• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോസ് കെ മാണി എന്ന് സഭയിലെത്തുന്നോ അന്ന് മന്ത്രി പദവി രാജിവെച്ചൊഴിയും:മനസ്സ് തുറന്ന് റോഷി അഗസ്റ്റിന്‍

കോട്ടയം: യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ രാഷ്ട്രീയ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പും. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ് കെ മാണി പരാജയപ്പെട്ടെങ്കിലും 5 സീറ്റില്‍ വിജയിക്കാന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിച്ചു.

കരുണാനിധിയുടെ 98ാം ജന്മ വാര്‍ഷകത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പുഷ്പാര്‍ച്ചന നടത്തുന്നു: ചിത്രങ്ങള്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് ഞെട്ടല്‍: 27 ല്‍ 25 പേരും രാജിവെച്ച് ഇടതുപക്ഷത്ത്തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് ഞെട്ടല്‍: 27 ല്‍ 25 പേരും രാജിവെച്ച് ഇടതുപക്ഷത്ത്

രണ്ടാം പിണറായി സര്‍ക്കാറില്‍ ഒരു മന്ത്രിക്ക് പുറമെ ഡപ്യൂട്ടി ചീഫ് വിപ്പ് പദവിയുമാണ് ജോസിന്‍റെ പാര്‍ട്ടിയുടെ പ്രാതിനിധ്യം. ഇടുക്കിയില്‍ നിന്നും തുടര്‍ച്ചയായ അഞ്ചാം തവണ വിജയിച്ച റോഷി അഗസ്റ്റിനാണ് മന്ത്രി പദവിയിലെത്തിയ നേതാവ്. ഇപ്പോഴിതാ കേരള കോണ്‍ഗ്രസിന്‍റെ ഭാവി രാഷ്ട്രീയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ റോഷി അഗസ്റ്റിന്‍.

കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസ് എം കേഡര്‍ സ്വഭാവത്തിലേക്ക് മാറുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് റോഷി അഗസ്റ്റിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. ഒരു പാര്‍ട്ടി എന്ന നിലയില്‍ പ്രവര്‍ത്തനം കേഡര്‍ സ്വഭാവത്തിലേക്ക് മാറുന്നത് എന്തുകൊണ്ടും നല്ലതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും അതിന്‍റെ ഗുണം ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഗുണം ചെയ്യും

അച്ചടക്കമുള്ള പ്രവര്‍ത്തകരാണെങ്കില്‍ അത് പാര്‍ട്ടി വലിയ തോതില്‍ ഗുണം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് എല്‍ഡിഎഫ് നല്‍കിയ സീറ്റുകളില്‍ ഒന്ന് വിട്ട് നല്‍കിയ നീക്കം കേരളം ശ്രദ്ധിച്ചില്ലേ. പാര്‍ട്ടിയിലും മുന്നണിയിലും യാതൊരു പ്രശ്നങ്ങലും ഇല്ലാതെയായിരുന്നു ഇത്തരമൊരു നീക്കം. ഒരു കേഡര്‍ പാര്‍ട്ടിക്ക് സമാനമായ പ്രവര്‍ത്തനമായിരുന്നു അത്. ഈ ശൈലി തുടര്‍ന്ന് പോവുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യും.

കേരള കോണ്‍ഗ്രസ് മാറി

പാർലമെന്ററി പാർട്ടി ലീഡറും പാർട്ടി ചെയർമാനും ഒരാള്‍ ആയില്ലെങ്കില്‍ പാര്‍ട്ടി പിളരും എന്ന കേരള കോണ്‍ഗ്രസ് ശൈലിയൊക്കെ മാറി. അത്തരത്തില്‍ ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരൊന്നും ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ല. അവര്‍ ഇതിനോടകം തന്നെ പുറത്ത് പോയി കഴിഞ്ഞു. അവരൊക്കെ എന്തിനാണ് പുറത്ത് പോയതെന്ന് അവര്‍ക്ക് പോലും മനസ്സിലായിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കുന്നു.

അധികാര വടംവലികള്‍

കേവലം അധികാരത്തിനും സ്വാര്‍ത്ഥലാഭത്തിനും വേണ്ടി പാര്‍ട്ടിയെ കാണുന്നവര്‍ അല്ല ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉള്ളത്. നിലപാടുകള്‍ക്കാണ് പാര്‍ട്ടിയില്‍ ശക്തി. അധികാര വടംവലികള്‍ ഇനി ഈ പാര്‍ട്ടിയില്‍ ഉണ്ടാവില്ല. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു ചെയര്‍മാന്‍ മാത്രമേയുള്ളു. അത് ജോസ് കെ മാണിയാണ്.

അത് നല്ലതല്ലേ

മറ്റ് പാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ നേതാക്കളും പ്രവര്‍ത്തരും തങ്ങളുടെ പാര്‍ട്ടിയിലേക്ക് വന്നേക്കും. കേരള കോണ്‍ഗ്രസ് എമ്മിലൂടെ കൂടുതല്‍ പേര്‍ ഇടതുപക്ഷത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നല്ലതല്ലേ. കെഎം മാണി സാറിന്‍റെ പ്രത്യയശാസ്ത്രം നാട് അംഗീകരിക്കുന്നുവെന്നതിന്‍റെ വ്യക്തമായ തെളിവാണ് ഇപ്പോഴത്തെ ഈ ഒഴുക്കെന്നും കേരളത്തിന്‍റെ ജലവിഭവ വകുപ്പ് മന്ത്രി പറയുന്നു.

ജോസ് കെ മാണിയും താനും

ജോസ് കെ മാണിയും താനും തമ്മില്‍ ചേട്ടനും അനിയനും തമ്മിലുള്ള ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നത്. അതിനൊരു മറുവാക്ക് ഇല്ല. പാര്‍ട്ടി ഒരു കുടുംബമാണ്. 5 വർഷത്തിനിടെ ജോസ് കെ. മാണി നിയമസഭയിലെത്താനുള്ള സാഹചര്യമുണ്ടായാൽ മന്ത്രി സ്ഥാനം ഒഴിഞ്ഞു കൊടുക്കുമോയെന്ന അഭിമുഖത്തിലെ ചോദ്യത്തിന് സംശയമേതുമില്ലാത റോഷി അഗസ്റ്റിന്‍ അതേയെന്ന് ഉത്തരം പറയുന്നു.

സഭയില്‍

പാര്‍ട്ടി ചെയര്‍മാനായ ജോസ് കെ മാണിക്ക് സഭയില്‍ എന്ന് വരാന്‍ അവസരം കിട്ടുന്നോ അന്ന് ഞാന്‍ രാജിവെച്ച് മന്ത്രി സ്ഥാനം അദ്ദേഹത്തിന് കൈമാറും. പാര്‍ട്ടി ചെയര്‍മാന്‍ താഴെ ഇരിക്കുകയും ഞാന്‍ പാർലമെന്ററി പാർട്ടി നേതാവായിരിക്കുകയും ചെയ്യുന്നതു ശരിയല്ലല്ലോയെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കുന്നു.

മന്ത്രി പദവി

ലഭിച്ചത് പ്രാധാന്യം കുറഞ്ഞതാണെന്ന പ്രചരണങ്ങളില്‍ കഴമ്പില്ല. എല്ലാ വകുപ്പുകള്‍ക്കും അതിന്‍റേതായ അഭിപ്രായമുണ്ട്. മന്ത്രിയാവുമെന്ന് കരുതിയിരുന്ന വ്യക്തിയായിരുന്നില്ല ഞാന്‍. മന്ത്രി പദവി ഒരിക്കലും വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കില്ല. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്ന രീതിയിലേക്ക് പാര്‍ട്ടി മാറിയെന്നും അദ്ദേഹം പറഞ്ഞു.

 20 വർഷം

ജന്മം നൽകിയ നാടായ പാലായെ ഞാൻ സൂക്ഷിക്കുമ്പോളും എന്നെ വളർത്തിയത് ഇടുക്കിയാണ്. അവരുടെ കൂടെയായിരിക്കും ഞാന്‍ എന്നും. ഇടുക്കിയില്‍ ഞാനിപ്പോള്‍ നിസ്സാരക്കാരനല്ല. 20 വർഷം പാരമ്പര്യമുള്ള കുടിയേറ്റക്കാരനാണ് ഞാൻ. പലരും ഞാന്‍ ഇടുക്കി വിടുമെന്ന കുപ്രചരണം ഉണ്ടാക്കുകയായിരുന്നു. മന്ത്രിയെന്ന നിലയില്‍ ഇടുക്കിയോട് കൂടുതല്‍ കടപ്പെടേണ്ട കാലമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

സൂപ്പര്‍ ലുക്കില്‍ ശ്രീമുഖിയുടെ സെല്‍ഫി ചിത്രങ്ങള്‍, ആതീവ സുന്ദരിയായെന്ന് ആരാധകര്‍

cmsvideo
  VD Satheeshan Press Meet and saying some things about CM Pinarayi Vijayan

  English summary
  If Jose K. Mani enters the assembly, will resign as a Minister: Roshy Augustine
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X