കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ജയിലിലും ബീഡിയില്ല

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: കേരളത്തിലെ ബീഡി വ്യവസായത്തിന് അന്ത്യമാകുമെന്ന് ഏതാണ്ട് ഉറപ്പായി. ചെറുപ്പക്കാര്‍ ബീഡി ഉപേക്ഷിച്ച് സിഗററ്റിലേക്കും പാന്‍ മസാലയിലേക്കും തിരിഞ്ഞപ്പോള്‍ മുതല്‍ ആ വ്യവസായ മേഖല തകര്‍ന്ന് തുടങ്ങിയതാണ്. ഇപ്പോഴിതാ ജയിലുകളിലും ബീഡിവലി നിരോധിച്ചിരിക്കുന്നു.

നേരത്തെ സംസ്ഥാനത്തെ ജയിലുകളില്‍ നിര്‍ലോഭം ലഭിച്ചിരുന്ന സാധനങ്ങളില്‍ ഒന്നായിരുന്നു ബീഡി. സ്വാതന്ത്ര്യസമരകാലത്തെ കഥകള്‍ മുതല്‍ തുടങ്ങുന്നുണ്ട് ജയിലുകളിലെ ബീഡിവലി. ആതാണിപ്പോള്‍ നിര്‍ത്താന്‍ പോകുന്നത്.

Beedi

പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമം നിലവിലുണ്ട്. ജയിലുകളിലും ഒരിക്കല്‍ പുകവലി നിരോധിച്ചതായിരുന്നു. പിന്നീട് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായപ്പോഴാണ് നിരോധനം നീക്കിയത്.

കാന്റീന്‍ വഴി ബീഡി വില്‍ക്കുന്ന അപൂര്‍വ്വം സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഒന്നായിരുന്നു ജയില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാത്രം പ്രതിമാസം മൂന്ന് ലക്ഷം രൂപയുടെ ബീഡിയാണത്രെ വിറ്റുപോയിരുന്നത്. കാന്റീന്‍ വഴി കിട്ടുന്നതിന് പുറമേ സ്വാധീനം ഉപയോഗിച്ച് എത്തിക്കുന്ന ബീഡി വേറെയും ഉണ്ട്.

എന്തായാലും പുക വലി നിര്‍ത്തിക്കോളാനാണ് ജയില്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ ഉത്തരവ്. ജയിലിനെ പൊതു സ്ഥലമായി പരിഗണിക്കണം എന്നാണ് ഡിജിപിയുടെ പക്ഷം. പുകവലിക്കാത്തവരുടെ ആരോഗ്യത്തെക്കൂടി ബാധിക്കുന്ന കാര്യമാതിനാല്‍ ഉടനടി നടപടി വേണമെന്നാണ് നിര്‍ദ്ദേശം.

English summary
Jail DGP banned smoking in jails.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X