ആർഎസ്എസ് പരിപാടിയിൽ സിപിഎം നേതാവ്!! അരുണനെ കൈവിട്ട് കോടിയേരി!! എന്തിനു പോയി?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത ഇരിങ്ങാലക്കുട എംഎംൽഎ കെയു അരുണനെ വിമർശിച്ച് സിപിഎം സംസ്ഥാന ,സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. ആർഎസ്എസ് പരിപാടിയിൽ എംഎൽഎ പങ്കെടുത്തത് തെറ്റാണെന്ന് കോടിയേരി പറഞ്ഞു. എംഎൽഎ പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നും കോടിയേരി വിമർശിച്ചു.

അരുണൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. പരിപാടിയിൽ പങ്കെടുത്തതിന് അരുണനോട് പാർട്ടി വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും അവിചാരിതമായി ചെന്നുപെട്ടതാണെന്നുമായിരുന്നു അരുണന്റെ വിശദീകരണം.

kodiyeri balakrishnan

ആർഎസ്എസ് പരിപാടിയാണെന്ന് അറിയാതെയാണ് പരിപാടിയിൽ പങ്കെടുത്തതെന്നായിരുന്നു അരുണൻ ആദ്യം പ്രതികരിച്ചത്. സംഭവം വിവാദമായതോടെ തൃശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ വിശദീകരണം തേടുകയായിരുന്നു.

സിപിഎം ബ്രാഞ്ച് സെക്രട്ടറി കിഷോറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് അരുണൻ വ്യക്തമാക്കി. മുഖ്യമന്ത്രിയും പാർട്ടിയും തന്നെ മനസിലാക്കുമെന്നും പാർട്ടി എടുക്കുന്ന എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാറാണെന്നും അരുണൻ പറഞ്ഞു.

തൃശൂർ ഊരകത്ത് ആർഎസ്എസ് നടത്തിയ നോട്ട് പുസ്തക വിതരണം ഉദ്ഘാടനം ചെയ്തതാണ് വിവാദമായത്. ആർഎസ്എസ് സേവാപ്രമുഖായിരുന്ന കുഞ്ഞിക്കണ്മന്റെ സ്മരണക്കായിട്ടാണ് പുസ്തക വിതരണം നടത്തിയത്.

നേരത്തെ ബിജെപി പരിപാടിയിൽ പങ്കെടുത്ത മുസ്ലിംലീഗ് വനിത നേതാവ് ഹെമറുന്നിസയെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു.

English summary
kodiyeri against cpm mla arunan participate in rss programme.
Please Wait while comments are loading...