ജോസ് കെ മാണി എന്ന് സഭയിലെത്തുന്നോ അന്ന് മന്ത്രി പദവി രാജിവെച്ചൊഴിയും:മനസ്സ് തുറന്ന് റോഷി അഗസ്റ്റിന്
കോട്ടയം: യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയ കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പും. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ് കെ മാണി പരാജയപ്പെട്ടെങ്കിലും 5 സീറ്റില്‍ വിജയിക്കാന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിച്ചു.
രണ്ടാം പിണറായി സര്‍ക്കാറില്‍ ഒരു മന്ത്രിക്ക് പുറമെ ഡപ്യൂട്ടി ചീഫ് വിപ്പ് പദവിയുമാണ് ജോസിന്റെ പാര്‍ട്ടിയുടെ പ്രാതിനിധ്യം. ഇടുക്കിയില്‍ നിന്നും തുടര്‍ച്ചയായ അഞ്ചാം തവണ വിജയിച്ച റോഷി അഗസ്റ്റിനാണ് മന്ത്രി പദവിയിലെത്തിയ നേതാവ്. ഇപ്പോഴിതാ കേരള കോണ്‍ഗ്രസിന്റെ ഭാവി രാഷ്ട്രീയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലൂടെ റോഷി അഗസ്റ്റിന്.

കേരള കോണ്‍ഗ്രസ് എം കേഡര്‍ സ്വഭാവത്തിലേക്ക് മാറുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് റോഷി അഗസ്റ്റിന് അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. ഒരു പാര്‍ട്ടി എന്ന നിലയില്‍ പ്രവര്‍ത്തനം കേഡര്‍ സ്വഭാവത്തിലേക്ക് മാറുന്നത് എന്തുകൊണ്ടും നല്ലതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും അതിന്റെ ഗുണം ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അച്ചടക്കമുള്ള പ്രവര്‍ത്തകരാണെങ്കില്‍ അത് പാര്‍ട്ടി വലിയ തോതില്‍ ഗുണം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് എല്‍ഡിഎഫ് നല്കിയ സീറ്റുകളില്‍ ഒന്ന് വിട്ട് നല്കിയ നീക്കം കേരളം ശ്രദ്ധിച്ചില്ലേ. പാര്‍ട്ടിയിലും മുന്നണിയിലും യാതൊരു പ്രശ്നങ്ങലും ഇല്ലാതെയായിരുന്നു ഇത്തരമൊരു നീക്കം. ഒരു കേഡര്‍ പാര്‍ട്ടിക്ക് സമാനമായ പ്രവര്‍ത്തനമായിരുന്നു അത്. ഈ ശൈലി തുടര്‍ന്ന് പോവുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യും.

പാർലമെന്ററി പാർട്ടി ലീഡറും പാർട്ടി ചെയർമാനും ഒരാള്‍ ആയില്ലെങ്കില്‍ പാര്‍ട്ടി പിളരും എന്ന കേരള കോണ്‍ഗ്രസ് ശൈലിയൊക്കെ മാറി. അത്തരത്തില്‍ ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരൊന്നും ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ല. അവര്‍ ഇതിനോടകം തന്നെ പുറത്ത് പോയി കഴിഞ്ഞു. അവരൊക്കെ എന്തിനാണ് പുറത്ത് പോയതെന്ന് അവര്‍ക്ക് പോലും മനസ്സിലായിട്ടില്ലെന്നും റോഷി അഗസ്റ്റിന് വ്യക്തമാക്കുന്നു.

കേവലം അധികാരത്തിനും സ്വാര്‍ത്ഥലാഭത്തിനും വേണ്ടി പാര്‍ട്ടിയെ കാണുന്നവര്‍ അല്ല ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉള്ളത്. നിലപാടുകള്‍ക്കാണ് പാര്‍ട്ടിയില്‍ ശക്തി. അധികാര വടംവലികള്‍ ഇനി ഈ പാര്‍ട്ടിയില്‍ ഉണ്ടാവില്ല. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു ചെയര്മാന് മാത്രമേയുള്ളു. അത് ജോസ് കെ മാണിയാണ്.

മറ്റ് പാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ നേതാക്കളും പ്രവര്‍ത്തരും തങ്ങളുടെ പാര്‍ട്ടിയിലേക്ക് വന്നേക്കും. കേരള കോണ്‍ഗ്രസ് എമ്മിലൂടെ കൂടുതല്‍ പേര് ഇടതുപക്ഷത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നല്ലതല്ലേ. കെഎം മാണി സാറിന്റെ പ്രത്യയശാസ്ത്രം നാട് അംഗീകരിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ഇപ്പോഴത്തെ ഈ ഒഴുക്കെന്നും കേരളത്തിന്റെ ജലവിഭവ വകുപ്പ് മന്ത്രി പറയുന്നു.

ജോസ് കെ മാണിയും താനും തമ്മില്‍ ചേട്ടനും അനിയനും തമ്മിലുള്ള ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നത്. അതിനൊരു മറുവാക്ക് ഇല്ല. പാര്‍ട്ടി ഒരു കുടുംബമാണ്. 5 വർഷത്തിനിടെ ജോസ് കെ. മാണി നിയമസഭയിലെത്താനുള്ള സാഹചര്യമുണ്ടായാൽ മന്ത്രി സ്ഥാനം ഒഴിഞ്ഞു കൊടുക്കുമോയെന്ന അഭിമുഖത്തിലെ ചോദ്യത്തിന് സംശയമേതുമില്ലാത റോഷി അഗസ്റ്റിന് അതേയെന്ന് ഉത്തരം പറയുന്നു.

പാര്‍ട്ടി ചെയര്‍മാനായ ജോസ് കെ മാണിക്ക് സഭയില്‍ എന്ന് വരാന്‍ അവസരം കിട്ടുന്നോ അന്ന് ഞാന്‍ രാജിവെച്ച് മന്ത്രി സ്ഥാനം അദ്ദേഹത്തിന് കൈമാറും. പാര്‍ട്ടി ചെയര്മാന് താഴെ ഇരിക്കുകയും ഞാന്‍ പാർലമെന്ററി പാർട്ടി നേതാവായിരിക്കുകയും ചെയ്യുന്നതു ശരിയല്ലല്ലോയെന്നും റോഷി അഗസ്റ്റിന് വ്യക്തമാക്കുന്നു.

ലഭിച്ചത് പ്രാധാന്യം കുറഞ്ഞതാണെന്ന പ്രചരണങ്ങളില്‍ കഴമ്പില്ല. എല്ലാ വകുപ്പുകള്‍ക്കും അതിന്റേതായ അഭിപ്രായമുണ്ട്. മന്ത്രിയാവുമെന്ന് കരുതിയിരുന്ന വ്യക്തിയായിരുന്നില്ല ഞാന്‍. മന്ത്രി പദവി ഒരിക്കലും വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കില്ല. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്ന രീതിയിലേക്ക് പാര്‍ട്ടി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ജന്മം നൽകിയ നാടായ പാലായെ ഞാൻ സൂക്ഷിക്കുമ്പോളും എന്നെ വളർത്തിയത് ഇടുക്കിയാണ്. അവരുടെ കൂടെയായിരിക്കും ഞാന്‍ എന്നും. ഇടുക്കിയില്‍ ഞാനിപ്പോള്‍ നിസ്സാരക്കാരനല്ല. 20 വർഷം പാരമ്പര്യമുള്ള കുടിയേറ്റക്കാരനാണ് ഞാൻ. പലരും ഞാന്‍ ഇടുക്കി വിടുമെന്ന കുപ്രചരണം ഉണ്ടാക്കുകയായിരുന്നു. മന്ത്രിയെന്ന നിലയില്‍ ഇടുക്കിയോട് കൂടുതല്‍ കടപ്പെടേണ്ട കാലമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
സൂപ്പര്‍ ലുക്കില്‍ ശ്രീമുഖിയുടെ സെല്‍ഫി ചിത്രങ്ങള്‍, ആതീവ സുന്ദരിയായെന്ന് ആരാധകര്‍
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications