Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി മെട്രോ രണ്ടാംഘട്ടം ഓടിത്തുടങ്ങാൻ ഇനി അധികനാൾ വേണ്ട; ലക്ഷ്യമിടുന്നത് 50 ലക്ഷം യാത്രക്കാരെ!

കൊച്ചി: നഗരവാസികൾ ഒന്നടങ്കം കാത്തിരിക്കുന്ന കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിന് ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ല. പിങ്ക് ലൈൻ എന്ന് പേരിട്ടിരിക്കുന്ന സർവീസ് ഏഴ് മാസത്തിനുള്ളിൽ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ടാംഘട്ടം കൂടി വരുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച മെട്രോ സർവീസുകളിൽ ഒന്നായി ഇത് മാറാൻ ഒരുങ്ങുകയാണ് ഇത്. അതിന്റെ നടപടിക്രമങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്.

എന്നാൽ മെട്രോ പൂർണമായും പ്രവർത്തനക്ഷമം ആവാൻ ഏഴ് മാസം മതിയാവില്ല. കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽനിന്ന് കാക്കനാട്ടേക്കുള്ള മെട്രോ രണ്ടാംഘട്ടത്തിലുൾപ്പെടുന്ന 5 സ്‌റ്റേഷനുകളിലേക്ക് അടുത്തവർഷം ജൂണിൽ സർവീസ് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശേഷിക്കുന്ന സ്‌റ്റേഷനുകളിലേക്ക് 2026 ഡിസംബറിനകവും സർവീസ് ആരംഭിക്കുക എന്നും അറിയിച്ചിട്ടുണ്ട്.

kochimetropinkline

ആദ്യം സർവീസ് തുടങ്ങുക ഈ സ്‌റ്റേഷനുകളിലേക്ക്

പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ എന്നീ സ്റ്റേഷനുകളിലേക്കാണ് ആദ്യം സർവീസ് തുടങ്ങുക. സിവിൽ സ്‌റ്റേഷൻ ജങ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് എന്നിവ രണ്ടാം ഭാഗമായുംയി പൂർത്തിയാക്കും. ആകെ 11 സ്‌റ്റേഷനുകൾ ഉള്ളതിൽ അഞ്ചെണ്ണമാണ് ഏഴ് മാസത്തിനുള്ള തുറന്ന് കൊടുക്കാൻ ഉദ്ദേശിക്കുന്നത്. ഇത് താൽകാലിക ആശ്വാസം നൽകുന്ന തീരുമാനമാണ്.

കൊച്ചി മെട്രോ റൂട്ടിൽ പാലാരിവട്ടം എന്ന പേരിൽ രണ്ട് സ്‌റ്റേഷനുകൾ വരുന്നതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാൻ ഇതിലൊന്നിന് പാലാരിവട്ടം ജങ്ഷൻ എന്നായിരിക്കും പേര് നൽകുക. നിലവിൽ പാലാരിവട്ടം എന്ന പേരിൽ ആലുവ റൂട്ടിൽ സ്‌റ്റേഷനുണ്ട്. അതിനാൽ പുതിയ റൂട്ടിൽ, പാലാരിവട്ടം പോലീസ് സ്‌റ്റേഷന് മുന്നിലുള്ള മെട്രോസ്‌റ്റേഷന് പാലാരിവട്ടം ജങ്ഷൻ എന്ന് പേര് നൽകാനാണ് അധികൃതരുടെ തീരുമാനം.

പിങ്ക് ലൈൻ മെട്രോ

കലൂർ മുതൽ കാക്കനാട് വരെയാണ് രണ്ടാംഘട്ടം മെട്രോ വരുന്നത്. ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം മുതൽ കാക്കനാട്ടെ ഐടി കേന്ദ്രമായ ഇൻഫോപാർക്ക് വരെ നീളുന്ന 11.2 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് കൊച്ചി മെട്രോ രണ്ടാം ഘട്ടമായ പിങ്ക് ലൈൻ സർവീസ്. ആദ്യ ഘട്ടം ആലുവ മുതൽ തൃപ്പൂണിത്തറ വരെയുള്ള 28.125 കിലോമീറ്ററായിരുന്നെങ്കിൽ രണ്ടാംഘട്ടം കൂടി വരുന്നതോടെ അകെ ദൈർഘ്യം 40 കിലോമീറ്റർ കടക്കുമെന്നതാണ് പ്രധാന കാര്യം.

ലക്ഷ്യം 50 ലക്ഷം യാത്രക്കാർ

പിങ്ക് ലൈൻ വരുന്നതോടെ കൊച്ചി മെട്രോയിലെ പ്രതിമാസ യാത്രക്കാരുടെ എണ്ണം 50 ലക്ഷമായി ഉയരുമെന്ന പ്രതീക്ഷയിലാണ് കെഎംആർഎൽ. ആലുവ മുതൽ തൃപ്പൂണിത്തറ വരെയുള്ള ആദ്യഘട്ട റൂട്ട് പ്രതിമാസം ശരാശരി 30 ലക്ഷം യാത്രക്കാരാണ് നിലവിൽ ഉപയോഗിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്‌റ്റിൽ മെട്രോയുടെ യാത്രാ നിരക്ക് റെക്കോഡ് ഭേദിച്ച് 34,10,250 ആയി ഉയർന്നിരുന്നു എന്നതും മറക്കരുത്. ഈ സാഹചര്യത്തിൽ രണ്ടാം ഘട്ടവും വന്നാൽ ഇനി 50 ലക്ഷം എന്ന ദൂരം അധികമല്ലെന്നാണ് കണക്കുകൂട്ടൽ.

നിർമ്മാണ പുരോഗതിയും ചിലവും

ഏകദേശം 1957 കോടി രൂപയാണ് നിർമ്മമ്മാണ ചിലവായി കണക്കാക്കുന്നത്. പലയിടത്തും മെട്രോ വികസനത്തിന്റെ പണി വേഗത്തിൽ പുരോഗമിക്കുകയാണ്. രണ്ടാംഘട്ടത്തിൽ ആകെ ആവശ്യമുള്ള 2019 പൈലുകളിൽ 1145 എണ്ണം പൂർത്തിയായിട്ടുണ്ട്. വയഡക്റ്റ് പണിയാൻ 1651 പൈലുകളാണ് വേണ്ടത്. ഇതിൽ 880 എണ്ണം ഇതുവരെ പൂർത്തിയായിട്ടുണ്ട്. സ്‌റ്റേഷനുകൾക്ക് ആവശ്യമായ 368 പൈലുകളിൽ 265 എണ്ണത്തിന്റെ നിർമ്മാണം കഴിഞ്ഞു.

പൈൽ ക്യാപ് 469 എണ്ണം വേണ്ടതിൽ 165 എണ്ണം പൂർത്തിയായിട്ടുണ്ട്. 469 തൂണുകൾ വേണ്ടതിൽ 70 എണ്ണമായി. യു ഗർഡർ 490 എണ്ണത്തിൽ 95 എണ്ണത്തിന്റെ നിർമ്മാണവും കഴിഞ്ഞു. പിയർ ക്യാപ് 371 എണ്ണത്തിൽ 105 എണ്ണമായി. ഐ ഗർഡർ 534 എണ്ണത്തിൽ 75 എണ്ണവും പൂർത്തിയായി. അധികം വൈകാതെ തന്നെ പണികൾ പൂർത്തിയാക്കി വേഗത്തിൽ സർവീസ് ആരംഭിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+