ജീന്‍ പോളിനെതിരെ പരാതിയില്ലെന്ന് നടിയുടെ മലക്കംമറിച്ചില്‍; കോടതിയില്‍പറഞ്ഞതും അണിയറയില്‍ സംഭവിച്ചതും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: ജീന്‍ പോള്‍ ലാലിനെതിരെ പരാതിയില്ലെന്ന് നടി. നാടകീയമായാണ് കേസ് ഒത്തുതീരുന്നത്. കോടതിയിലാണ് നടി പരാതിയില്ലെന്ന കാര്യം വ്യക്തമാക്കിയത്.

ജീന്‍ പോള്‍ ലാലും ശ്രീനാഥ് ഭാസിയും അടക്കം നാല് പേരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് പരാതി അട്ടിമറിയ്ക്കപ്പെട്ടത്. കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തിയെന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

അനുവാദമില്ലാതെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചു എന്നായിരുന്നു നടിയുടെ പരാതിയില്‍ ഉണ്ടായിരുന്നത്. പ്രതിഫലം ചോദിച്ചപ്പോള്‍ അപമര്യാദയായി പെരുമാറി എന്നും പരാതിപ്പെട്ടിരുന്നു.

ഞെട്ടിപ്പിക്കുന്ന പരാതി

ഞെട്ടിപ്പിക്കുന്ന പരാതി

സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അശ്ലീല ചുവയോടെ സംസാരിച്ചു എന്ന നടിയുടെ പരാതി എന്ന രീതിയില്‍ ആയിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്ത. ശ്രീനാഥ് ഭാസിയ്‌ക്കെതിരേയും ഇക്കാര്യത്തില്‍ പരാതിയുണ്ട് എന്നും വാര്‍ത്ത വന്നു.

സംഗതി അതല്ലെന്ന്

സംഗതി അതല്ലെന്ന്

എന്നാല്‍ നടിയുടെ പരാതി അങ്ങനെയല്ലെന്നാണ് പിന്നീട് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. അനുവാദമില്ലാതെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചു എന്നതായിരുന്നത്രെ പരാതി.

ഹണി ബീ 2

ഹണി ബീ 2

ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണി ബീ 2 എന്ന സിനിമയെ സംബന്ധിച്ചായിരുന്നു ആക്ഷേപം ഉയര്‍ന്നത്. നടിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ലൈംഗിക ചുവയോടെ

ലൈംഗിക ചുവയോടെ

സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു എന്നും പരാതി ഉയര്‍ന്നു. പ്രതിഫലം നല്‍കിയിരുന്നില്ലെന്നും നടി പരാതിയില്‍ പറഞ്ഞിരുന്നു.

പ്രതികള്‍

പ്രതികള്‍

കേസില്‍ ജീന്‍ പോളിനേയും ശ്രീനാഥ് ഭാസിയേയും ഉള്‍പ്പെടെ നാല് പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. സാങ്കേതിക വിദഗ്ധരായ അനൂപ്, അനിരുദ്ധ് എന്നിവരായിരുന്നു മറ്റ് പ്രതികള്‍.

ജാമ്യാപേക്ഷയെ എതിര്‍ത്തു

ജാമ്യാപേക്ഷയെ എതിര്‍ത്തു

കേസില്‍ ജീന്‍ പോളിനും കൂട്ടര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കരുത് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.

 പരാതിയില്ലെന്ന്

പരാതിയില്ലെന്ന്

സംവിധായകനെതിരെ പരാതിയില്ലെന്നാണ് നടി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഒത്തുതീര്‍പ്പിലെത്തി?

ഒത്തുതീര്‍പ്പിലെത്തി?

മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ചു എന്നാണ് നടി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഏത് തരത്തിലുള്ള ഒത്തുതീര്‍പ്പാണ് ഉണ്ടായിട്ടുള്ളത് എന്ന് വ്യക്തമല്ല.

നടിയ്‌ക്കെതിരെ ആഞ്ഞടിച്ചു

നടിയ്‌ക്കെതിരെ ആഞ്ഞടിച്ചു

നടിയുടെ പരാതി സംബന്ധിച്ച വിവരം പുറത്ത് വന്നപ്പോള്‍ ശക്തമായി പ്രതികരിച്ച ആളായിരുന്നു ജീന്‍ പോളിന്റെ പിതാവും സംവിധായകനും നടനും ആയ ലാല്‍. പണം നല്‍കിയുള്ള ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്നാണ് അന്ന് ലാല്‍ പറഞ്ഞത്. നടിയ്‌ക്കെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

പ്രൊഫഷണല്‍ അല്ലെന്ന്

പ്രൊഫഷണല്‍ അല്ലെന്ന്

നടി തീരെ പ്രൊഫഷണല്‍ അല്ലെന്നും അവരുടെ ആദ്യ സിനിമ ആയിരുന്നു ഹണീ ബി ടു എന്നും ലാല്‍ പറഞ്ഞിരുന്നു. പരാതി നല്‍കിയതിലൂടെ നടി നനഞ്ഞയിടം കുഴിയ്ക്കുകയാണ് എന്നും ലാല്‍ ആക്ഷേപിച്ചിരുന്നു

English summary
Jean Paul Lal Case: Actress withdraws from Complaint.
Please Wait while comments are loading...