കോഴിക്കോട് നഗരത്തിന് ഉത്സവം; ആറു റോഡുകളുടെ ഉദ്ഘാടനം ചൊവ്വാഴ്ച

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: വൈകിയാണെങ്കിലും കോഴിക്കോടങ്ങാടിയിലെ ഇടുങ്ങിയ തെരുവുകള്‍ ഒന്നു വികസിച്ചു. പുതുപുത്തന്‍ മോടിയില്‍ നവീകരിച്ച ആറ് റോഡുകളുടെ ഉദ്ഘാടനമാണ് നവംബര്‍ 14 ചൊവ്വാഴ്ച. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനായിരിക്കും.

റവന്യൂ ജില്ലാ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

സ്റ്റേഡിയം-പുതിയറ, കാരപ്പറമ്പ് - കല്ലുത്താന്‍കടവ്, കോവൂര്‍-വെള്ളിമാടുകുന്ന്, ഗാന്ധിറോഡ്-മിനി ബൈപ്പാസ്, പനാത്താഴം-സിഡബ്ല്യൂആര്‍ഡിഎം, പുഷ്പ-മാങ്കാവ് റോഡുകളാണ് ആദ്യഘട്ടത്തില്‍ നവീകരണം പൂര്‍ത്തിയായിരിക്കുന്നത്. ഇതില്‍ കാരപറമ്പ്-കല്ലുത്താന്‍കടവ് നാലു വരിയായും മറ്റ് റോഡുകള്‍ 10 മാീറ്റര്‍ വീതിയിലുമാണ് വികസിപ്പിച്ചിരിക്കുന്നത്.

road2
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിച്ച ഈ റോഡുകളുടെ ആകെ നീളം 22 കിലോ മീറ്ററാണ്. റോഡുകള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ 138 കോടി രൂപ ചെലവഴിച്ചു. മൊത്തം ചെലവ് 200 കോടി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് നിര്‍മാതാക്കള്‍. അടുത്ത 15 വര്‍ഷം റോഡുകളുടെ റീടാറിങ്, നടപ്പാത, തെരുവുവിളക്കുകള്‍, സിഗ്നല്‍ സംവിധാനം തുടങ്ങിയവ കൂടി സൊസൈറ്റിയുടെ ചുമതലയായിരിക്കും.
road3

വീഡിയോ: നിര്‍മാണം പൂര്‍ത്തിയായ സ്റ്റേഡിയം-പുതിയറ റോഡ്‌

20 മാസംകൊണ്ടാണ് സൊസൈറ്റി റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. റോഡിന്റെ ഇരുവശങ്ങളുമായി കോണ്‍ക്രീറ്റ് ഓടകളും തെരുവുവിളക്കുകളും പ്രധാന ജങ്ഷനുകളില്‍ ട്രാഫിക് ബേ സംവിധാനവും ബസ് ബേകളും ഇരുമ്പു കൈവരിയോടെയുള്ള നടപ്പാതകളും പുല്‍ത്തകിടികളും പുന്തോട്ടങ്ങളും ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഉദ്ഘാടനച്ചടങ്ങ്.

road1

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kozhikode; Inauguration of 6 roads

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്