ഗ്രീന്‍ പ്രോട്ടോകോളിലായിരിക്കും ഇത്തവണ ജില്ലാ സ്‌കൂള്‍ കലോത്സവം

  • Posted By:
Subscribe to Oneindia Malayalam

ഇത്തവണത്തെ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കും. കലോത്സവത്തിന്റെ മുന്നോടിയായി ചെമ്മനാട് ജമാ- അത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയിലാണ് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു. ജില്ലയിൽ ഈ മാസം ഏഴുമുതല്‍ ഡിസംബര്‍ ഒന്നുവരെ ആയിരിക്കും കലോത്സവം നടക്കുക.

ചെന്നൈ: 2015 ആവര്‍ത്തിക്കുമോ? ജനങ്ങള്‍ അങ്കലാപ്പില്‍, സര്‍ക്കാറിനെ വിശ്വസിക്കാനാകില്ലെന്ന്

ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കി സ്റ്റീല്‍ പ്ലേറ്റുകളിലും ഗ്ലാസ്സുകളിലും ആയിരിക്കും ഭക്ഷണവും വെള്ളവുംവിതരണം ചെയ്യുക. പ്ലാസ്റ്റിക്ക് വാട്ടര്‍ ബോട്ടിലുകള്‍ കൊണ്ടുവരുന്നത് ഒഴിവാക്കുന്നതിന് വേണ്ടി കലോത്സവ നഗരിയില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും.

kalolsavam

കലോത്സവത്തിനായുള്ള എല്ലാ ബോർഡുകളും തുണിയിലും മറ്റു പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കു. ഗ്രാമ പഞ്ചായത്തിന്റെയും, ജനപ്രതിനിധികളുടെയും, സന്നദ്ധ സംഘടനകളുടെയും, വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ ഈ വര്‍ഷത്തെ ജില്ലാ സ്‌കൂള്‍ കലോത്സവം ഗ്രീന്‍ പ്രോട്ടോകോള്‍ അടിസ്ഥാനത്തിലായിരിക്കും നടക്കുക. ഇതിനായി ജില്ലയിൽ വ്യാപക പ്രചാരണം ആണ് നടക്കുന്നത്. ഗ്രീന്‍ പ്രോട്ടോകോൾ നടപ്പിലാക്കാനായി പങ്കെടുക്കുന്നവരുടെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ എല്ലാവരുടെയും സഹകരണം ആവശ്യമാണ്
English summary
kasargod district kalolsavam will be held in green protocol this year

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്