ഹൈടെക് ഓർഗാനിക് ഫാം നാളെ നാടിനു സമർപ്പിക്കും

  • Posted By:
Subscribe to Oneindia Malayalam

വടകര: നടക്കുതാഴ സർവ്വീസ് സഹകരണ ബാങ്ക് മണിയൂർ പഞ്ചായത്തിലെ കുന്നത്തുകരയിൽ നിർമ്മിച്ച ഹൈടെക് ഓർഗാനിക് ഫാം നാളെ നാടിനു സമർപ്പിക്കും.കാട്ടുമൂലയെന്ന് പറഞ്ഞു തള്ളിയ കുന്നിൻ പ്രദേശത്ത് പച്ചക്കറി കൃഷിയുടെ വിസ്മയം തീർത്തിരിക്കയാണ് നടക്കുതാഴ സർവ്വീസ് സഹകരണ ബാങ്ക്.കുന്നിന് പുറത്ത് കിണർ കുഴിച്ച് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാണ് ബാങ്ക് കൃഷിപാഠം തീർത്തിരിക്കുന്നത്. 

ചുരം നവീകരണം: സത്യഗ്രഹത്തില്‍നിന്ന് പിന്‍മാറാതെ സി മോയിന്‍കുട്ടി

സഹകരണ വകുപ്പിന്റെയും,സംസ്ഥാന സർക്കാറിന്റെയും സഹകരണത്തോടെയാണ് ബേങ്ക് വിലയ്ക്ക് വാങ്ങിയ രണ്ട് ഏക്കർ സ്ഥലത്ത് കൗതുകം ജനിപ്പിക്കുന്ന കൃഷി രീതി ആരംഭിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയും പരമ്പരാഗത നാടൻ കൃഷി രീതിയും  സംയോജിപ്പിച്ചാണ് ഫാമിന്റെ പ്രവർത്തനം.ഹരിത കേരളത്തിന് സഹകരണത്തിന്റെ കൈത്താങ്ങ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാരിൽ നിന്ന് ലഭിച്ച സഹായവും ഫാമിന് കരുത്തായി.മാലിന്യങ്ങൾ കുറച്ച്  പരിസ്ഥിതി സൗഹൃദ കൃഷി രീതിയിൽ ഉൽപ്പാദനം വർധിപ്പിക്കുക എന്നതാണ് ഫാമിന്റെ രീതി.തക്കാളി,വെണ്ട,കയപ്പ,ചീര,സൗദി കക്കരി,പടവലം,പയർ തുടങ്ങി വിവിധയിനം പച്ചക്കറിപ്പാടം ആരേയും മോഹിപ്പിക്കും.ഓർഗാനിക് ഫാമുകളിൽ ജലസേചനത്തിന് പൈപ്പ് വഴി ബന്ധിപ്പിച്ച് കൂറ്റൻ കുളവും നിർമ്മിച്ചിട്ടുണ്ട്.

organicfarm

ഫാമിലെ പോളി ഹൗസ്,റെയിൻ ഷെൽട്ടർ,ഫിഷ് പോണ്ട് എന്നിവ ആകർഷകങ്ങളാണ്.വിഷ രഹിത പച്ചക്കറിയെന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമാണ് ഫാം.പരിമിതമായ വിഭവങ്ങളേയും ഭൂമിയേയും പരമാവധി ഉപയോഗപ്പെടുത്തി ആവശ്യത്തിന് ഉൽപ്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഇത്തരം ഒരു സംരംഭത്തിന് തുടക്കം
കുറിച്ചത്.ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള മാർക്കറ്റിങ്ങ് സംവിധാനവും ബാങ്ക് ഒരുക്കിയിട്ടുണ്ട്.നല്ലയിനം വിത്തുകളുടേയും പച്ചക്കറി തൈകളുടെയും വിതരണം ബാങ്ക് വർഷങ്ങളായി നടത്തി വരുന്നു.കൃഷി വകുപ്പിന്റെയും സർക്കാരിന്റെയും പരമ്പരാഗത കൃഷിക്കാരുടെയും നിർദ്ദേശങ്ങളും,ഉപദേശങ്ങളും  സ്വീകരിച്ചാണ് ബാങ്ക് കാർഷിക മേഖലയിൽ വിജയ വഴി ഒരുക്കുന്നത്.

ഫാമിന്റെ ഭാഗമായി മൽസ്യ കൃഷി,കോഴി വളർത്തൽ,ആധുനിക കൃഷി രീതി പരിശീലനം എന്നിവയും ഉടൻ ആരംഭിക്കുമെന്ന് ഭരണ സമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഫാമിന്റെ ഉൽഘാടനം നാളെ(ശനി)കാലത്ത്  11.30 ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും.സംസ്ഥാന സഹകരണ വകുപ്പ്  സെക്രട്ടറി പി.വേണുഗോപാൽ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.വെള്ളാനിക്കര കാർഷിക സർവ്വകലാശാലയിലെ ഡോ:പി സുശീല പ്രഭാഷണം നടത്തും.

English summary
Hitech organic farm will inaugrate tommorow

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്