വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ വിൻസെന്റ് എംഎൽഎ ജയിലിൽ! ബലാത്സംഗക്കുറ്റവും, വീട്ടമ്മയോട് ചെയ്തത്...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ കോവളം എംഎൽഎയും കോൺഗ്രസ് നേതാവുമായ എം വിൻസെന്റിനെ റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയാണ് അദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്.

സൗദിയിൽ കവർച്ചക്കാരുടെ ആക്രമണം; വെട്ടേറ്റ മലപ്പുറം സ്വദേശി മരിച്ചു...ക്രൂരമായ കൊലപാതകം...

എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ...

റിമാൻഡ് ചെയ്ത സാഹചര്യത്തിൽ എം വിൻസെന്റിനെ നെയ്യാറ്റിൻകര സബ് ജയിലിലേക്ക് മാറ്റി. ഇതിനിടെ നെയ്യാറ്റിൻകര സബ് ജയിലിന് മുന്നിലും കോടതിക്ക് മുന്നിലും സംഘർഷമുണ്ടായി. എംഎൽഎയെ കോടതിയിലെത്തിച്ചപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് വാഹനം തടഞ്ഞു. തുടർന്ന് പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. നെയ്യാറ്റിൻകര ജയിലിന് മുന്നിലും വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരുന്നത്. പുറത്ത് കൂടിനിന്ന കോൺഗ്രസ് പ്രവർത്തകർക്കിടയിലൂടെ വളരെ പണിപ്പെട്ടാണ് പോലീസ് വിൻസെന്റിനെ ജയിലിനകത്തേക്ക് കയറ്റിയത്.

റിമാൻഡിൽ...

റിമാൻഡിൽ...

വീട്ടമ്മയെ പീഡിപ്പിച്ച കേസിലാണ് കോവളം എംഎൽഎയും കോൺഗ്രസ് നേതാവുമായ എം വിൻസെന്റിനെ റിമാൻഡ് ചെയ്തത്. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയാണ് അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

ഇനി ജയിലിൽ...

ഇനി ജയിലിൽ...

കോടതി റിമാൻഡ് ചെയ്തിനെ തുടർന്ന് വിൻസെന്റിനെ നെയ്യാറ്റിൻകര സബ് ജയിലിലെത്തിച്ചു. ഇനി നെയ്യാറ്റിൻകര സബ് ജയിലിലെ റിമാൻഡ് തടവുകാരനാണ് വിൻസെന്റ് എംഎൽഎ.

സംഘർഷം...

സംഘർഷം...

ഇതിനിടെ നെയ്യാറ്റിൻകര കോടതിക്ക് മുന്നിലും ജയിലിന് മുന്നിലും സംഘർഷമുണ്ടായി. വിൻസെന്റ് എംഎൽഎയുമായെത്തിയ പോലീസ് വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.

കസ്റ്റഡി അപേക്ഷ നൽകിയില്ല...

കസ്റ്റഡി അപേക്ഷ നൽകിയില്ല...

അതേസമയം, പീഡനക്കേസിൽ റിമാൻഡിലായ എം വിൻസെന്റ് എംഎൽഎയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി പോലീസ് അപേക്ഷ നൽകിയിട്ടില്ല.

മാനഭംഗക്കുറ്റവും...

മാനഭംഗക്കുറ്റവും...

ലൈംഗിക പീഡനത്തിന് പുറമേ, മാനഭംഗം, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് എം വിൻസെന്റിനെതിരെ കേസെടുത്തിരിക്കുന്നത്.

ശക്തമായ തെളിവുകളെന്ന്...

ശക്തമായ തെളിവുകളെന്ന്...

ഫോൺ സംഭാഷണങ്ങളടക്കം എം വിൻസെന്റ് എംഎൽഎയ്ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യത്തിലായിരുന്നു പോലീസ് എം വിൻസെന്റിനെ അറസ്റ്റ് ചെയ്തത്.

നാലു മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യൽ...

നാലു മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യൽ...

നാലു മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് കഴിഞ്ഞ ദിവസം വൈകീട്ടോടെ പോലീസ് വിൻസെന്റിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം എംഎൽഎ ഹോസ്റ്റലിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.

English summary
kovalam mla m vincent remanded for 14 days.
Please Wait while comments are loading...