കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളിയെ വാര്‍ത്ത കാണാന്‍ പഠിപ്പിച്ച ഇന്ത്യാവിഷന്‍ ശരിക്കും പൂട്ടി ?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മലയാളിയെ വാര്‍ത്ത കാണാന്‍ പഠിപ്പിച്ച ഇന്ത്യാവിഷന്‍ എന്നെന്നേക്കുമായി സംപ്രേഷണം നിര്‍ത്തിയോ. സമരങ്ങളില്‍ നിന്ന് സമരങ്ങളിലേക്ക് പോയ ചാനല്‍ തത്സമയ വാര്‍ത്താ സംപ്രേഷണം അവസാനിപ്പിച്ചിട്ട് ഒരു മാസം ആകാറാകുന്നു. ഒടുവില്‍ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനവും നിലച്ചു.

സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോഴും കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ നടക്കുമ്പോഴും മലയാളികളുടെ ആദ്യത്തെ മുഴുവന്‍സമയ വാര്‍ത്താ ചാനല്‍ നിശബ്ദമായിരുന്നു. എങ്കിലും ഓണ്‍ലൈന്‍ വിഭാഗം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ സംസ്ഥാന ബജറ്റോടെ ഓണ്‍ലൈനും നിലച്ചിരിക്കുകയാണ്.

Indiavision

ശമ്പളം കിട്ടാതെ എത്രനാള്‍ പിടിച്ചുനില്‍ക്കും എന്നാണ് ജീവനക്കാരുടെ ചോദ്യം. മറ്റ് സ്ഥാപനങ്ങളില്‍ തൊഴില്‍ അവകാശ ലംഘനം നടക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്പോള്‍ ശമ്പളം പോലും കിട്ടാതെ പണിയെടുക്കാനായിരുന്നു ഇന്ത്യാവിഷന്‍ ജീവനക്കാരുടെ ഗതി. ലേബര്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പോലും അംഗീകരിക്കാന്‍ മന്ത്രി എംകെ മുനീര്‍ ഉള്‍പ്പെടുന്ന ചാനല്‍ മുതലാളിമാര്‍ തയ്യാറാകുന്നില്ല.

<strong>ഇന്ത്യാവിഷന്‍: 24മണിക്കൂര്‍ മുതല്‍ സീറോ ന്യൂസ് വരെ</strong>ഇന്ത്യാവിഷന്‍: 24മണിക്കൂര്‍ മുതല്‍ സീറോ ന്യൂസ് വരെ

രണ്ട് ആഴ്ച മുമ്പ് ചാലിന്റെ ഓഫീസ് സേവന നികുതി വകുപ്പ് റെയ്ഡ് ചെയ്ത് റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫറൂഖിയെ അറസ്റ്റ് ചെയ്തു. പരസ്യക്കാരില്‍ നിന്ന് പിരിക്കുന്ന സേവന നികുതി പോലും ചാനല്‍ മാനേജ്‌മെന്റ് അടച്ചിരുന്നില്ല.

2014 മാര്‍ച്ച് മാസത്തിലാണ് ഇന്ത്യാവിഷനില്‍ ശക്തമായ സമരം തുടങ്ങിയത്. വാര്‍ത്താവതാരകന്‍ തന്നെ ചാനല്‍ സംപ്രേഷണം അവസാനിപ്പിക്കുയാണെന്ന് പറഞ്ഞായിരുന്നു ഇത്. തുടര്‍ന്ന് ഒരു വിഭാഗം ജീവനക്കാര്‍ ഇടപെട്ട് ചാനല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. അതിന് ശേഷം 2014 അവസാനത്തോടെ വീണ്ടും ശമ്പള പ്രശ്‌നം രൂക്ഷമായി. ഒരുമാസത്തോളം ചാനല്‍ പ്രവര്‍ത്തനം നിലക്കുകയും ചെയ്തു.

പത്രപ്രവര്‍ത്തക യൂണിയന്റേയും ലേബര്‍ കമ്മീഷന്റെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കുടിശ്ശിക ശമ്പളം കൊടുത്ത് തീര്‍ക്കാന്‍ ധാരണയായിരുന്നു. ലേബര്‍ കമ്മീഷന്റെ അന്ത്യശാസന പോലും കണക്കിലെടുക്കാതെ വീണ്ടും ശമ്പളം മുടങ്ങി. ഇതോടെയാണ് ചാനലിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചത്.

English summary
Complete shut down in Indiavision, no updation in website too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X