മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചാൽ കേസെടുക്കരുത്! വകുപ്പില്ലെന്ന് ഹൈക്കോടതി...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് വാഹനമോടിച്ചാൽ കേസെടുക്കാൻ വകുപ്പില്ലെന്ന് കേരള ഹൈക്കോടതി. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം നിലവിൽ ഇല്ലാത്തതിനാലാണ് കേസെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.

മൊബൈൽ ഫോണിൽ സംസാരിച്ചതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി എംജെ സന്തോഷ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ചാൽ പോലീസ് ആക്ടിലെ 118(ഇ) വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുക്കാറുള്ളത്. അറിഞ്ഞുകൊണ്ട് ഒരാൾ പൊതുജനങ്ങളെയും പൊതുസുരക്ഷയെയും അപകടപ്പെടുത്ത കാര്യങ്ങൾ ചെയ്യുന്നത് കുറ്റകരമാണെന്നാണ് ഈ വകുപ്പിൽ പറയുന്നത്.

mobilephone

മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുന്നത് പൊതുജനങ്ങളെ അപകടപ്പെടുത്ത പ്രവൃത്തിയാണെന്ന് ആരോപിച്ചാണ് പോലീസ് ഇത്തരം സംഭവങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ മൊബൈൽ ഫോണിൽ സംസാരിച്ചതുകൊണ്ട് മാത്രം ഒരാൾ പൊതുജനങ്ങളെ അപകടത്തിൽപ്പെടുത്തുന്നുവെന്ന് കണക്കാക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് നിരോധിച്ചുള്ള വ്യവസ്ഥ പോലീസ് ആക്ടിൽ ഇല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ 118ഇ വകുപ്പ് പ്രകാരം മൊബൈൽ ഫോണിൽ സംസാരിച്ചതിന് കേസെടുത്തിട്ടുണ്ടെങ്കിൽ അത് റദ്ദാക്കാൻ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

കോൺഗ്രസ് എല്ലാം മുൻകൂട്ടി കണ്ടു! ജെഡിഎസിനെ കൂടെനിർത്തിയത് ഗുലാം നബി ആസാദിന്റെ പ്ലാൻ ബി!

മൊബൈൽ ഫോൺ ഹെഡ്സെറ്റിൽ പാട്ട് കേട്ട് കിടന്നുറങ്ങിയ യുവതി ഷോക്കേറ്റ് മരിച്ചു... ചലനമറ്റ് കിടക്കയിൽ...

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
high court verdict on talking mobile phone while driving.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X