'കണ്ണട പൊട്ടുന്ന' ആരോപണം! ലോക കേരള സഭയിൽ വൻ അഴിമതിയും ധൂർത്തും... കെ സുരേന്ദ്രൻ തുറന്നടിക്കുന്നു...

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: മന്ത്രിമാരുടെയും സ്പീക്കറുടെയും കണ്ണട വിവാദത്തിന് പുറമേ സർക്കാരിനെ വെട്ടിലാക്കി പുതിയ ആരോപണം. ലോകത്തിനാകെ മാതൃകയായി സംസ്ഥാന നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക കേരള സഭയുടെ നടത്തിപ്പിൽ വൻ അഴിമതിയും ധൂർത്തും നടന്നുവെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മലപ്പുറത്ത് മാത്രം നടന്നത് 90 ശൈശവ വിവാഹങ്ങൾ; 18 തികയാത്ത മണവാട്ടിമാരുടെ എണ്ണം വർദ്ധിക്കുന്നു...

ലോക കേരള സഭയുടെ പരസ്യം, ഭക്ഷണം, അലങ്കരണം, ഗതാഗതം, വിമാനക്കൂലി തുടങ്ങിയ കാര്യങ്ങളിൽ മാനദണ്ഡങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചെന്നും, ടെൻഡൻ വിളിക്കാതെ പണം ചെലവഴിച്ചെന്നുമാണ് കെ സുരേന്ദ്രൻ ആരോപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച വിവരാവകാശ ചോദ്യങ്ങൾക്കൊന്നും ബന്ധപ്പെട്ടവർ ഉത്തരം നൽകുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കെ സുരേന്ദ്രൻ...

കെ സുരേന്ദ്രൻ...

ചരിത്രസംഭവമായി വിലയിരുത്തിയ പ്രഥമ ലോക കേരള സഭയുടെ നടത്തിപ്പിൽ അഴിമതിയും ധൂർത്തും നടന്നുവെന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ആരോപണം. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇതുസംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

 ആരോപണം ഇങ്ങനെ...

ആരോപണം ഇങ്ങനെ...

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:- '' നിയമസഭാ സ്പീക്കറുടെ അരലക്ഷത്തിൻറെ കണ്ണടയും നാലു ലക്ഷത്തിൻറെ ചികിൽസയും വാർത്തയായതിനുപിന്നാലെ പുതിയൊരു വൻ ധൂർത്തിൻറെ ഞെട്ടിക്കുന്ന വിവരം കൂടി പുറത്തേക്കുവരികയാണ്.

 വൻ ധൂർത്തും അഴിമതിയും

വൻ ധൂർത്തും അഴിമതിയും

നിയമസഭ മുൻകയ്യെടുത്ത് നടത്തിയ ലോകകേരളസഭയുടെ നടത്തിപ്പിൽ വൻ ധൂർത്തും അഴിമതിയുമാണ് നടന്നിരിക്കുന്നത്. അഡ്വർടൈസ്മെൻറ്, ഭക്ഷണം,അലങ്കരണം, ട്രാൻസ്പോർട്ടേഷൻ, വിമാനക്കൂലി തുടങ്ങിയ കാര്യങ്ങൾ മാനദണ്ഡങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ചുകൊണ്ടും ടെൻഡർ വിളിക്കാതെയുമാണ് പണം ചെലവഴിച്ചിരിക്കുന്നത്.

 ഉത്തരം നൽകാതെ

ഉത്തരം നൽകാതെ

ഇതു സംബന്ധിച്ച വിവരാവകാശ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു തട്ടുകയാണ്. പുതിയ രേഖകൾ തട്ടിക്കൂട്ടി ഉണ്ടാക്കി ഫയലിൽ വെക്കാനുള്ള അണിയറ നീക്കമാണ് നടക്കുന്നത്. ഭക്ഷണം ഒരു സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിന് പതിനേഴുലക്ഷത്തിനാണ് കൊടുത്തതെന്നറിയുന്നു.

 ടെൻഡർ വിളിക്കണം

ടെൻഡർ വിളിക്കണം

അൻപതിനായിരത്തിൽ കൂടുതലുള്ള ചെലവുകൾക്ക് നിയമാനുസൃതം ടെൻഡർ വിളിക്കണം. അതുണ്ടായിട്ടില്ല. ഞെട്ടിക്കുന്ന വേറൊരുകാര്യം അതിഥികൾ ഭക്ഷണം കഴിച്ച പ്ളേററുകൾ സ്വകാര്യ ഹോട്ടലുകാർ സർക്കാരിൻറെ ഉടമസ്ഥതയിലുള്ള മാസ്കററ് ഹോട്ടലിലെ തൊഴിലാളികളെക്കൊണ്ടാണ് കഴുകിച്ചത്.

 ഗുണഭോക്താക്കൾ

ഗുണഭോക്താക്കൾ

ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം തൊഴിലാളികൾക്കിടയിലുണ്ട്. മുഖ്യമന്ത്രിയുടെ ഒരു ഉപദേശിയും ആരോപണവിധേയരായ പതിവു കഥാപാത്രങ്ങളും തന്നെയാണ് ഇതിൻറേയും ഗുണഭോക്താക്കൾ. വിദേശത്തുജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെയാണ് ഡെലിഗേററ് ആയി വിളിക്കുന്നത് എന്നാണ് നോട്ടിഫിക്കേഷനിൽ പറഞ്ഞിരുന്നത്.

 അപരാധമാണ്

അപരാധമാണ്

എന്നാൽ വന്നവരിൽ വിദേശത്തു പൗരത്വമുള്ള നിരവധി പേരുണ്ടായിരുന്നു. പ്രാഞ്ചി പ്രതിപക്ഷവും ഇക്കാര്യത്തിൽ ഒന്നും മിണ്ടുന്നില്ല. ചുരുക്കം ചില തൽപ്പരകക്ഷികളുടെ കച്ചവടതാൽപ്പര്യങ്ങൾക്ക് പവിത്രമായ നിയമസഭയെപ്പോലും ഉപയോഗപ്പെടുത്തുന്നത് അക്ഷന്തവ്യമായ അപരാധമാണ്.

സ്പീക്കർ തന്നെ മുൻകയ്യെടുക്കണമെന്ന്

സ്പീക്കർ തന്നെ മുൻകയ്യെടുക്കണമെന്ന്

കേരളം കടക്കെണിയിൽ നട്ടം തിരിയുന്ന ഈ വേളയിൽ ലോകകേരളസഭ സംബന്ധിച്ച ദുരൂഹതകൾ നീക്കാനും വരവുചെലവുകണക്കുകളും മററു വിശദാംശങ്ങളും പുറത്തുവിടാനും ബഹുമാനപ്പെട്ട സ്പീക്കർ തന്നെ മുൻകയ്യെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കാമുകൻ കളഞ്ഞിട്ടുപോയ പെൺകുട്ടി നടുറോഡിൽ കാണിച്ചുകൂട്ടിയത്! കണ്ണെടുക്കാതെ നാട്ടുകാർ... വീഡിയോ

അയൽവാസികളായ സ്ത്രീകൾ വസ്ത്രം വലിച്ചുകീറി! അമ്മയെ തല്ലിയവർ മകളെയും വെറുതെ വിട്ടില്ല... പുതിയ കേസ്...

English summary
k surendran's allegations against world kerala assembly.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്