മുഹൂർത്തം തെറ്റാതെ മണ്ഡപത്തിൽ എത്തിച്ചത് കൊച്ചി മെട്രോ! നന്ദി പറഞ്ഞ് ര‍ഞ്ജിത് കുമാറും ധന്യയും...

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: മുഹൂർത്തം തെറ്റാതെ കല്ല്യാണച്ചെക്കനെ മണ്ഡപത്തിലെത്തിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് കൊച്ചി മെട്രോ. കേട്ടാൽ സിനിമാക്കഥയാണെന്ന് തോന്നുമെങ്കിലും രഞ്ജിത് കുമാറിന്റെയും ധന്യയുടെയും വിവാഹചടങ്ങ് കൃത്യസമയത്ത് നടക്കാൻ കാരണം കൊച്ചി മെട്രോയാണ്.

മുഖ്യമന്ത്രിക്ക് വധഭീഷണി; കാരണം സൈനബയോടുള്ള അടങ്ങാത്ത പക, കൊലക്കേസ് പ്രതിയടക്കം പിടിയിൽ...

ഗായകൻ എംജി ശ്രീകുമാറും നിയമക്കുരുക്കിൽ! വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു...

പാലക്കാട് സ്വദേശിയായ രഞ്ജിത് കുമാറും എറണാകുളം സ്വദേശി ധന്യയും തമ്മിലുള്ള വിവാഹത്തിലാണ് കൊച്ചി മെട്രോ നിർണ്ണായക പങ്കുവഹിച്ചത്. റോഡിലെ ഗതാഗതക്കുരുക്കിൽപ്പെട്ട വരനെയും സംഘത്തെയും കൊച്ചി മെട്രോ കൃത്യസമയത്ത് തന്നെ മണ്ഡപത്തിലെത്തിച്ചു.

വീഡിയോ...

വീഡിയോ...

തങ്ങളുടെ ജീവിതത്തിലെ നിർണ്ണായക ദിനത്തിൽ അനുഗ്രഹമായി മാറിയ കൊച്ചി മെട്രോയ്ക്ക് നന്ദി പറഞ്ഞുള്ള ഇരുവരുടെയും വീഡിയോ പുറത്തുവന്നതോടെയാണ് സംഭവത്തെക്കുറിച്ച് പൊതുസമൂഹം അറിയുന്നത്. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരുടെയും വീഡിയോ പുറത്തുവന്നിരിക്കുന്നത്.

 എറണാകുളത്തേക്ക്...

എറണാകുളത്തേക്ക്...

പാലക്കാട് സ്വദേശി രഞ്ജിത് കുമാറും എറണാകുളം സ്വദേശി ധന്യയും തമ്മിലുള്ള വിവാഹത്തിനാണ് കൊച്ചി മെട്രോ നിർണ്ണായക പങ്കുവഹിച്ചത്. എറണാകുളത്തെ വധൂഗൃഹത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ. ഗതാഗതക്കുരുക്കും തടസങ്ങളും മുന്നിൽക്കണ്ട് വരനും സംഘവും രാവിലെ ആറു മണിക്ക് തന്നെ കാറിൽ എറണാകുളത്തേക്ക് യാത്രതിരിച്ചു.

 ഗതാഗതക്കുരുക്ക്...

ഗതാഗതക്കുരുക്ക്...

പാലക്കാട് നിന്നും എറണാകുളത്തേക്ക് പരമാവധി മൂന്നര മണിക്കൂർ മാത്രമേ സമയം എടുക്കുകയുള്ളു. എന്നാൽ രാവിലെ ആറു മണിക്ക് യാത്ര പുറപ്പെട്ട വരനും സംഘത്തിനും പതിനൊന്ന് മണിയായിട്ടും വിവാഹവേദിയിലെത്താനായില്ല.

 കൊച്ചി മെട്രോ...

കൊച്ചി മെട്രോ...

വിവാഹവേദിയിലെത്താൻ 12 മണി എങ്കിലും ആകുമെന്ന് മനസിലായതോടെയാണ് രഞ്ജിത് കുമാറിന്റെ മനസിൽ കൊച്ചി മെട്രോയുടെ ചൂളംവിളിയെത്തിയത്. ഉടൻതന്നെ വരനും സംഘവും ആലുവ മെട്രോ സ്റ്റേഷനിലേക്ക് വച്ചുപിടിച്ചു.

എന്റെ കല്ല്യാണമാണ്...

എന്റെ കല്ല്യാണമാണ്...

എന്നാൽ ആലുവ മെട്രോ സ്റ്റേഷനിലെത്തിയപ്പോൾ വരനും കൂട്ടരും കണ്ടത് യാത്രക്കാരുടെ നീണ്ടനീര. ടിക്കറ്റെടുക്കാനും തിരക്കോട് തിരക്ക്. ഒടുവിൽ 'എന്റെ കല്ല്യാണമാണ് മൂഹൂർത്തത്തിന് എത്താൻ സഹായിക്കണം' എന്ന് രഞ്ജിത് കുമാർ പറഞ്ഞതോടെ മറ്റു യാത്രക്കാരെല്ലാം മാറിനിന്നു.

 വിവാഹവേദിയിൽ...

വിവാഹവേദിയിൽ...

പിന്നീട് എല്ലാം ശരവേഗത്തിലായിരുന്നു. ടിക്കെറ്റെടുത്ത് രഞ്ജിത് കുമാറും സംഘവം മെട്രോയിൽ കയറി. നിമിഷങ്ങൾക്കും ഇറങ്ങേണ്ട സ്റ്റേഷനിലെത്തി. പിന്നീട് അവിടെനിന്നും വണ്ടി പിടിച്ച് കൃത്യസമയത്ത് തന്നെ വിവാഹവേദിയിലെത്തി, മുഹൂർത്തം തെറ്റാതെ ധന്യയെ താലിച്ചാർത്തി.

 ഫേസ്ബുക്കിൽ...

ഫേസ്ബുക്കിൽ...

ആ ദിവസത്തെ അനുഭവം പങ്കുവച്ച് രഞ്ജിത് കുമാറും ധന്യയും സംസാരിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ വൈറലായിരിക്കുകയാണ്. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇരുവരുടെയും വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 പ്രണയവിവാഹം...

പ്രണയവിവാഹം...

നേരത്തെ,തങ്ങളുടെ ജീവനക്കാരായ വിനീത് ശങ്കറിന്റെയും അഞ്ജുവിന്റെയും പ്രണയവിവാഹത്തെക്കുറിച്ചും കൊച്ചി മെട്രോ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. കൊച്ചി മെട്രോയിലെത്തിയ ശേഷം പ്രണയത്തിലാകുകയും ജീവിതത്തിൽ ഒരുമിക്കുകയും ചെയ്ത വിനീത്-അഞ്ജു വിവാഹവാർത്തയും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
kochi metro helps the groom to reach wedding function on right time.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്