ദിലീപിനെ വിശുദ്ധനാക്കാൻ ക്വട്ടേഷൻ ഏറ്റെടുത്തവരേ... മാധ്യമ പ്രവർത്തകർക്കു നേരേ വന്നാൽ തിരിച്ചടിക്കും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ നടൻ ദിലീപിനെ വിശുദ്ധനാക്കുകയും മാധ്യമങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പത്രപ്രവർത്തക യൂണിയൻ.

ദിലീപിനെ വിശുദ്ധനാക്കാൻ പണി ഏറ്റെടുത്ത ഏജൻസികളും പണച്ചാക്കുകളും മാധ്യമ പ്രവർത്തകരുടെ നേരെ വന്നാൽ അതിന് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകുമെന്ന് പത്രപ്രവർത്തക യൂണിയൻ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.

dileep

മാധ്യമ ജാഗ്രത കണ്ണു തുറന്ന് ഇരുന്നത് കൊണ്ട് കൂടിയാണ് നമ്മുടെ ഇടയിലെ സഹോദരിയായ ഒരു കലാകാരി നേരിട്ട ക്രൂരമായ അനുഭവങ്ങൾ സമൂഹ മനഃസാക്ഷിയെയും ഭരണകർത്താക്കളെയും ഉണർത്തി നിർത്തുകയും ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാവുകയും ചെയ്തതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മാധ്യമ പ്രവർത്തകരെ ആക്ഷേപിച്ച് സ്വന്തം ദേഹത്തെ ചെളി ഇല്ലാതാക്കാമെന്ന് ആരെങ്കിലും സ്വപ്നം കാണുന്നുവെങ്കിൽ അത് വ്യഥാവിലാവുകയേയുള്ളൂവെന്നും പത്രപ്രവർത്തക യൂണിയൻ കൂട്ടിച്ചേർക്കുന്നു.

മാധ്യമ പ്രവർത്തകർ വിമർശിക്കപ്പെടുന്നതിൽ അസഹിഷ്ണുതയില്ലെന്നും എന്നാൽ വിമർശിക്കുന്നവരുടെ യോഗ്യത കൂടി പരിശോധിക്കപ്പെടണമെന്നും ഇതിൽ വ്യക്തമാക്കിരിക്കുന്നു. ഏത് വിശുദ്ധന് വേണ്ടിയാണ് ഈ ക്വട്ടേഷൻ പണി ചെയ്യുന്നതെന്ന് നോക്കണമെന്നും ഇതിൽ വ്യക്തമാക്കുന്നു. സ്വന്തം സഹപ്രവർത്തകയായ നടിയെ മാപ്പില്ലാത്ത ക്രൂരതയ്ക്ക് ഇരയാക്കിയെന്ന് ആരോപിക്കപ്പെടുന്ന താരത്തിനെതിരെ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ ഭാവനാ സൃഷ്ടിയാണെന്ന് ആരും വിശ്വസിക്കുന്നില്ലെന്നും പത്രപ്രവർത്തക യൂണിയൻ.

English summary
journalist association against dileep
Please Wait while comments are loading...