കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേളയില്‍ മിന്നി 'ഒറ്റാല്‍'; സുവര്‍ണ ചകോരം ഉള്‍പ്പെടെ 4 പുരസ്‌കാരങ്ങള്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ഇരുപതാമത് കേരള അന്താരഷ്ട്ര ചലചിത്രോത്സവത്തിന് തിരശ്ശീല വീണപ്പോള്‍ ജയരാജ് സംവിധാനം ചെയ്ത മലയാള സിനിമ ഒറ്റാലിന് സുവര്‍ണ ചകോരം ഉള്‍പ്പെടെ 4 അവാര്‍ഡുകള്‍. ഇരുപതു വര്‍ഷത്തിനിടെ മലയാള സിനിമയ്ക്ക് സുവര്‍ണ ചകോരം ലഭിക്കുന്നത് ആദ്യമായാണ്.

jayaraj1

സുവര്‍ണ ചകോരത്തിന് പുറമെ മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്‌കാരവും, പ്രേക്ഷകപ്രിയം പിടിച്ചുപറ്റിയ സിനിമയ്ക്കുള്ള പുരസ്‌കാരം, ചലചിത്ര നിരൂപകരുടെ രാജ്യാന്തര സംഘടനയായ ഫിപ്രസി പുരസ്‌കാരം എന്നിവയും ഒറ്റാലിന് ലഭിച്ചു. ബ്രസീല്‍ സംവിധായകനായ ജൂലിയോ ബ്രസേന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
ottal

മികച്ച സംവിധായകനുള്ള രജത ചകോരം ജൂണ്‍ റോബ്ലസ് ലാന (ഷാഡോ ബിഹൈന്‍ഡ് ദി മൂണ്‍) യ്ക്ക് ലഭിച്ചു. ഇസ്രയേല്‍ ചിത്രമായ 'യോന'യാണ് മികച്ച ഏഷ്യന്‍ ചിലച്ചിത്രം. അബു ഷാദിദ് ഇമോന്‍ (ജലാല്‍സ് സ്‌റ്റോറി) ആണ് മികച്ച നവാഗത സംവിധായകന്‍. അബു ഷാദിദ് ഇമോന്‍ (ജലാല്‍സ് സ്‌റ്റോറി) ആണ് മികച്ച നവാഗത സംവിധായകന്‍. ഫെഫ്കയുടെ മാസ്‌റ്റേഴ്‌സ് അവാര്‍ഡ് കെ.ജി ജോര്‍ജിന് സമ്മാനിച്ചു.
festivalseentagore3jpg

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയവര്‍ ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. മേള കാല്‍ നൂറ്റാണ്ട് ആകുമ്പോഴേക്കും 25,000 പേര്‍ക്ക് പ്രതിനിധികളായി മേളയില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടാകുമെന്ന് സിനിമാ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

English summary
IFFK 2015: Jayaraj's 'Ottal' gets Suvarna Chakoram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X