കോടിയേരിയുടെ മക്കള്‍ മാത്രമല്ല; പാര്‍ട്ടി മന്ത്രിമാരും നേതാക്കളും ആഢംബര ഭ്രമക്കാര്‍

  • Posted By: rajesh
Subscribe to Oneindia Malayalam

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ ആഡംബര ഭ്രമത്തെക്കുറിച്ച് രാഷ്ട്രീയ കേരളം കീറിമുറിച്ച് ചര്‍ച്ച് ചെയ്തിരുന്നു. കമ്യൂണിസ്റ്റ് നേതാക്കളുടെ മക്കള്‍ പോലും കമ്യൂണിസ്റ്റ് ആദര്‍ശം പിന്തുടര്‍ന്ന് ലളിതജീവതം നയിക്കണമെന്ന ചിന്താഗതിക്കാരാണ് മക്കളെപോലും ചര്‍ച്ചകളില്‍നിന്നും ഒഴിവാക്കാതിരുന്നത്.

ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള പുതിയ വനിതാ സംഘടനയ്ക്ക് പിന്നില്‍ ആ പ്രമുഖനോ?

എന്നാല്‍, നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ കണ്ണടവിവാദം കൂടി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കവെ കമ്യൂണിസ്റ്റ് നേതാക്കളുടെയും മന്ത്രിമാരുടെയുമെല്ലാം ചിന്താഗതി മുതലാളിത്തത്തിന്റേതാണെന്നാണ് ഇപ്പോഴത്തെ ആരോപണം. പാവപ്പെട്ടവന്റെയും കര്‍ഷകരുടെയും തൊഴിലാളികളുടെതുമെല്ലാം പാര്‍ട്ടിയായ സിപിഎം അവരുടെ നേതാക്കളുടെ ബൂര്‍ഷ്വാ ചിന്താഗതിയെക്കുറിച്ച് വിശദീകരിക്കാന്‍ ഇനി പാടുപെടും.

kodiyeribalakrishnan

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ നേതാക്കളുടെയും അംഗങ്ങളുടെയും ജീവിതത്തെക്കുറിച്ചും അവര്‍ പാലിക്കേണ്ട ആദര്‍ശത്തെക്കുറിച്ചുമെല്ലാം അക്കമിട്ട് നിരത്തുന്നുണ്ടെങ്കിലും അവ പിന്തുടരുന്നവര്‍ അപൂര്‍വമാണ്. വലതുപക്ഷ മന്ത്രമാരും ജനപ്രതിനിധികളും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും സ്വകാര്യ ആവശ്യത്തിന് കോടികള്‍ എഴുതിയെടുക്കുന്ന രീതിയിലേക്ക് ഇടതുപക്ഷവും മാറുകയാണോയെന്ന് ജനങ്ങള്‍ സംശയിച്ചു തുടങ്ങിയിട്ടുണ്ട്.

ഇപ്പോഴുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേതാക്കളുടെ ആര്‍ഭാട ജീവിതം ജനങ്ങള്‍ അംഗീകരിച്ചുകൊടുക്കില്ല. പാര്‍ട്ടി ശത്രുക്കള്‍ ഇക്കാര്യം തുറന്നുകാട്ടി നടത്തുന്ന പ്രചരണം വലിയ ദോഷമുണ്ടാക്കുകയും ചെയ്യും. നേതാക്കള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാകുന്ന സോഷ്യല്‍ മീഡിയ കാലത്ത് സ്വകാര്യ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ഇവര്‍ക്ക് കഴിയണമെന്നാണ് സാധാരണക്കാരായ പാര്‍ട്ടി അംഗങ്ങളുടെയും കമ്യൂണിസ്റ്റ് അനുകൂലികളുടെയും ആവശ്യം.

English summary
kerala communist leaders luxury life

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്