സ്വകാര്യ റിസോര്‍ട്ട് തടാകത്തില്‍ വിനോദ സഞ്ചാരികള്‍ മുങ്ങി മരിച്ചു, ഇന്‍ഫോപാര്‍ക്ക് എഞ്ചിനീയര്‍മാര്‍

  • By: Akhila
Subscribe to Oneindia Malayalam

ഇടുക്കി: എറണാകുളം ഇന്‍ഫോപാര്‍ക്കിലെ എഞ്ചിനീയര്‍മാര്‍ റിസോര്‍ട്ടിലെ തടാകത്തില്‍ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി പടിത്തലീല്‍ സ്വദേശി സാജന്‍ ബാബു(26), തിരുവല്ല നിരണം സ്വദേശി ആല്‍വിന്‍ ചെറിയാന്‍(26) എന്നിവരാണ് മരിച്ചത്.

കുളമാവിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപത്തെ തടാകത്തിലാണ് സംഭവം. ബുധനാഴ്ച രാവിലെയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാല്‍പ്പതംഗ സംഘം കുളമാവിലെ ഗ്രീന്‍ബര്‍ഗ്ഗ് റിസോര്‍ട്ടില്‍ എത്തിയത്. വൈകിട്ടാണ് സംഭവം നടക്കുന്നത്.

 dead

വൈകിട്ട് ഫുഡ്‌ബോള്‍ കളിക്കുന്നതിനിടെ ബോള്‍ തടാകത്തില്‍ വീഴുകെയും അതെടുക്കാന്‍ തടാകത്തില്‍ ഇറങ്ങുന്നതിനിടെയാണ് അപകടം. കൂട്ടത്തില്‍ ഉണ്ടായരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

റിസോര്‍ട്ടിലെ ജീവനക്കാരാണ് ഇവരെ കരയ്ക്ക് എത്തിച്ചത്. തുടര്‍ന്ന് മൂലമറ്റം മാര്‍ ബിഷപ്പ് വയലില്‍ മെഡിക്കല്‍ സെന്ററിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

English summary
Infopark employees died in idukki.
Please Wait while comments are loading...