സുകുമാരന്റെ ശബ്ദമായി തുടങ്ങി...മണിക്കൊപ്പം കസറി!! ഒടുവില്‍ ആരുമറിയാതെ സാജന്‍ പോയി!!

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വലിയ മോഹങ്ങളുമായെത്തി സിനിമയെന്ന മായികലോകത്ത് ഒന്നുമാവാതെ പോയ പ്രതിഭാശാലിയായ കലാകാരനാണ് കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയ കലാഭവന്‍ സാജന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് തിങ്കളാഴ്ച 50 കാരനായ സാജന്‍ അന്ത്യശ്വാസം വലിച്ചത്. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു മരണം.

ഡബ്ബിങിലൂടെ തുടങ്ങി

ഡബ്ബിങിലൂടെ തുടങ്ങി

സിനിമയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായാണ് സാജന്‍ കരിയര്‍ തുടങ്ങിയത്. മനോജ് കെ ജയന്‍ നായകനായ ശിബിരമെന്ന ചിത്രത്തില്‍ പ്രമുഖ നടന്‍ സുകുമാരന് ശബ്ദം നല്‍കിയത് സാജനായിരുന്നു.

തിരുവനന്തപുരത്തേക്ക് മാറി

തിരുവനന്തപുരത്തേക്ക് മാറി

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയെന്ന ലക്ഷ്യത്തോടെ കോതമംഗലം സ്വദേശിയായ സാജന്‍ പിന്നീട് തിരുവനന്തപുരത്തേക്കു താമസം മാറ്റുകയായിരുന്നു.

ഡബ്ബിങില്‍ തിളങ്ങി

ഡബ്ബിങില്‍ തിളങ്ങി

തിരുവനന്തപുരത്തേക്ക് മാറാനുള്ള സാജന്റെ തീരുമാനം പിഴച്ചില്ല. സിനിമയില്‍ മുഖം കാണിക്കാന്‍ സാധിച്ചില്ലെങ്കിലും ഡബ്ബിങില്‍ അദ്ദേഹം മികവ് കാട്ടി. 30ലേറെ സിനിമകളിലാണ് സാജന്‍ ഡബ്ബിങ് നിര്‍വഹിച്ചത്.

അവസരങ്ങള്‍ കുറഞ്ഞു

അവസരങ്ങള്‍ കുറഞ്ഞു

എന്നാല്‍ സിനിമയില്‍ അധികകാലം സാജന് തന്റെ സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞില്ല. അവസരങ്ങള്‍ കുറഞ്ഞുവന്നതോടെ അദ്ദേഹത്തിന്റെ കുടുംബജീവിതം താളംതെറ്റി. തുടര്‍ന്നു ഓട്ടോ ഡ്രൈവറുടെ തകുപ്പായമണിയാന്‍ സാജന്‍ നിര്‍ബന്ധിതനായി.

കലാഭവനില്‍

കലാഭവനില്‍

നല്ല ട്രൂപ്പുകള്‍ തേടിയുള്ള യാത്രയ്ക്കിടെയാണ് സാജന്‍ കലാഭവനിലെത്തുന്നത്. അന്തരിച്ച പ്രശസ്തന നടന്‍ കലാഭവന്‍ മണിക്കൊപ്പം അഞ്ചു വര്‍ഷത്തോളം സാജന്‍ പ്രവര്‍ത്തിച്ചിരുന്നു.

കുടുംബത്തിനൊപ്പം താമസം

കുടുംബത്തിനൊപ്പം താമസം

ഭാര്യ അനിതയോടും മകന്‍ ആഷിക്കിനുമൊപ്പമായിരുന്നു സാജന്റെ താമസം. ഒടുവില്‍ രോഗം പിടിപെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നരകിച്ചാണ് സാജന്‍ മരിച്ചത്.

തറയില്‍ കിടന്നു

തറയില്‍ കിടന്നു

കരള്‍ രോഗത്തെ തുടര്‍ന്നാണ് സാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചും സാജന്റെ ദുരിതത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ആശുപത്രിയില്‍ കിടക്ക ലഭിക്കാത്തതിനാല്‍ സാജന്‍ തറയില്‍ കിടക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചിരുന്നു.

ഐസിയുവിലേക്ക് മാറ്റി

ഐസിയുവിലേക്ക് മാറ്റി

ശനിയാഴ്ച്ച രാത്രിയോടെയാണ് സാജനെ വാര്‍ഡില്‍ നിന്നു ഐസിയുവിലേക്ക് മാറ്റുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന് വിദഗ്ധ ചികില്‍സ നല്‍കി വരികയായിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാത്രി സാജന്റെ ആരോഗ്യനില ഗുരുതരമാവുന്നത്. തിങ്കളാഴ്ച രാവിലെ സാജന്‍ മരണത്തിനു കീഴടങ്ങുകയുമായിരുന്നു.

English summary
Kalabhavan sajan started his career as Dubbing artist.
Please Wait while comments are loading...