കാസര്‍ക്കോട് താലൂക്കില്‍ പുതുക്കിയ റേഷന്‍ കാര്‍ഡ് വിതരണം

  • Posted By:
Subscribe to Oneindia Malayalam

കാസർകോട് താലൂക്കിൽ പ്രവർത്തിച്ചുവരുന്ന താഴെ പറയുന്ന റേഷൻകടകളുടെ പുതുക്കിയ റേഷൻ കാർഡുകളുടെ രണ്ടാം ഘട്ട വിതരണം താഴെ പറയുന്ന തീയ്യതികളിൽ രാവിലെ 10 മണി മുതൽ മൂന്ന് മണി വരെ അതാത് പഞ്ചായത്ത് ഓഫീസുകളുടെ പരിസരത്ത് നടത്തും.

തല്ലിക്കൂട്ടണോ ഈ പ്രതിഷേധത്തെ? ഗെയില്‍ പൈപ്പ് ലൈനില്‍ കേള്‍ക്കണം ഈ ആശങ്കകള്‍
ഒന്നാം ഘട്ടത്തിൽ കാർഡുകൾ കൈപ്പറ്റാൻ സാധിക്കാത്ത കാർഡ്് ഉടമകളോ/ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങളോ പഴയ റേഷൻ കാർഡ്്, തിരിച്ചറിയൽ രേഖകൾ, റേഷൻ കാർഡിന്റെ വില (എ എ വൈ മുൻഗണനാ കാർഡുകൾക്ക് 50 രൂപയും, പൊതുവിഭാഗം/ പൊതുവിഭാഗം സബ്‌സിഡി കാർഡുകൾക്ക് 100 രൂപ) എന്നിവ സഹിതം വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി കൈപ്പറ്റാം. വിതരണം ചെയ്ത കാർഡുകളുടെ തിരുത്തലുകൾ പിന്നീട് പത്രമാധ്യമങ്ങളിൽ അറിയിപ്പ് നൽകിയതിന് ശേഷമെ സ്വീകരിക്കൂ.

ration

ഈ മാസം ഏഴിന് ദേലമ്പാടി പഞ്ചായത്തിലെ 180 ദേലമ്പാടി, 95 പരപ്പ, 126 പള്ളങ്കോട്, 96 അഡൂർ, 97 പാണ്ടി എന്നിവ അഡൂരിലുള്ള ദേലമ്പാടി പഞ്ചായത്ത് പരിസരത്തും കാറഡുക്ക പഞ്ചായത്തിലെ 94 കുണ്ടാർ, 93 ആഡൂർ, 92 മുള്ളേരിയ, 91 കർമ്മംതൊടി, 153 കാറഡുക്ക എന്നിവ കാറഡുക്ക പഞ്ചായത്ത് പരിസരത്ത് ബെള്ളൂർ പഞ്ചായത്തിലെ 54 കിന്നിംഗാർ, 174 എം എസ് കട്ടെ, 55 നാട്ടക്കല്ല്, 139 ബെള്ളൂർ എന്നിവ ബെള്ളൂർ പഞ്ചായത്ത് പരിസരത്ത് ഈ മാസം ഒമ്പതിന് മധൂർ പഞ്ചായത്തിലെ 46 പട്ടഌ 57 മധൂർ, 58 മായിപ്പാടി, 63 രാംദാസ് നഗർ, 116 കുത്യാല, 141 ചൂരി, 192 ഉളിയത്തടുക്ക, എന്നിവ മധൂർ പഞ്ചായത്ത് പരിസരത്ത് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ 60 മൊഗ്രാൽ പുത്തൂർ, 61 ഏരിയാൽ, 138 മയിൽപ്പാറ, 156 ഉജിരെക്കരെ എന്നിവ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പരിസരത്ത് ഈ മാസം പത്തിന് കുറ്റിക്കോൽ പഞ്ചായത്തിലെ 183 വീട്ടിയാടി, 157 മാണിമൂല, 98 ബന്തടുക്ക, 99 പടുപ്പ്, 119 കരിവേഡകം, 100 കുറ്റിക്കോൽ 178 പുളുവഞ്ചി, 167 ബേത്തൂർപ്പാറ എന്നിവ കുറ്റിക്കോൽ പഞ്ചായത്ത് പരിസരത്ത് ഈ മാസം 13 ന് ചെങ്കള പഞ്ചായത്തിലെ 20 ബേവിഞ്ച, 59 പടുവടുക്ക, 80 ആലമ്പാടി, 81 സന്തോഷ് നഗർ, 82, 83 ചെർക്കള, 84 എടനീർ, 85 പൈക്ക, 140 അർലനടുക്ക, 142 നെക്രാജെ, 188 കല്ലക്കട്ട, 191 പാടി, 177 ചേരൂർ എന്നിവ ചെങ്കള പഞ്ചായത്ത് പരിസരത്ത് ഈ മാസം 14 ന്് കുമ്പഡാജെ പഞ്ചായത്തിലെ 53 ഏത്തടുക്ക, 56 മവ്വാർ, 115 അഗൽപ്പാടി, 118 മാവിനക്കട്ട, 173 ബെളിഞ്ചെ, 179 ഗാഡിഗുഡെ എന്നിവ കുമ്പഡാജെ പഞ്ചായത്ത് പരിസരത്ത് ബദിയടുക്ക പഞ്ചായത്തിലെ 47, 48 നീർച്ചാൽ, 49, 50, 51, 170 ബദിയടുക്ക, 52 പള്ളത്തടുക്ക, 143 മാന്യ എന്നിവ ബദിയടുക്ക പഞ്ചായത്ത് പരിസരത്ത് ഈ മാസം പതിനഞ്ചിന് 105 ചട്ടഞ്ചാൽ, 106 തെക്കിൽ, 107 ബേനൂർ, 108 ചെമ്മനാട്, 110 പരവനടുക്കം, 111 കീഴൂർ, 112, 113 മേൽപ്പറമ്പ, 114 കളനാട്, 134 ചെമ്പരിക്ക, 149 കോളിയടുക്കം, 169 പൊയ്‌നാച്ചി, 189 കപ്പണയടുക്കം എന്നിവ ചെമ്മനാട് പഞ്ചായത്ത് പരിസരത്ത് മുളിയാർ പഞ്ചായത്തിലെ 86 പൊവ്വൽ, 87 ബോവിക്കാനം, 88 ഇരിയണ്ണി, 89 കാനത്തൂർ, 90 കോട്ടൂർ എന്നിവ മുളിയാർ പഞ്ചായത്ത് പരിസരത്ത് ഈ മാസം പതിനാറിന് കാസർകോട് നഗരസഭയിലെ 132 വിദ്യാനഗർ, 78 നുള്ളിപ്പാടി, 76 ആനബാഗിലു, 64, 65 കറന്തക്കാട്, 75 മാർക്കറ്റ് റോഡ്, 74 ഫോർട്ട് റോഡ്, 68 എസ് വി ടി റോഡ് എന്നിവ കാസർകോട് നഗരസഭ പരിസരത്ത് പതിനേഴിന് കാസർകോട് നഗരസഭയിലെ 66, 67 നെല്ലിക്കുന്ന്, 146 കടപ്പുറം, 72 തായലങ്ങാടി, 70, മാലിക് ദിനാർ, 71 കടവത്ത് (തളങ്കര), 123 ഖാസിലെയ്ൻ, 73 തെരുവത്ത് എന്നിവ കാസർകോട് നഗരസഭ പരിസരത്തും നടത്തും.

English summary
kasaragod-taluk-ration-card-distribution-started

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്