കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ബ്രാന്‍ഡഡ് പച്ചക്കറികളിലേക്ക്; ആദ്യ ഔട്ട് ലെറ്റ് കൊട്ടാരക്കരയിൽ

.സംസ്ഥാനത്തെ ആദ്യത്തെ തളിർ റിട്ടേയിൽ ഔട്ട് ലെറ്റിന്റ ഉദ്ഘാടനം കൊട്ടാരക്കരയിൽ ചൊവ്വാഴ്ച നടക്കും.

  • By Ankitha
Google Oneindia Malayalam News

കൊട്ടാരക്കര:കാർഷികോത്പന്നങ്ങൾ ബ്രാൻഡ് ചെയ്തുളള വിപണ പദ്ധതിയ്ക്ക് തുടക്കമിടുന്നു. വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തുടക്കമിടുന്ന പദ്ധതിയ്ക്ക് തളിർ എന്ന പേരോടെ സംസ്ഥാനത്തിലെ എല്ലാ ജില്ലയിലും കേന്ദ്രങ്ങൾ തുറക്കും.സംസ്ഥാനത്തെ ആദ്യത്തെ തളിർ റിട്ടേയിൽ ഔട്ട് ലെറ്റിന്റ ഉദ്ഘാടനം കൊട്ടാരക്കരയിൽ ചൊവ്വാഴ്ച നടക്കും. അതാതു ജില്ലകളിലെ വിഎഫ്പിസികെ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളും പഴവർഗങ്ങളും വൃത്തിയാക്കി പാക്ക് ചെയ്ത് വിപണനം ചെയ്യാനാണ് പദ്ധതി. കൂടാതെ വിപണിയിൽ ലഭ്യമല്ലാത്തത് ഹോട്ടി കോർപ് മുഖാന്തരം ശേഖരിക്കും.

എച്ച് 1ബി വിസയുള്ളവരുടെ ആശ്രിതരെ ലക്ഷ്യമിട്ട് ട്രംപ്; റദ്ദാക്കുമെന്ന് സൂചന, ഇന്ത്യക്കാരെ ബാധിക്കുംഎച്ച് 1ബി വിസയുള്ളവരുടെ ആശ്രിതരെ ലക്ഷ്യമിട്ട് ട്രംപ്; റദ്ദാക്കുമെന്ന് സൂചന, ഇന്ത്യക്കാരെ ബാധിക്കും

veg

പഴം, പച്ചക്കറി എന്നിവയ്ക്ക് പുറമേ സർക്കാരിന്റെ ഭക്ഷ്യോത്പാദന വിപണ ഏജൻസികളായ മിൽമ, ഓയിൽ പാം, കെപ്കോ, കേരാഫെഡ് എന്നീവയുടെ ഉത്പന്നങ്ങഴും തളിർ ഔട്ട് ലെറ്റിൽ നിന്ന് ലഭിക്കും. രാസകീടനാശിനികൾ തളിക്കാത്ത ശുദ്ധവും ജൈവവുമായ പച്ചക്കറികൾ ജനങ്ങളിൽ എത്തിക്കുകയാണ് ഈ പദ്ധതി കൊണ്ടുള്ള ലക്ഷ്യം. പ്രതിവര്‍ഷം രണ്ടുകോടി പച്ചക്കറിത്തൈകള്‍ ഉത്പാദിപ്പിക്കുന്ന ഹൈടെക് നഴ്‌സറി മൂവാറ്റുപുഴയില്‍ ആരംഭിച്ചതിന് പിന്നാലെയാണ് ബ്രാന്‍ഡഡ് പച്ചക്കറി വിപണന രംഗത്തേക്കും വി.എഫ്.പി.സി.കെ. കടക്കുന്നത്.

 ഉൻ പേക്തൂ പർവതം‌ സന്ദർശിച്ചത് ഇതിന്? സൈനിക മേധാവിയെ കൊലപ്പെടുത്തി !! ഉൻ പേക്തൂ പർവതം‌ സന്ദർശിച്ചത് ഇതിന്? സൈനിക മേധാവിയെ കൊലപ്പെടുത്തി !!

കൊട്ടരക്കരയിൽ കൂടാതെ രണ്ടാമത്തെ തളിർ കേന്ദ്രവും കൊല്ലം ജില്ലയിലെ കടപ്പാക്കടയിൽ തുറക്കും. ഇതിനു പിന്നാലെ തിരുവനന്തപുരത്തും. തൃശ്ശൂരിലും ഔട്ട് ലെറ്റുകൾ ആരംഭിക്കും. തളിർ കേന്ദ്രത്തിൽ നിന്ന് പച്ചക്കറികൾ പാകം ചെയ്യാൻ വിധത്തിൽ മുറിച്ചു കവറുകളിലാക്കി നൽകും. റെഡി റ്റു കുക്ക് എന്ന പേരില്‍ വി.എഫ്.പി.സി.കെ.യാണ് പച്ചക്കറി കഷ്ണങ്ങളാക്കി വിപണിയിലെത്തിക്കുന്നത്.

English summary
erala government will soon launch ‘Kerala Brand’ organic vegetables in the market to promote pesticide-free vegetables grown by farmers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X