ജവാദ് ചുഴലിക്കാറ്റ് വടക്കൻ ആന്ധ്രപ്രദേശ് - ഒഡിഷ തീരത്ത്; മുന്നറിയിപ്പ് നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ജവാദ് ചുഴലിക്കാറ്റ് രൂപപ്പെടുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളും നിർദേശങ്ങളും പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് 30 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായും തുടർന്ന് ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്നാണ് വിലയിരുത്തൽ.

അതിനിടെ, തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി എറണാകുളം പാലക്കാട് തൃശൂർ മലപ്പുറം വയനാട് കോഴിക്കോട് എന്നീ ജില്ലകളിൽ വരുന്ന മൂന്ന് മണിക്കൂറിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
പിങ്ക് ഗേളായി ഉപ്പും മുളകും സുന്ദരി... ചിത്രങ്ങൾ കാണാം

ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന തീവ്ര ന്യൂനമർദ്ദം കഴിഞ്ഞ ആറ് മണിക്കൂറിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയാണ്. തീവ്രന്യൂനമർദ്ദം വിശാഖപട്ടണത്ത് നിന്ന് 400 കി.മീ അകലെയും പാരദ്വീപില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയും ഗോപാല്‍പൂരില്‍ നിന്ന് 600 കി.മീ അകലെയുമാണ് സ്ഥിതി ചെയ്യുന്നത്.

ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായും തുടർന്ന് ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. നാളെ രാവിലെയോടെ വടക്കൻ ആന്ധ്രപ്രദേശ് തെക്കൻ - ഒഡീഷ തീരത്ത് വീശുന്ന ചുഴലിക്കാറ്റ് തുടർന്നുള്ള 24 മണിക്കൂറിൽ വടക്കുകിഴക്കൻ ദിശയിലേക്ക് തിരിഞ്ഞ് ആന്ധ്രപ്രദേശ് ഒഡിഷ തീരത്തിന് സമാന്തരമായി ശക്തിയാർജ്ജിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ജവാദ് ചുഴലിക്കാറ്റ് 100 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിക്കുമെന്നാണ് വിവരം.

ചുഴലിക്കാറ്റ് സാധ്യതയുണ്ടെങ്കിലും കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ഡിസംബർ 3 മുതൽ 7 വരെ കേരളത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പ് നിർദേശത്തിൽ പറയുന്നു

അതേസമയം, ചില ജില്ലകളിൽ വരുന്ന മൂന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി എറണാകുളം പാലക്കാട് തൃശൂർ മലപ്പുറം വയനാട് കോഴിക്കോട് എന്നീ ജില്ലകളിലാണ് ജാഗ്രത. കനത്ത മഴ ഉണ്ടാകില്ലെങ്കിലും ജാഗ്രതാനിർദേശം തുടരാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥാ വകുപ്പും നിർദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications