പലസ്തീന്‍ അനുകൂല നിലപാടില്‍ നിന്ന് ഇന്ത്യ പിന്നോക്കം പോകരുത്: കെപിഎ മജീദ്

  • Posted By:
Subscribe to Oneindia Malayalam

വടകര : പലസ്തീനിന് അനുകൂലമായ നിലപാടില്‍ നിന്ന് ഇന്ത്യ പിന്നോട്ടു പോകരുതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു. അടുത്ത കാലത്തായി അതിക്രമികളായ ഇസ്രായേലിന് അനുകൂലമായി ഇന്ത്യ പലപ്പോഴും പ്രതികരിക്കുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി വടകര കോട്ടപ്പറമ്പില്‍ സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓട്ടോ ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസ്സിൽ പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

ഫലസ്തീനില്‍ ഇസ്രായേല്‍ അധിനിവേശം ശക്തിപ്പെട്ട കാലത്തു തന്നെ ഇന്ത്യ പലസ്തിനിനൊപ്പം നിലയുറപ്പിച്ചിരുന്നു. ജഹര്‍ലാല്‍ നെഹ്‌റു മുതലുള്ള പ്രധാന മന്ത്രിമാര്‍ അതിക്രമികളായ ഇസ്രായേലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നതായും ഇദ്ദേഹം കൂട്ടിച്ചേർത്തു.

ium

മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടകര കോട്ടപ്പറമ്പില്‍ സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാർഢ്യ സംഗമം കെപിഎ മജീദ് ഉദ്ഘാടനം ചെയ്യുന്നു

മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. പികെകെ ബാവ, എന്‍സി അബൂബക്കര്‍, എംഎ റസാഖ് മാസ്റ്റര്‍, എസ്പി കുഞ്ഞമ്മദ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, പി.എം അബൂബക്കര്‍ മാസ്റ്റര്‍, അഹമ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി, സി കെ മൊയ്തു, സിപിഎ അസീസ് മാസ്റ്റര്‍, ഇബ്രാഹിം മുറിച്ചാണ്ടി, കെ അന്‍വര്‍ ഹാജി, എന്‍പി അബ്ദുല്ല ഹാജി, എന്‍ കെ മൂസ മാസ്റ്റര്‍, ഒ.പി മൊയ്തു, നസീര്‍ വളയം തുടങ്ങിയവര്‍ സംസാരിച്ചു. പാറക്കല്‍ അബ്ദുല്ല എംഎല്‍എ, ഒ കെ കുഞ്ഞബ്ദുല്ല എന്നിവർ പ്രസംഗിച്ചു.

English summary
india should not change palastien support decision-KPA Majeed

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്