കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതല്‍; രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ... അറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: 18 വയസിന് മുകളിലുള്ളവര്‍ക്ക് മെയ് ഒന്ന് മുതല്‍ കൊറോണ വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഏപ്രില്‍ 24 മുതല്‍ വാക്‌സിന് വേണ്ടി രജിസ്റ്റര്‍ ചെയ്യാം. കോവിന്‍ വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നേരത്തെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാനും വാക്‌സിന്‍ സ്വീകരിക്കാനും സാധിച്ചിരുന്നു. ഇനി അത് നടക്കില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുതിയ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുക. അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദീകരിക്കാം...

ആവേശം നിറഞ്ഞ പോരാട്ടം, ചെന്നൈ-കെകെആര്‍ മത്സരത്തിന്റെ ചിത്രങ്ങള്‍ കാണാം

മൂന്ന് ഘട്ടങ്ങള്‍

മൂന്ന് ഘട്ടങ്ങള്‍

രാജ്യത്ത് ആദ്യം വാക്‌സിന്‍ നല്‍കിയത് 60 വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്. പിന്നീട് 45 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. ഈ രണ്ട് ഘട്ടത്തിലും മുന്‍കൂട്ടിയും നേരിട്ടെത്തിയും രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ മെയ് 1 മുതല്‍ നല്‍കുന്ന വാക്‌സിനേഷന് മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

എന്തുകൊണ്ട് എല്ലാവര്‍ക്കും

എന്തുകൊണ്ട് എല്ലാവര്‍ക്കും

ലോകത്ത് ഏറ്റവും വേഗതയില്‍ കൊറോണ രോഗം വ്യാപിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. നേരത്തെ അമേരിക്കയായിരുന്നു ഈ കെടുതി നേരിട്ടത്. ഇന്ത്യയില്‍ പ്രതിദിന രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്.

ഒരു ഡോസിന്റെ വില

ഒരു ഡോസിന്റെ വില

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുതിയ വാസ്‌കിനേഷന്‍ നയം പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം സിറം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്ന് കേന്ദ്രത്തിന് വാക്‌സിന്‍ 150 രൂപയ്ക്ക് കിട്ടും. സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും വാക്‌സിന്‍ ലഭിക്കും. സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ വാങ്ങാനും വിതരണം ചെയ്യാനും സാധിക്കും.

മൂന്ന് വാക്‌സിനുകള്‍

മൂന്ന് വാക്‌സിനുകള്‍

സിറം ഇന്‍സ്റ്റിറ്റൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, റഷ്യയുടെ സ്പുട്‌നിക് എന്നിവയാണ് ഇന്ത്യയില്‍ നല്‍കുന്ന കൊറോണ വാക്‌സിനുകള്‍. കൂടുതല്‍ വാക്‌സിനുകള്‍ക്ക് സര്‍ക്കാര്‍ വൈകാതെ അനുമതി നല്‍കുമെന്നാണ് വിവരം. വാക്‌സിന്‍ ആവശ്യക്കാര്‍ ഏറിയ സാഹചര്യത്തിലാണ് ഇങ്ങനെ ആലോചിക്കുന്നത്.

രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ

രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ

കോവിന്‍ വെബ്‌സൈറ്റ്, ആരോഗ്യസേതു ആപ്പ് എന്നിവ വഴിയാണ് വാക്‌സിനേഷന് വേണ്ടി രജിസ്റ്റര്‍ ചെയ്യേണ്ടത്. കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്പര്‍ നല്‍കുക. ഗെറ്റ് ഒടിപിയില്‍ ക്ലിക്ക് ചെയ്യുക. ഫോണില്‍ ഒടിപി കിട്ടും. അത് നല്‍കിയ ശേഷം വെരിഫൈ ക്ലിക്ക് ചെയ്യുക.

അനിയോജ്യമായ സമയം

അനിയോജ്യമായ സമയം

വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യുന്ന പേജില്‍ ഐഡി പ്രൂഫ്, പേര്, ലിംഗം, ജനന തിയ്യതി തുടങ്ങി എല്ലാ വിവരങ്ങളും നല്‍കിയ ശേഷം രജിസ്റ്ററില്‍ ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഏത് സമയമാണ് വാക്‌സിനേഷന്‍ എടുക്കേണ്ടത് എന്ന് തിരഞ്ഞെടുക്കുന്നതിന് ഒപ്ഷനുണ്ട്. പിന്‍കോഡ് നല്‍കി സെര്‍ച്ച് ചെയ്താല്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ കാണിക്കും. തിയ്യതിയും സമയവും നല്‍കിയ ശേഷം കണ്‍ഫേമില്‍ ക്ലിക്ക് ചെയ്യാം.

സമയം മാറ്റാനും സാധിക്കും

സമയം മാറ്റാനും സാധിക്കും

ഒരു ലോഗിലൂടെ നാല് പേരെ വരെ ചേര്‍ക്കാം. നേരത്തെ ഷെഡ്യൂള്‍ ചെയ്ത സമയം മാറ്റണമെങ്കില്‍ അതിനും വെബ്‌സൈറ്റില്‍ സാധിക്കും. നേരത്തെ സമയം ഷെഡ്യൂള്‍ ചെയ്ത അതേ രീതി പിന്തുടരാം. ഇത് കോവിന്‍ വെബ്‌സൈറ്റ് വഴിയുള്ള രജിസ്‌ട്രേഷന്‍ രീതിയാണെങ്കില്‍ ആരോഗ്യ സേതു വഴിയും രജിസ്റ്റര്‍ ചെയ്യാന്‍ വഴികളണ്ട്.

Recommended Video

cmsvideo
Serum institute announced price of covishield vaccine
ആരോഗ്യ സേതു ആപ്പില്‍ ഇങ്ങനെ

ആരോഗ്യ സേതു ആപ്പില്‍ ഇങ്ങനെ

ആരോഗ്യ സേതു ആപ്പില്‍ കോവിന്‍ ടാബില്‍ ക്ലിക്ക് ചെയ്യുക. വാക്‌സിനേഷന്‍ രജിസ്റ്റര്‍ തിരഞ്ഞെടുക്കുക. ഫോണ്‍ നമ്പര്‍ നല്‍കുക. ഒടിപി കൊടുക്കുക. വെരിഫൈയില്‍ ക്ലിക്ക് ചെയ്താല്‍ രജിസ്‌ട്രേഷന്‍ പേജിലെത്തും. കോവിന്‍ വെബ്‌സൈറ്റല്‍ തുടര്‍ന്ന അതേ രീതി ഇവിടെയും സ്വീകരിക്കാം. ഓരോ വ്യക്തിക്കും രണ്ട് ഡോസുകളാണ് നല്‍കുക. കോവാസ്‌കിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം 28 മുതല്‍ 42 ദിവസം വരെയുള്ള സമയത്താണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്. കോവിഷീല്‍ഡിന്റേത് 28-56 ദിവസത്തിനിടയിലാണ്.

വ്യത്യസ്ത ലുക്കില്‍ മസൂം ശങ്കര്‍; നടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

English summary
how to register covid vaccine in kerala for 18 plus From saturday On CoWin portal, step-by-step guide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X