കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്തി തടയാന്‍ കര്‍ഷക കോണ്‍ഗ്രസ് വയനാട്ടില്‍ കര്‍മ്മസേന രൂപീകരിച്ചു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കര്‍ഷകരുടെ ഭൂമി ജപ്തി ചെയ്യുന്നതിനെതിരെ കര്‍ഷക കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. സര്‍ഫാസി നിയമപ്രകാരം ബാങ്കുകള്‍ കര്‍ഷകരെ ബുദ്ധിമുട്ടിച്ചാല്‍ അവരെ വഴിയില്‍ തടയാന്‍ ജില്ലയില്‍ കര്‍മ്മ സേന രൂപീകരിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ നേരിടുന്ന കര്‍ഷകര്‍ 7559828261,944735699,9447640178 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ കര്‍മ്മ സേനയുടെ സഹായം ലഭ്യമാക്കുമെന്നും കര്‍ഷക കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു.

സര്‍ഫാസി ആക്ടിന്റെ മറവില്‍ ജില്ലയിലെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കത്തെ എന്ത് വില കൊടുത്തും തടയുമെന്നും ഭാരവാഹികള്‍ വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സത്യസന്ധമായി പറഞ്ഞാല്‍ കൃഷിഭൂമി സര്‍ഫാസി നിയമത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് നിയമമുണ്ട്. എന്നാല്‍ ഇത് മറച്ചുവെച്ചുകൊണ്ടാണ് ഇതേ നിയമം ബാങ്കുകള്‍ ദുരുപയോഗം ചെയ്യുന്നത്. വയനാട്ടില്‍ ജനങ്ങള്‍ക്ക് വേണ്ടി രൂപം കൊണ്ട സഹകരണസംഘങ്ങളാണ് ഈ നിയമം ദുരുപയോഗം ചെയ്യുന്നത്.

news

ജനങ്ങളോടൊപ്പം നില്‍ക്കേണ്ട ജില്ലയിലെ സഹകരണ ബാങ്കുകള്‍ കര്‍ഷകര്‍ക്കെതിരെ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് നടപടി കൈകൊള്ളൂന്നതെന്നും പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അനുകൂലമായ യാതൊരു സഹായവും ചെയ്യുന്നില്ലന്നും കര്‍ഷക കോണ്‍ഗ്രസ് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഭൂമി കൈവശപ്പെടുത്തല്‍ ഉണ്ടായാല്‍ എന്ത് വില കൊടുത്തും അത് തടയും. കര്‍ഷകരോട് ഈ സര്‍ക്കാരിന് എന്തെങ്കിലും പ്രതിബദ്ധതയുണ്ടങ്കില്‍ കടാശ്വാസം പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആയിരകണക്കിന് കര്‍ഷകരാണ് സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളുടെ നടപടി നേരിടുന്നത്. ഇത്തരത്തിലുള്ള കര്‍ഷകരുടെ കണ്‍വെന്‍ഷന്‍ ഉടന്‍ കല്‍പ്പറ്റയില്‍ വിളിച്ചു ചേര്‍ക്കും. സമാന ചിന്താഗതിക്കാരായ കര്‍ഷക സംഘടനകളുടെ യോഗവും നടത്തും. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ. ജോഷി സിറിയക്, വി.വി. നാരായണവാര്യര്‍, കെ.എം. കുര്യാക്കോസ്, സുലൈമാന്‍ അരപ്പറ്റ ഒ .വി.റോയി, രാജു, ബാബു ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
karshaka congress formed karmasena in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X