കോളിളക്കം സൃഷ്ടിച്ച ജിഷ കേസിലെ മഹസര്‍ സാക്ഷി ആത്മഹത്യ ചെയ്തു.. മരണത്തിന് പിന്നില്‍ ??

  • By: Nihara
Subscribe to Oneindia Malayalam

കൊച്ചി: സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു പെരുമ്പാവൂര്‍ സ്വദേശി ജിഷയുടെ കൊലപാതകം. കോളിളക്കം സൃഷ്ടിച്ച കേസിലെ മഹസര്‍ സാക്ഷിയെ മരിച്ച നിലയില്‍ കണ്ടെത്തി. ജിഷയുടെ അയല്‍വാസി സാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയായ അമീറുല്‍ ഇസ്ലാമിന്റെ ചെരുപ്പ് കണ്ടെടുത്തതുമായി ബന്ധപ്പെട്ടാണ് സാബുവിനെ സാക്ഷിയാക്കിയിരുന്നത്. മറ്റൊരു സാക്ഷി കൂടി ഇക്കാര്യത്തില്‍ ഉള്ളതിനാല്‍ സാബുവിന്റെ വിസ്താരം നേരത്തെ തന്നെ കോടതി ഒഴിവാക്കിയിരുന്നു.

ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ സാബുവിന് നേരെ സംശയങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.സാബുവിനെക്കുറിച്ചുള്ള സംശയങ്ങള്‍ കുടുംബാംഗങ്ങള്‍ തന്നെയായിരുന്നു പ്രകടിപ്പിച്ചിരുന്നത്. ഇതിനെത്തുടര്‍ന്ന് നിരവധി തവണ ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവമായി ബന്ധപ്പെട്ട് വിശദമായി സാബുവിനെ ചോദ്യം ചെയ്തിരുന്നു.

Jisha Murder case

സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു പെരുമ്പാവൂരില്‍ നടന്നത്. നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രദേശവാസികളടക്കം നിരവധി പേരെ സംഭവമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിരുന്നു. സാബുവിനെയും പല തവണ പോലീസ് വിളിപ്പിച്ചിരുന്നു. തൂങ്ങി മരിച്ച നിലയിലാണ് അയല്‍വാസിയായ സാബുവിനെ കണ്ടെത്തിയത്.

English summary
Jisha murder case witness died.
Please Wait while comments are loading...