കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല നിയമ നിർമാണത്തെക്കുറിച്ച് എന്താണ് പ്രധാനമന്ത്രി ഒന്നും പറയാത്തത്: കടകംപള്ളി

വിശ്വാസി സമൂഹത്തെ ലാത്തികൊണ്ട് നേരിട്ടത് വിശ്വസിക്കാനാകുന്നില്ലെന്ന് മോദി പ്രസംഗത്തിൽ പറഞ്ഞിരുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ പ്രത്യേക നിയമ നിർമാണം നടത്താൻ കേന്ദ്രത്തിന് ഇതുവരെ സാധിച്ചട്ടില്ലെന്ന് പറഞ്ഞ കടകംപള്ളി എന്തുകൊണ്ടാണ് എന്തുകൊണ്ടാണ് ശബരിമല നിയമനിർമാത്തെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും പറയാത്തതെന്നും അദ്ദേഹം ചോദിച്ചു.

Kadakampally

"2019ൽ പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്നപ്പോൾ ആചാരസംരക്ഷണത്തിന് നിയമം പാസാക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, ഒട്ടേറെ നിയമങ്ങൾ പാസാക്കിയിട്ടും ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാറിന് ഇതുവരെ നിയമം പാസാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല കേസ് വിശാല ബെഞ്ചിന് മുന്നിലാണ്. വിധി എന്തുതന്നെയായിരുന്നാലും എല്ലാവരുമായും കൂടിയാലോചിച്ച് മാത്രമേ തീരുമാനം സർക്കാർ സ്വീകരിക്കൂ എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്," കടകംപള്ളി പറഞ്ഞു.

ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെയും ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെയും തിരഞ്ഞെടുപ്പ് പ്രചരണാർഥം കേരളത്തിലെത്തിയ പ്രധാനമന്ത്രി കോന്നിയിലും കഴക്കൂട്ടത്തും ശബരിമല വിഷയം പ്രതിബാധിച്ചായിരുന്നു പ്രസംഗിച്ചത്. ശരണം വിളിച്ചാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. 'സ്വാമിയേ, ശരണമയപ്പ...' എന്നു അഞ്ച് തവണ അദ്ദേഹം ശരണംവിളിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തിരുന്ന ജനങ്ങളെ കൊണ്ടും ശരണം വിളിപ്പിച്ചു.

Recommended Video

cmsvideo
എ കെ ആൻ്റണി മനസ്സുതുറക്കുമ്പോൾ | Oneindia Malayalam

ബിജെപി പ്രവര്‍ത്തകരില്‍ ആവേശം വിതറി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഇടത് സർക്കാരിനെ രൂക്ഷമായാണ് മോദി വിമർശിച്ചത്. വിശ്വാസി സമൂഹത്തെ ലാത്തികൊണ്ട് നേരിട്ടത് വിശ്വസിക്കാനാകുന്നില്ലെന്ന് മോദി പ്രസംഗത്തിൽ പറഞ്ഞു. യുഡിഎഫ്, എൽഡിഎഫ് നേതാക്കൾക്ക് ആർത്തിയും ധാർഷ്‌ട്യവുമാണ്. യുഡിഎഫും എല്‍ഡിഎഫും അജയ്യരെന്ന് സ്വയം കരുതുന്നു, അവര്‍ക്ക് അടിത്തറ നഷ്ടപ്പെട്ടു. അഴിമതി നടത്തുന്നതില്‍ യുഡിഎഫും എല്‍ഡിഎഫും മത്സരിക്കുന്നു. അധികാരഭ്രമം കാരണം വര്‍ഗീയശക്തികളുമായി ഇരുമുന്നണികളും ബന്ധമുണ്ടാക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

നടി ഐഷ ശര്‍മയുടെ ഹോട്ട് ആന്റ് ക്യൂട്ട് ചിത്രങ്ങള്‍ കാണാം

English summary
Kadakampally Surendran's reply to PM Narendra Modi on Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X