കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിഫൈനറിക്കെതിരെ സിവില്‍ സ്റ്റേഷനിലേക്ക് സമീപ വാസികളുടെ ജീവന്‍രക്ഷാ മാര്‍ച്ച്

  • By Desk
Google Oneindia Malayalam News

കാക്കനാട്: അമ്പലമുകളില്‍ ബി.പി.സി.എല്‍. കൊച്ചിന്‍ റിഫൈനറിയുടെ അശാസ്ത്രീയമായ സ്ഥലമെടുപ്പിനെതിരെ നാട്ടുകാര്‍ കലക്ടറേറ്റിലേക്ക് ജീവന്‍രക്ഷാ മാര്‍ച്ച് നടത്തി. വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തും റെസിഡന്‍സ് അസോസിയേഷനുകളുടെയും വിവിധ ജനകീയ സമിതികളുടെയും നേതൃത്വത്തിലായിരുന്നു സമരം. വിപി സജീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധന്‍ അധ്യക്ഷതവഹിച്ചു. മുന്‍ ഡെപ്യൂട്ടി മേയര്‍ സി.കെ. മണിശങ്കര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. അയ്യപ്പന്‍കുട്ടി, പഞ്ചായത്ത് മെംബര്‍മാരായ അബ്ദുല്‍ ബഷീര്‍, രവി, ഡി.സി.സി. സെക്രട്ടറിമാരായ പി.കെ. അബ്ദുള്‍ റഹ്മാന്‍, ബിനിഷ് പുല്ല്യട്ടേല്‍, കെ.പി. തങ്കപ്പന്‍, പോള്‍സണ്‍ പീറ്റര്‍, പോള്‍സണ്‍ പോള്‍, മാണി, കെ.എ. അശോകന്‍, റെസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളായ കെ.ജെ. മണി, പ്രമോദ് ലൂക്കോസ്, പി.സി. അയ്യപ്പന്‍കുട്ടി, കെ.വി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

jeevan raksha march

കമ്പനിയുടെ വികസനത്തിന്റെ ഭാഗമായി ഐ.ആര്‍.ഇ.പി പദ്ധതിയുമായി ബന്ധപെട്ട് വിവിധ പ്ലാന്റുകള്‍ ജനവാസമേഖലയോട് ചേര്‍ന്ന് ആരംഭിച്ചതോടെയാണ് പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തു വന്നത്. കമ്പനിയുടെ പരിസരത്ത് താമസിക്കുന്നവര്‍ കമ്പനിയുടെ മതിലുമായി 10 മീറ്റര്‍ പോലും ദൂരം മില്ല. അതീവ സുരക്ഷ മേഖലയായി കാണുന്ന പ്രദേശമാണിത്. ക്രൂഡോയില്‍ മുതല്‍ സള്‍ഫര്‍ വരെ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. 500 മീറ്റര്‍ ബഫര്‍സോണും 450 മീറ്റര്‍ ഗ്രീന്‍ബല്‍റ്റും വേണമെന്ന നിര്‍ദേശം കമ്പനി ഇതുവരെ നടപ്പിലാക്കിയിട്ടില്ല. കമ്പനിയില്‍ നിന്നുള്ള വാതകചോര്‍ച്ചയെ തുടര്‍ന്ന് പരിസരത്തുണ്ടായ ഗവ. സ്‌കൂള്‍വരെ പൂട്ടേണ്ടിവന്നു. ഇതുവരെ അതിന് പൂര്‍ണമായ പരിഹാരം ഉണ്ടായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ കളക്ടറേറ്റിലേക്ക് ജീവന്‍ രക്ഷാമാര്‍ച്ച് നടത്തിയത്. നീര്‍മ്മ, ചാലിക്കര, അമ്പലമുകള്‍, പുതിയാമ്പിള്ളിമുകള്‍, അടൂര്‍ക്കര, അയ്യന്‍കുഴി, ഏറ്റിക്കര, അമ്പലമുകള്‍, കുഴിക്കാട് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളാണ് സമരത്തില്‍ പങ്കെടുക്കാനെത്തി

English summary
jeevan raksha march towards civil station against refineries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X