കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറയേണ്ടവര്‍ പറഞ്ഞില്ലെങ്കില്‍ മുരളി പുച്ഛിച്ച് തള്ളും! കോണ്‍ഗ്രസില്‍ മുരളിയാണ് താരം

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പേരെടുത്ത് പറയാതെയായിരുന്നു മുരളി മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് പരാജയമാണെന്ന പരാമര്‍ശത്തിന് തന്നെ വിമര്‍ശിച്ചവര്‍ക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എ കെ.മുരളീധരന്‍ രംഗത്ത്. തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി മുരളീധരന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ വീഴ്ച തുറന്നു കാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടുവെന്ന് മുരളീധരന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

പ്രതിപക്ഷമില്ലാത്ത കേരളം... കോണ്‍ഗ്രസുകാര്‍ക്ക് താല്‍പ്പര്യം ചാനലുകള്‍ മാത്രമെന്ന് കെ മുരളീധരന്‍പ്രതിപക്ഷമില്ലാത്ത കേരളം... കോണ്‍ഗ്രസുകാര്‍ക്ക് താല്‍പ്പര്യം ചാനലുകള്‍ മാത്രമെന്ന് കെ മുരളീധരന്‍

എന്നാല്‍ സംഭവത്തില്‍ മുരളീധരനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയിരുന്നു. മുരളീധരന്‍ എതിരാളികളുടെ കൈയില്‍ ആയുധം വച്ചു കൊടുക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഇതിനാണ് മുരളീധരന്റെ മറുപടി. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പോരെടുത്ത് പറയാതെയായിരുന്നു മുരളി മറുപടി നല്‍കിയത്. അതേസമയം മുരളീധരന്റെ നിലപാട് ആവര്‍ത്തിച്ച് യുഡിഎഫിനെതിരെ മുസ്ലിംലീഗും രംഗത്തെത്തി.

ഉണ്ണിത്താന്റെ പേരെടുത്ത് പറയാതെ

ഉണ്ണിത്താന്റെ പേരെടുത്ത് പറയാതെ

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പേരെടുത്ത് പറയാതെയായിരുന്നു മുരളി മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.തന്റെ വാക്കുകള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണെന്നും അദ്ദേഹം.

 മറ്റുള്ളവര്‍ കുരച്ചാല്‍ പുച്ഛം

മറ്റുള്ളവര്‍ കുരച്ചാല്‍ പുച്ഛം

അതേസമയം പാര്‍ട്ടി പ്രസിഡന്റ് മറുപടി പറയേണ്ടിടത്ത് മറ്റാരെങ്കിലും പറഞ്ഞാല്‍ പരമപുച്ഛത്തോടെ തള്ളിക്കളയുമെന്ന് മുരളി പറയുന്നു. വീട്ടുകാര്‍ സംസാരിക്കേണ്ടിടത്ത് കുശിനിക്കാര്‍ പറയേണ്ട. അരെങ്കിലും കുരച്ചാല്‍ പരമപുച്ഛത്തോടെ തള്ളിക്കളയും-മുരളി പറയുന്നു.

 താരം മുരളി തന്നെയാണ്

താരം മുരളി തന്നെയാണ്

അതേസമയം മുരളീധരന് പിന്തുണയുമായി എ ഗ്രൂപ്പ് രംഗത്തെത്തി. ഉണ്ണിത്താന്റെ അഭിപ്രായം പാര്‍ട്ടിയുടേതാണോ എന്ന് വ്യക്തമാക്കണമെന്ന് കെസി ജോസഫ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കി. വക്താവെന്ന നിലയില്‍ എന്തും വിളിച്ചു പറയാന്‍ ഉണ്ണിത്താനെ അനുവദിക്കരുതെന്നും മുരളീധരന്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയാക്കണമെന്നും കെസി ജോസഫ്. വക്താക്കള്‍ വില കുറഞ്ഞ പ്രസ്താവനകള്‍ നടത്തരുതെന്നും കത്തില്‍ വ്യക്തമാക്കുന്നു.

 ജോണി നെല്ലൂരും പറയുന്നു

ജോണി നെല്ലൂരും പറയുന്നു

അതേസമയം മുരളീധരന്റെ വിമര്‍ശനത്തിനു പിന്നാലെ മുസ്ലിംലീഗും വിമര്‍ശനവുമായി രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തിലെ അതൃപ്തി ലീഗ് തുറന്നു പറഞ്ഞു. കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്താനുണ്ടെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറയുന്നു. സംസ്ഥാനത്ത് ആദ്യമായി റേഷന്‍ വിതരണം മുടങ്ങിയിട്ടും അത് വേണ്ട രീതിയില്‍ മുതലാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. യുഡിഎഫ് സമരങ്ങള്‍ ശ്ക്തമാക്കണമെന്ന് ആര്‍എസ്പി നേതാവ് എഎ അസീസ് പറഞ്ഞു.

 ഉണ്ണിത്താന്റെ വിമര്‍ശനം

ഉണ്ണിത്താന്റെ വിമര്‍ശനം

യുഡിഎഫിനെ വിമര്‍ശിച്ച മുരളീധരനെ കടുത്ത ഭാഷയിലാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചത്. എതിരാളികളുടെ കൈയില്‍ ആയുധം വച്ചുകൊടുക്കുകയാണ് മുരളീധരനെന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനം. പാര്‍ട്ടിവിട്ടുപോയ മുരളീധരനെ തിരിച്ചെടുത്തത് കോണ്‍ഗ്രസാണെന്നും പാലുകൊടുത്ത കൈക്ക് കൊത്തുകയാണ് മുരളീധരനെന്നും ഉണ്ണിത്താന്‍ വിമര്‍ശിച്ചു.

English summary
k. muraleedharan's reply to criticism. says need presidents reply.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X