കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നല്ല...രണ്ടല്ല..മൂന്നാം തവണയും!!വിമര്‍ശനങ്ങളേറ്റ് വാങ്ങാന്‍ വിജിലന്‍സിന്റെ ജീവിതം ബാക്കി!!

നിലവിലെ രീതി തുടരുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് വിജിലന്‍സിനെ വിമര്‍ശിച്ച് കോടതി രംഗത്തെത്തിയിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. വിജിലന്‍സ് അധികാര പരിധി ലംഘിച്ചാല്‍ ഇടപെടാന്‍ നിര്‍ബന്ധിത മാകുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. നിലവിലെ രീതി തുടരുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് വിജിലന്‍സിനെ വിമര്‍ശിച്ച് കോടതി രംഗത്തെത്തിയിരിക്കുന്നത്.

ഇപി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധു നിയമന കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം. അഴിമതിയുമായി ബന്ധപ്പെട്ട കേസ് മാത്രം അന്വേഷിച്ചാല്‍ മതിയെന്ന് കോടതി ഓര്‍മിപ്പിച്ചു. കേസ് ഒരാഴ്ചത്തേക്ക് കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. കേസന്വേഷണത്തില്‍ വിജിലന്‍സിന് കോടതി മാര്‍ഗ രേഖയും നല്‍കി.

 മുന്നറിയിപ്പും

മുന്നറിയിപ്പും

വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനം തന്നെയാണ് ഹൈക്കോടതി ഉന്നയിച്ചത്. നിലവിലെ രീതി തുടരുന്നത് ശരിയല്ലെന്ന് കോടതി അറിയിച്ചു. അധികാര പരിധി ലംഘിച്ചാല്‍ കോടതി ഇടപെടുമെന്ന് മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്.

 ബാര്‍ കേസിലും വിമര്‍ശനം

ബാര്‍ കേസിലും വിമര്‍ശനം

ഒരാഴ്ചയ്ക്കിടെ വിജിലന്‍സിനു നേരെ ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടാകുന്ന മൂന്നാമത്തെ വിമര്‍ശനമാണിത്. നേരത്തെ ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റ കേസ പരിഗണിച്ചപ്പോഴും ബാര്‍ കോഴ കേസിലും വിജിലന്‍സിനെ കോടതി വിമര്‍ശിച്ചിരുന്നു.

 കേസ് സ്റ്റേ ചെയ്തു

കേസ് സ്റ്റേ ചെയ്തു

മുന്‍ മന്ത്രി ഇപി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധു നിയമന കേസ് പരിഗണിക്കവെയാണ് കോടതി വിജലന്‍സിനെ വീണ്ടും വിമര്‍ശിച്ചത്. കേസ് ഒരാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തിട്ടുണ്ട്.

 വിമര്‍ശിച്ചത് ഉബൈദിന്റെ ബഞ്ച്

വിമര്‍ശിച്ചത് ഉബൈദിന്റെ ബഞ്ച്

അഴിമതിയില്‍ മാത്രം അന്വേഷണം നടത്തിയാല്‍ മതിയെന്നാണ് കോടതി വിജിലന്‍സിനെ അറിയിച്ചിരിക്കുന്നത്. സര്‍വീസ് , സ്ഥാനക്കയറ്റം എന്നിവയ്ക്ക് വിജിലന്‍സിന്റെ ആശാസ്യമല്ലെന്നും കോടതി പറയുന്നു. ജസ്റ്റിസ് ഉബൈദിന്റെ ബഞ്ചാണ് വിമര്‍ശിച്ചത്.

 വ്യക്തികള്‍ക്ക് ലാഭം

വ്യക്തികള്‍ക്ക് ലാഭം

ബന്ധു നിയമന വിവാദവുമായ് ബന്ധപ്പെട്ട് കേസ് പരിഗണിച്ച കോടതി ഇത് വിജിലസന്‍സിന്റെ അന്വേഷണ പരിധിയില്‍ വരുമോ എന്ന സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സ്വജനപക്ഷ പാതമോ വ്യക്തികള്‍ക്കോ ഇതില്‍ ലാഭമുണ്ടായിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.

 നിയമനത്തിലൂടെ നടന്ന തെറ്റ്

നിയമനത്തിലൂടെ നടന്ന തെറ്റ്

പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനം എന്താണെന്നും എന്ത് തെറ്റായ നടപടിയാണ് നിയമനത്തിലൂടെ നടന്നതെന്നും കോടതി വിജിലന്‍സിനോട് ചോദിച്ചു.

 രാഷ്ട്രീയ നിയമനമോ

രാഷ്ട്രീയ നിയമനമോ

വ്യക്തിപരമായിട്ടാണോ മന്ത്രി പദവി ഉപയോഗിച്ചാണോ നിയമനം നടത്തിയതെന്നും റെഗുലര്‍ നിയമനമാണോ രാഷ്ട്രീയ നിയമനമാണോ ഇതെന്നും കോടതി ചോദിക്കുന്നു. ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ മന്ത്രിയുടെ ഉത്തരവ് നടപ്പാക്കിയോ എന്ന് വ്യക്തമാക്കണമെന്നും കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
high court direction and criticism to vigilanace.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X