എല്ലാ വിദ്യാർത്ഥികളും ഒരുപോലെ! കെഎസ്ആർടിസിയിലെ യാത്രാ ഇളവ് പുന:സ്ഥാപിക്കണമെന്ന് ഹൈക്കോടതി

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: കെഎസ്ആർടിസി ബസുകളിൽ വിദ്യാർത്ഥികളുടെ യാത്രാ ഇളവ് പുന:സ്ഥാപിക്കണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥി സംഘടനയായ എംഎസ്എഫ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. എല്ലാ സ്വാശ്രയ കോളേജ്, അൺഎയ്ഡഡ് വിദ്യാർത്ഥികൾക്കും ഇളവ് നൽകണമെന്നും കോടതി നിർദേശിച്ചു.

കൊച്ചിമെട്രോയിലെ ഉമ്മൻചാണ്ടിയുടെ ജനകീയ യാത്ര ജയിലിലേക്കുള്ള യാത്രയാകുമോ?എംഡി റിപ്പോർട്ട് തേടി..

വീട്ടിലെത്തി കയറിപ്പിടിക്കാൻ ശ്രമം; പ്രതിരോധിച്ച പെൺകുട്ടിയെ അജ്ഞാതൻ വെട്ടി,സംഭവം പാലക്കാട്...

മറ്റു വിദ്യാർത്ഥികളെ പോലെ തന്നെ സ്വാശ്രയ, അൺ എയ്ഡഡ് കോളേജ് വിദ്യാർത്ഥികൾക്കും യാത്ര ഇളവിന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. യാത്രാ ഇളവ് ആവശ്യമുള്ള സ്വാശ്രയ വിദ്യാർത്ഥികൾ ഉടൻ അപേക്ഷ സമർപ്പിക്കണമെന്നും കോടതി പറഞ്ഞു.

ksrtc

വിദ്യാർത്ഥികളുടെ അപേക്ഷ സ്വീകരിച്ച്, അർഹതയുള്ള വിദ്യാർത്ഥികൾക്ക് എത്രയും പെട്ടെന്ന് യാത്ര ഇളവ് അനുവദിക്കണമെന്ന് കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ യാത്രാ ഇളവ് റദ്ദാക്കിയ കെഎസ്ആർടിസിയെ കോടതി വിമർശിച്ചു.

ഈ അദ്ധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്വാശ്രയ, അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകില്ലെന്നായിരുന്നു കെഎസ്ആർടിസി അറിയിച്ചിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തീരുമാനത്തിന് കാരണമെന്നും കെഎസ്ആർടിസി വ്യക്തമാക്കിയിരുന്നു. എന്നാൽ കെഎസ്ആർടിസിയുടെ വിദ്യാർത്ഥി വിരുദ്ധ തീരുമാനത്തിനെതിരെ എംഎസ്എഫ്,കെഎസ് യു,എബിവിപി പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധമറിയിച്ചിരുന്നു. എംഎസ്എഫാണ് കെഎസ്ആർടിസി തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

English summary
high court ordered to reinstall students concession in ksrtc.
Please Wait while comments are loading...