കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടി തീരാതെ ഐഎന്‍എല്‍; ഇടതുമുന്നണി നിര്‍ദേശം അവഗണിച്ച് പരസ്പരം പോര്

Google Oneindia Malayalam News

കോഴിക്കോട്: ഐ എന്‍ എല്ലില്‍ പോര് മുറുകുന്നു. ഇരുപക്ഷവും ഒന്നിച്ചു നില്‍ക്കണം എന്ന ഇടതുമുന്നണിയുടെ (എല്‍ ഡി എഫ്) നിര്‍ദ്ദേശം ഐ എന്‍ എല്‍ തള്ളി. ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്ത എ പി അബ്ദുള്‍ വഹാബ് പക്ഷത്തെ ഇനി കൂടെ കൂട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ വ്യക്തമാക്കി. അതേസമയം അഹമ്മജ് ദേവര്‍ കോവില്‍ ഇടതുമുന്നണി നിര്‍ദ്ദേശം അവഗണിച്ചെന്ന് എ പി അബ്ദുള്‍ വഹാബും വ്യക്തമാക്കി.

ഐ എന്‍ എല്ലിന്റെ രണ്ട് വിഭാഗങ്ങളും പ്രത്യേകം യോഗം ചേര്‍ന്നാണ് നിലപാട് കടുപ്പിച്ചത്. അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ ഔദ്യോഗിക പക്ഷം വിളിച്ച യോഗത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ഉള്‍പ്പെടെ 45 സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തിരുന്നു. നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സിലെ ചിലരാണ് എ പി അബ്ദുള്‍ വഹാബിനൊപ്പം നിന്ന് പാര്‍ട്ടിയില്‍ കുഴപ്പമുണ്ടാക്കുന്നതെന്ന് കാസിം ഇരിക്കൂര്‍ വ്യക്തമാക്കി.

INL

എന്നാല്‍ ഭിന്നിച്ച് നില്‍ക്കരുതെന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദ്ദേശം അവഗണിക്കുന്നതാണ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ നടപടിയെന്ന് എ പി അബ്ദുള്‍ വഹാബ് കുറ്റപ്പെടുത്തി. നേരത്തെ അബ്ദുല്‍ വഹാബിനെ ഐ എന്‍ എല്ലില്‍ നിന്ന് പുറത്താക്കിയിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലായിരുന്നു നടപടി. ദേശീയ കമ്മിറ്റിയാണ് എ പി അബ്ദുല്‍ വഹാബിനെ പുറത്താക്കിയത്.

രൂപീകരണ സമയം മുതല്‍ ഐ എന്‍ എല്ലിന്റെ കൂടെ ഉണ്ടായിരുന്ന നേതാവാണ് അബ്ദുല്‍ വഹാബ്. ഫെബ്രുവരി 17 നാണ് ഐ എന്‍ എല്‍ ഔദ്യോഗികമായി പിളര്‍ന്നത്. അതേസമയം ഐ എന്‍ എല്ലിലെ തര്‍ക്കം ഇടതുമുന്നണിയേയും ചൊടിപ്പിച്ചിട്ടുണ്ട്. പലതവണ നിര്‍ദേശം നല്‍കിയിട്ടും തര്‍ക്കം പരിഹരിക്കാന്‍ ഐ എന്‍ എല്ലിനായിട്ടില്ല. മുന്നണി നിര്‍ദ്ദേശം അവഗണിച്ച് മുന്നോട്ട് പോകുന്നതില്‍ സി പി ഐ എം കടുത്ത അതൃപ്തിയിലാണ്. അടുത്ത ഇടതുമുന്നണി യോഗത്തിലേക്ക് ഐ എന്‍ എല്‍നേതാക്കളെ ക്ഷണിച്ചിട്ടില്ല.

മിണ്ടേണ്ട, കാണേണ്ട, കേള്‍ക്കേണ്ട; സുധാകരനെ ട്രോളി യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍മിണ്ടേണ്ട, കാണേണ്ട, കേള്‍ക്കേണ്ട; സുധാകരനെ ട്രോളി യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍

പകരം മന്ത്രി അഹമ്മദ് ദേവര്‍കോവിലിനോട് പങ്കെടുക്കാനാണ് എല്‍ ഡി എഫ് നിര്‍ദേശിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി ഇടതുമുന്നണിയ്ക്ക് പുറത്തായിരുന്ന ഐ എന്‍ എല്ലിനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് മുന്നണിയിലെടുത്തത്. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരില്‍ മന്ത്രി സ്ഥാനവും ഐ എന്‍ എല്ലിന് നല്‍കിയിരുന്നു.

English summary
INL groups Fighting with each other despite the Left Front's instruction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X