നാലുകിലോ സ്വര്‍ണവുമായി കാസര്‍കോട്ടെ ദമ്പതികളടക്കം നാലു പേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

മംഗളൂരു: മംഗളൂരുവില്‍ കാസര്‍കോട് സ്വദേശികളായ ദമ്പതികളടക്കം നാലു പേരെ നാലുകിലോ സ്വര്‍ണവുമായി ഡിആര്‍ഐ (ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇന്റലിജൻസ്)  അറസ്റ്റ് ചെയ്തു. കാസര്‍കോട്ടെ ഹസ്സന്‍, ഭാര്യ സമീറ എന്നിവരെ 2137.04 ഗ്രാം സ്വര്‍ണവുമായി ഇന്നലെ  രാവിലെയാണ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

gold

ദുബായില്‍ നിന്നാണ് ഇവര്‍ മംഗളൂരുവില്‍ എത്തിയത്. അരയിലെ ബെല്‍റ്റിലാണ് സ്വര്‍ണം കണ്ടെത്തിയത്. പിന്നീട് മംഗളൂരു ജംഗ്ഷന്‍ റെയില്‍വെസ്റ്റേഷനില്‍ വെച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ മൊയ്തീന്‍, ശംസുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ദുബായില്‍ നിന്ന് നേപ്പാളില്‍ വിമാനമിറങ്ങി കാഠ്മണ്ഡു വഴി കേരളത്തിലേക്ക് കടത്തുകയായിരുന്നു. മരുസാഗര്‍ എക്‌സ്പ്രസില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴാണ് ഇവരെ പിടിച്ചത്. 1865.60 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടിച്ചത്.

ഫഡ്‌നാവിസ് മുതല്‍ പിണറായി വരെ, കേസില്‍ മുഖ്യമന്ത്രിമാര്‍ ഒറ്റക്കെട്ട് 11 പേര്‍ക്ക് ക്രിമിനല്‍ കേസ്

English summary
Kasarkode native couple caught with four kg gold from Mangaluru

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്