കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹത്തില്‍ നിന്നും അരഞ്ഞാണം അഴിച്ചുമാറ്റുന്നതുപോലെയാണു തൊഴിലാളികള്‍ അലവന്‍സ് വാങ്ങുന്നത്; കെഎസ്ആർടിസി ജീവനക്കാരെ കണക്കിന് ശകാരിച്ച് തച്ചങ്കരി

Google Oneindia Malayalam News

കോഴിക്കോട്: പണിയെടുക്കാത്തവര്‍ക്ക് ഇനിമുതല്‍ കെഎസ്ആര്‍ടിസിയില്‍ ശമ്പളമുണ്ടാകില്ലെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന്‍ ജെതച്ചങ്കരി. സിഎംഡി ആയി ചുമതലയേറ്റശേഷം ആദ്യമായി മാവൂര്‍റോഡ് കെഎസ്ആര്‍ടിസി ടെര്‍മിനലിലെത്തിയ അദ്ദേഹം ജീവനക്കാര്‍ക്കായി സംഘടിച്ചിച്ച ഗാരേജ് മീറ്റില്‍ സംസാരിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസി നേരിടുന്ന നഷ്്ടക്കണക്കുകള്‍ അക്കമിട്ടു നിരത്തിയ അദ്ദേഹം ഈ രീതിയില്‍ കോര്‍പറേഷന് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. എനിക്കെന്തു പ്രയോജനം, ഞാന്‍, ഞാന്‍ എന്ന മനോഭാവമാണ് ജീവനക്കാര്‍ക്ക്. ഇത് മാറണം. സംസ്ഥാനത്ത്് ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തുന്ന പൊതുമേഖലാ സ്ഥാപനമാണിത്. 5000 ബസുകള്‍ ദിവസവും നിരത്തിലിറക്കുന്ന കെഎസ്ആര്‍ടിസിക്ക് 180 കോടിയാണ് മാസത്തില്‍ ലഭിക്കുന്നത്. ഇതില്‍ 95 കോടിയോളം ഡീസല്‍ ഇനത്തിലാണ് ചെലവഴിക്കുന്നത്.

 tominthachankari

ഡീസല്‍ വില വര്‍ധിച്ചത് ഇരുട്ടടിയായി. ഇപ്പോള്‍ 100 കോടിയോളം ഇന്ധന ഇനത്തില്‍ മാത്രം നല്‍കണം. 40 കോടി പലിശ അടക്കാനും വേണം. 86 കോടിയോളം പെന്‍ഷനും ശമ്പളവും നല്‍കാന്‍ വേണം. അലവന്‍സുകള്‍ക്കും മറ്റു ചെലവുകള്‍ക്കുമായി വേറെയും തുക കണ്ടെത്തണം. മൃതദേഹത്തില്‍ നിന്നും അരഞ്ഞാണം അഴിച്ചുമാറ്റുന്നതുപോലെയാണു തൊഴിലാളികള്‍ അലവന്‍സ് വാങ്ങുന്നത്. 50 മുതല്‍ 60 ലക്ഷം രൂപയാണ് ഒരു മാസം അലവന്‍സായി ജീവനക്കാര്‍ വാങ്ങുന്നത്. കെ.എസ്.ആര്‍.ടി.സിയെ ദുരുപയോഗം ചെയ്യുന്നതിന് അതിരുണ്ട്. അതിന്റെ പേരിലുള്ള പ്രശ്്‌നങ്ങള്‍ പരിഹരിക്കും.

250 ഓളം ബസുകള്‍ ഡ്രൈവറും കണ്ടക്ടറുമില്ലാതെ നിര്‍ത്തിയിടാറുണ്ട്. 17,000 കണ്ടക്ടര്‍മാരും അത്രയും ഡ്രൈവര്‍മാരും ഉള്ളപ്പോഴാണ് ഈ അവസ്ഥ. ഈ കാര്യങ്ങള്‍ വേണ്ട സ്ഥലത്ത് അറിയിക്കാന്‍ യൂണിറ്റ് ഓഫിസര്‍മാര്‍ക്ക് നട്ടെല്ലില്ലേ എന്നും തച്ചങ്കരി ചോദിച്ചു.

തന്നെ അനുസരിക്കുകയാണെങ്കില്‍ മാസാവസാനം ശമ്പളം നല്‍കാന്‍ തയാറാണ്. ബിസിനസ് അറിഞ്ഞുകൂടാത്തവര്‍ നേരത്തേ തലപ്പത്ത് ഇരുന്നതും തകര്‍ച്ചക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സോണല്‍ ഓഫിസര്‍ ജോഷിജോണ്‍, ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുല്‍ നാസര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ജയ്‌കേരളം, ജയ്, ജയ്‌ കെ.എസ്.ആര്‍.ടി.സി എന്ന മുദ്രാവാക്യം ജീവനക്കാരെ കൊണ്ട് വിളിപ്പിച്ചാണ് തച്ചങ്കരി പ്രസംഗം അവസാനിപ്പിച്ചത്.

English summary
ksrtc md tomin thachankary criticizing ksrtc employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X