എഎന്‍ രാജ എന്ന പേരില്‍ റൂമെടുത്തു, കൊച്ചിയിലെ കര്‍ണന്റെ ഒളിവ് ജീവിതം ഞെട്ടിക്കും!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ആറുമാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച് ഒളിവില്‍ പോയ ജസ്റ്റീസ് കര്‍ണന്‍ കൊച്ചിയിലെ റിസോര്‍ട്ടില്‍ കഴിഞ്ഞത് വ്യാജ പേരിലെന്ന് റിപ്പോര്‍ട്ട്. ചെന്നൈ സ്വദേശി എഎന്‍ രാജ എന്ന വ്യാജ പേരിലാണ് കര്‍ണന്‍ ഒളിവില്‍ കഴിഞ്ഞത്. കര്‍ണന്‍ താമസിച്ച റിസോര്‍ട്ട് പോലീസ് പരിശോധിച്ച് വരികയാണ്. റിസോര്‍ട്ട് ഉടമസ്ഥരോട് വരാന്‍ ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു.

ലേക്ക് സിംഫണി റിസോര്‍ട്ട്

ലേക്ക് സിംഫണി റിസോര്‍ട്ട്

കൊച്ചിയിലെ പണങ്ങാടുള്ള ലേക്ക് സിംഫണി റിസോര്‍ട്ടിലാണ് കര്‍ണന്‍ താമസിച്ചത്. മൂന്ന് പേര്‍ കര്‍ണനൊപ്പം കൂടെയുണ്ടായിരുന്നുവെന്നും റിസോര്‍ട്ട് ജീവനക്കാരന്‍ പറഞ്ഞു.

ചിത്രം തിരിച്ചറിഞ്ഞു

ചിത്രം തിരിച്ചറിഞ്ഞു

ചെന്നൈ സ്വദേശി എഎന്‍ രാജന്‍ എന്ന പേരിലാണ് റിസോര്‍ട്ടില്‍ റൂമെടുത്തതെന്ന് റിസോര്‍ട്ടിലെ ജീവനക്കാര്‍ പറഞ്ഞു. കര്‍ണന്റെ ചിത്രം തിരിച്ചറിഞ്ഞിട്ടുണ്ട്.

കൊച്ചിയില്‍ താമസിച്ചത്

കൊച്ചിയില്‍ താമസിച്ചത്

ഈ മാസം 11, 12, 13 ദിവസങ്ങളിലാണ് കൊച്ചിയിലെ റിസോര്‍ട്ടില്‍ താമസിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒന്നര മാസത്തെ ഒളിവ് ജീവിതത്തിന് ശേഷം ഇപ്പോള്‍ കോയമ്പത്തൂരിലെ ഗസ്റ്റ് ഹൗസില്‍ നിന്നാണ് കര്‍ണനെ പശ്ചിമ ബംഗാള്‍ സിഐഡികള്‍ അറസ്റ്റ് ചെയ്തത്.

തെളിവ് ലഭിച്ചത്

തെളിവ് ലഭിച്ചത്

മൊബൈല്‍ നെറ്റ് വര്‍ക്ക് പിന്തുടര്‍ന്നാണ് കര്‍ണന്‍ കോയമ്പത്തൂരിലുള്ളതായി അന്വേഷണസംഘം തിരിച്ചറിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഴിമതി തുടരണമെന്നാണ് സുപ്രീംകോടതിയുടെ തീരുമാനമെന്നും ഇതിനെതിരെ പോരാട്ടം ഇനിയും തുടരുമെന്നും കര്‍ണന്‍ പറഞ്ഞു.

English summary
Justice Karnan stay in Kerala Kochi.
Please Wait while comments are loading...