പിണറായിയുടെ പിന്തുണ ജേക്കബ് തോമസിന്, അസംതൃപ്തരായി ഐഎഎസ് ഉദ്യോഗസ്ഥര്‍, അനുനയവുമായി മന്ത്രിമാര്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം : ഐഎഎസ് തര്‍ക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അസംതൃപ്തി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് ഐഎഎസ് ഉദ്യോഗസ്ഥരില്‍ അതൃപ്തി ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം അസംതൃപ്തരായ ഐഎഎസ് ഉദ്യോഗസ്ഥരെ അനുനയിപ്പിക്കുന്നതിനായി മന്ത്രിമാര്‍ രംഗത്തെത്തി.

കടുത്ത തീരുമാനങ്ങളിലേക്ക് കടക്കരുതെന്ന് ഐഎഎസ് ഉദ്യോഗസ്ഥരോട് മന്ത്രിമാര്‍ ആവശ്യപ്പെട്ടതായാണ് വിവരം. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി തന്നെ വഴിയൊരുക്കുമെന്നാണ് മന്ത്രിമാര്‍ പറയുന്നത്. മുഖ്യമന്ത്രിയുെടെ നിലപാടില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധം അറിയിച്ചു.

 കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കൂട്ട അവധിയെടുത്ത് സമരം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് സര്‍ക്കാരിന് എതിരായി ചെയ്ത സമരമല്ലെന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും അവര്‍.

 ബോധ്യപ്പെടുത്താനായില്ല

ബോധ്യപ്പെടുത്താനായില്ല

അതേസമയം സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി തെറ്റിദ്ധരിച്ചുവെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ അങ്ങനെയല്ലെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താനായില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥരുടെ വാദം മുഖ്യമന്ത്രി അപ്പാടെ തള്ളുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

 മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം

മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിയോട് ക്ഷുഭിതനായി പെരുമാറിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു പിന്നാലെ വിജയാനന്ദ് രാജി സന്നദ്ധത അറിയിച്ചതായും വിവരങ്ങളുണ്ട്. കീഴ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ചാണ് വിജയാനന്ദിനോട് മുഖ്യമന്ത്രി ക്ഷോഭിച്ചത്.

ഭരണത്തെ ബാധിക്കും

ഭരണത്തെ ബാധിക്കും

ഐഎഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെയാണ് അനുനയവുമായി മന്ത്രിമാര്‍ എത്തിയിരിക്കുന്നത്. കടുത്ത തീരുമാനങ്ങളിലേക്ക് കടക്കരുതെന്ന് ചീഫ് സെക്രട്ടറിയോടും അഡീഷണല്‍ ചീഫ് സെക്രട്ടറിയോടും ആവശ്യപ്പെട്ടു. തര്‍ക്കം നീണ്ടുപോയാല്‍ ഭരണത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് മന്ത്രിമാര്‍. സര്‍ക്കാര്‍ മെല്ലപോക്കിലാണെന്ന ആരോപണം അല്ലെങ്കില്‍ തന്നെയുണ്ട്. ഇതിനിടെ തര്‍ക്കം തുടരുന്നത് കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് മന്ത്രിമാര്‍. തോമസ് ഐസക് ഉള്‍പ്പെടെയുള്ളവരാണ് അനിനയവുമായി എത്തിയിരിക്കുന്നത്.

 കൂട്ട അവധിയെടുത്ത് പ്രതിഷേധം

കൂട്ട അവധിയെടുത്ത് പ്രതിഷേധം

വിജിലന്‍സ് ഡയറക്ടര്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനപ്പൂര്‍വം കേസെടുക്കുകയാണെന്ന് കാട്ടി രേഖാമൂലം പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സഹചര്യത്തിലാണ് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. 40 ഓളം ഐഎഎസ് ഉദ്യോഗസ്ഥരാണ് അവധിക്ക് അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥര്‍ അവധി പിന്‍വലിച്ചിരുന്നു.

English summary
ias officials expressed unsatisfaction, ministers ready to compromise officials.
Please Wait while comments are loading...