വര്‍ഷം പാരമ്പര്യമുള്ള ഒരു മാധ്യമസ്ഥാപനത്തിന്റെ എഡിറ്റോറിയല്‍ ചെയറിലിരിക്കുന്ന ഒരാളാണ് എന്നായിരുന്നു മാതു പറഞ്ഞത്. ഇതിന് പിന്നാലെ ചര്‍ച്ചയ്ക്കിടെ അശ്ലീല പദപ്രയോഗം നടത്തിയ ഇടത് സഹയാത്രികനെ കടുത്ത ഭാഷയില്‍ താക്കീത് ചെയ്ത് അവതാരക മാതു സജി എന്ന ക്യാപ്ഷനോടെ മാതൃഭൂമി ന്യൂസ് ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ ലാല്‍കുമാര്‍ പറഞ്ഞ ഫാക്ട് എന്നതിനെ മാതു കേട്ടത് അശ്ലീലവാക്കായി തെറ്റിദ്ധരിച്ചു എന്ന് പറഞ്ഞ് നിരവധി പേര്‍ രംഗത്തെത്തിയതോടെ വീഡിയോ പേജില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

ഡ്രെസും ഫാഷനും ഏതുമാകട്ടെ...ഷംന ചുമ്മാ പൊളിയാണ്; വൈറല്‍ ചിത്രങ്ങള്‍

English summary
Here's what Vinu V John said about dispute between Mathu Saji & Lalkumar in Mathrubhumi News debate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X