ശശി തരൂര്‍ എംപി ഇടപെട്ടു; വിദ്യാര്‍ഥികളുടെ ആലിംഗന വിവാദം ഒത്തുതീര്‍ന്നു

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ ആലിംഗന വിവാദം ഒത്തുതീര്‍ന്നു. വിവാദത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥിനിയെ ബുധനാഴ്ച മുതല്‍ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ ധാരണയായി. ആണ്‍കുട്ടിക്ക് പരീക്ഷ എഴുതാനും അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷനില്‍ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. ഈ പരാതികള്‍ പിന്‍വലിക്കാനും തീരുമാനിച്ചു.

Shashitharoor

തിരുവനന്തപുരം എംപി ശശി തരൂരിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നം ഒത്തുതീര്‍ന്നത്. മുക്കോല സെന്റ് തോമസ് സ്‌കൂളിലെ ആലിംഗന വിവാദം മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായതോടെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്ഥലം എംപി വിഷയത്തില്‍ ഇടപെട്ടത്.

വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്താന്‍ സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചു. തുടര്‍ പഠനത്തിനും സൗകര്യമൊരുക്കും. ഹാജര്‍ സംബന്ധിച്ച് സിബിഎസ്ഇ ബോര്‍ഡില്‍ നിന്ന് പ്രത്യേക അനുമതിക്ക് മുന്‍കൈയെടുക്കാനും മാനേജ്‌മെന്റ് സന്നദ്ധത അറിയിച്ചു. ജനുവരി മൂന്നിന് വിഷയത്തില്‍ അന്തിമ ചര്‍ച്ച നടക്കും.

സംഗീത മല്‍സരത്തില്‍ വിജയിച്ച പെണ്‍കുട്ടിയെ ആണ്‍കുട്ടി ആലിംഗനം ചെയ്ത് അഭിനന്ദിച്ചതാണ് വിവാദമായത്. തുടര്‍ന്ന് ഇരുവരെയും പുറത്താക്കി. ആറ് മാസമായി വിദ്യാര്‍ഥികളുടെ പഠനാവകാശം നിഷേധിച്ചതാണ് സംഭവം കൂടുതല്‍ വിവാദമാക്കിയത്.

പരസ്യമായി ആലിംഗനം ചെയ്യുകയും അധ്യാപിക ആവശ്യപ്പെട്ടിട്ടും പിന്‍മാറിയില്ലെന്നുമായിരുന്നു പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതരെ ഉയര്‍ന്ന ആരോപണം. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Hugging Controversy in Trivandrum School solved

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്