പേരാമ്പ്ര ബൈപ്പാസ്; ഒളിച്ചുകളി അവസാനിപ്പിക്കണം: മുസ്‌ലിം ലീഗ്

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: അനുദിനം പേരാമ്പ്ര ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോളും ബൈപ്പാസ് നിർമ്മിക്കുന്ന കാര്യത്തിൽ ജനങ്ങളുടെ മുന്നിൽ വ്യക്തത വരുത്താതെ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ടി പി രാമകൃഷ്ണൻ ഒളിച്ചുകളിക്കുകയാണെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗം കുറ്റപ്പെടുത്തി. എൽ.ഐ.സി ഓഫീസ് മുതൽ യതീംഖാന വരെയുള്ള ദൂരത്തിൽ ഇഴഞ്ഞ് നീങ്ങിയല്ലാതെ ഒരു വാഹനങ്ങൾക്കും കടന്ന് പോവാൻ സാധ്യമല്ല. ആംബുലൻസ് ഉൾപ്പെടെ ഗതാഗത കുരുക്കിൽ പെട്ട് പോയ സംഭവങ്ങൾ നിരവധിയാണ്.

യുഎസ്: വേള്‍ഡ് ട്രേഡ് സെന്റര്‍ സ്മാരകത്തിനു സമീപം തീവ്രവാദി ആക്രമണം, എട്ടുമരണം

ഫണ്ട് അനുവദിച്ചു എന്ന പ്രസ്താവന ഇറക്കി ജനങ്ങളെ കബളിപ്പിക്കുന്നത് നിർത്താൻ മന്ത്രി തയ്യാറാവണം. തുടർ പ്രവർത്തനങ്ങൾ നടത്താതിരിക്കുന്നത് സി.പി.എമ്മുകാരായ ചില റിയൽ എസ്റ്റേറ്റ് ലോബിയുടെ ഇടപെടൽ കൊണ്ടാണ്. ഇക്കാര്യത്തിൽ സി.പി.എം മറുപടി പറയണം. ബൈപ്പാസ് നിർമ്മാണത്തിന് നിലവിലുള്ള തടസ്സം എന്താണെന്ന് സർവ്വകക്ഷി യോഗം വിളിച്ച് വ്യക്തമാക്കാൻ മന്ത്രി തയ്യാറാവണം. എത്രയും പെട്ടെന്ന് ബൈപ്പാസ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കാനും യോഗം തീരുമാനിച്ചു.

league

എസ്.കെ അസൈനാർ അദ്ധ്യക്ഷത വഹിച്ചു. എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, കല്ലൂർ മുഹമ്മദലി, ഒ. മമ്മു, ടി.കെ ഇബ്രാഹിം, എം.കെ അബ്ദുറഹ്മാൻ, പി.ടി അഷ്‌റഫ്, കെ. കുഞ്ഞലവി, ടി.പി മുഹമ്മദ്, ആവള ഹമീദ്, പുതുക്കുടി അബ്ദുറഹ്മാൻ, ഇ ഷാഹി, ആർ.കെ മുനീർ, ടി.പി നാസർ, പാളയാട്ട് ബഷീർ, ആനേരി നസീർ, പൂളക്കണ്ടി കുഞ്ഞമ്മദ്, വി മുജീബ്, എൻ.എം കുഞ്ഞബ്ദുള്ള, ടി.യു സൈനുദ്ധീൻ, കെ.എം മൊയ്‌തി, കുഞ്ഞമ്മദ് പേരാമ്പ്ര, കെ.ടി ലത്തീഫ്, മുനീർ നൊച്ചാട്, പി.സി ഉബൈദ്, ജൗഹർ പാലേരി, കെ.കെ നൗഫൽ സംസാരിച്ചു.

ഹദീസുകള്‍ക്ക് സൂക്ഷ്മ പരിശോധന, സൗദിയില്‍ പ്രത്യേക സംഘം; ഇനി ആ പരിപാടികള്‍ നടക്കില്ല

English summary
hide-and-seek will have to stop on perambra bypass: muslim league

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്