കലക്ഷന്‍ വര്‍ധനവിനായി മത്സരം, കെഎസ്ആര്‍ടിസി ബസ്സുകളുടെ മരണപ്പാച്ചിലില്‍ അമ്പരപ്പുമായി നാട്ടുകാര്‍ !!

  • By: Nihara
Subscribe to Oneindia Malayalam

കൂത്താട്ടുകുളം: പിറവം കൂത്താട്ടുകുളം റോഡില്‍ ബസ്സുകളുടെ മത്സരയോട്ടത്തില്‍ അപകടങ്ങള്‍ പതിവാകുന്നു. കൂടുതല്‍ കലക്ഷന്‍ ലക്ഷ്യമിട്ട് അമിത വേഗതയില്‍ സഞ്ചരിക്കുന്ന ബസ്സുകള്‍ യാത്രക്കാരുടെ ജീവന് പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്. കെഎസ്ആര്‍ടിസി ബസ്സുകളുടെ മത്സരയോട്ടത്തില്‍ കഴിഞ്ഞ ദിവസം രണ്ടു ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടച്ചുവെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വന്‍ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അപകടമുണ്ടായത്. പിറവം റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ്സും അഞ്ചല്‍പ്പെട്ടി പാമ്പാക്കുട റൂട്ടിലോടുന്ന സ്വകാര്യ ബസ്സും തമ്മില്‍ കൂത്താട്ടുകുളത്തുനിന്ന് ഒരേ ദിശയില്‍ മത്സരിച്ച് ഓടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

തുടരെത്തുടരെയുള്ള മത്സരയോട്ടത്തില്‍ യാത്രക്കാര്‍ ഭീതിയിലാണ്. കെഎസ്ആര്‍ടിസി ബസ്സിനോട് മത്സരിച്ച് സ്വകാര്യ ബസ്സുകള്‍ വേഗത കൂട്ടുന്നത് യാത്രക്കാരെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി അധികൃതര്‍ നേരത്തെ തന്നെ ഈ വിഷയത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. കെഎസ്ആര്‍ടിസി ബസ് എത്തുന്നതു വരെ യാത്രക്കാരുമായി സ്വകാര്യ ബസ്സ് തുടരുന്നത് പതിവാണെന്നാണ് ഇവര്‍ പറയുന്നത്.

KSRTC

ബസ്സുകള്‍ സമയക്രമം പാലിക്കാതെ കലക്ഷനു വേണ്ടി അമിത വേഗതയില്‍ പായുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ റൂട്ടില്‍ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലും ബസ്സുകള്‍ പതിവ് തുടരുകയാണ്.

English summary
KSRTC using over speed for more collection.
Please Wait while comments are loading...