'ന്യൂനപക്ഷ ദളിത് വേട്ട സംഘപരിവാറിന്റെ സാഡിസം,മനുഷ്യത്വം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല'; ജയരാജൻ
ദില്ലി: ജാർഖണ്ഡിൽ ആദിവാസി വിഭാഗത്തിൽപെട്ട വീട്ടുജോലിക്കാരിയായ യുവതിയെ ബി ജെ പി വനിതാ നേതാവ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികരിച്ച് സി പി എം നേതാവ് എം വി ജയരാജൻ.ന്യൂനപക്ഷ ദളിത് വേട്ട സംഘപരിവാറിന്റെ സാഡിസമാണെന്ന് ജയരാജൻ വിമർശിച്ചു.
'ആർ എസ് എസ്സിന്റെ പ്രത്യയശാസ്ത്രത്തിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമാണ് ശത്രുക്കൾ. സവർണ്ണ സമ്പന്ന ഹിന്ദുരാഷ്ട്രമാണ് ആർഎസ്എസ്സിന്റെ ലക്ഷ്യം. ചാതുർവർണ്ണ്യ വ്യവസ്ഥ അതിനായി നടപ്പാക്കണം. അതിൽ ശൂദ്രർക്കും പഞ്ചമന്മാർക്കും സ്ഥാനമില്ല. അതുകൊണ്ടാണ് ആദിവാസികളെ ലക്ഷ്യമിടുന്നത്. ഇക്കൂട്ടർ മനുഷ്യരല്ലാത്തതുകൊണ്ട് തന്നെ അവരിൽ നിന്ന് മനുഷ്യത്വം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല', അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ബിജെപി നേതാവും മഹിളാമോർച്ച ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ സീമാപത്ര സ്വന്തം വീട്ടിലെ ജോലിക്കാരിയായ ആദിവാസി യുവതിയെ ആറുവർഷമായി തുടർച്ചയായി പീഡിപ്പിച്ചത്. ക്രൂരമായ പീഡനം വെളിപ്പെടുത്ത ഇരയുടെ വീഡിയോ പുറത്തുവന്നിരുന്നു.

എംവി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം-സംഘപരിവാറുകാരിയുടെ ദളിത്‌വേട്ട
മനുസ്മൃതി ഭരണഘടന നടപ്പാക്കൽ
മറ്റുള്ളവരെ വേട്ടയാടുമ്പോൾ ആനന്ദിക്കുന്ന ക്രൂരതയെയാണ് സാഡിസമെന്ന് പറയുന്നത്. ന്യൂനപക്ഷ ദളിത് വേട്ട സംഘപരിവാറിന്റെ സാഡിസമാണ്. ഝാർഖണ്ഡിലെ ബിജെപി നേതാവും മഹിളാമോർച്ച ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ സീമാപത്ര സ്വന്തം വീട്ടിലെ ജോലിക്കാരിയായ ആദിവാസി യുവതിയെ ആറുവർഷമായി തുടർച്ചയായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന വാർത്ത സാധാരണ മനുഷ്യരിൽ ഞെട്ടലുണ്ടാക്കുന്നതാണ്.
സംഘപരിവാറുകാർ സാധാരണ മനുഷ്യരല്ലല്ലോ. ഇരുമ്പുദണ്ഡുകൊണ്ട് പല്ല് അടിച്ചുകൊഴിച്ചതും ഭക്ഷണം നൽകാത്തതും ദേഹം പൊള്ളിച്ചതും മൂത്രം നക്കിക്കുടിപ്പിച്ചതുമെല്ലാം അടിമസമ്പ്രദായം നിലനിൽക്കുന്ന കാലത്ത് പോലും കേട്ടുകേൾവിയില്ലാത്തതാണ്. സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി ഇര തന്നെ സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ശരീരമാസകലം മുറിവുമായി, എഴുന്നേറ്റുനിൽക്കാൻപോലും ശേഷിയില്ലാത്തനിലയിൽ ചികിത്സയിലാണ് അവർ. പല്ലുകൾ പലതും നഷ്ടപ്പെട്ടിരിക്കുന്നു.
വീട്ടിൽ നടന്ന ഈ ക്രൂരത പുറത്തറിയിച്ച സ്വന്തം മകനെ മാനസികരോഗിയാക്കി മാറ്റി ആശുപത്രിയിലെത്തിച്ച ഈ മഹിളാനേതാവിനെക്കുറിച്ചും ഒന്നും പറയുന്നില്ല! ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല. ആർഎസ്എസ്സിന്റെ പ്രത്യയശാസ്ത്രത്തിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമാണ് ശത്രുക്കൾ. സവർണ്ണ സമ്പന്ന ഹിന്ദുരാഷ്ട്രമാണ് ആർഎസ്എസ്സിന്റെ ലക്ഷ്യം. ചാതുർവർണ്ണ്യ വ്യവസ്ഥ അതിനായി നടപ്പാക്കണം. അതിൽ ശൂദ്രർക്കും പഞ്ചമന്മാർക്കും സ്ഥാനമില്ല. അതുകൊണ്ടാണ് ആദിവാസികളെ ലക്ഷ്യമിടുന്നത്. ഇക്കൂട്ടർ മനുഷ്യരല്ലാത്തതുകൊണ്ട് തന്നെ അവരിൽ നിന്ന് മനുഷ്യത്വം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല!
ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ
അസറുദ്ദീൻ കോൺഗ്രസിൽ, സൈന ബിജെപിയിൽ; രാഷ്ട്രീയത്തിൽ ഇറങ്ങിയ കായിക താരങ്ങൾ












Click it and Unblock the Notifications