മെട്രോ കെഎസ്ആര്‍ടിസിക്കും അനുഗ്രഹം... തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസിയുടെ പുതിയ സര്‍വ്വീസ്

Subscribe to Oneindia Malayalam

കേരളത്തിലെ ആദ്യ മെട്രോ കൊച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഔദ്യോഗിക ഉദ്ഘാടനത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മെട്രോ റെയില്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി നഗരത്തിലെ ഗതാഗത കുരുക്കിന് മൊട്രോ ഒരു പരിഹാരമാകുമെന്നാണ് കണക്കാക്കുന്നത്. മെട്രോ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കൂടുതല്‍ ഫീഡര്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്ആര്‍ടിസി. 

KSRTC

മെട്രോ സര്‍വ്വീസ് ആരംഭിക്കുന്ന ആലുവ, പ്രധാന സ്റ്റേഷനുകളില്‍ ഒന്നായ ഇടപ്പള്ളി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഫീഡര്‍ സര്‍വ്വീസുകള്‍ ആരംഭിക്കുകയെന്ന് കെഎസ്ആര്‍ടിസി ആധികൃതര്‍ വ്യക്തമാക്കി. മെട്രോ പ്രവര്‍ത്തിക്കുന്ന രാവിലെ അഞ്ച് മുതല്‍ രാത്രി 10.30വരെയുള്ള സമയങ്ങളില്‍ ഫീഡര്‍ സര്‍വ്വീസുകളുണ്ടാകും. മെട്രോ സ്‌റ്റേഷനുകള്‍ക്ക് സമീപത്തെ ഡിപ്പോകളില്‍ നിന്നും സര്‍വ്വീസ് അവസാനിപ്പിക്കുന്ന ബസ്സുകള്‍ തൊട്ടടുത്ത മെട്രോ സ്‌റ്റേഷനുകളിലേക്ക് നീട്ടാനും ധാരണയായി. 

കെഎസ്ആര്‍ടിസിക്ക് മാത്രം സര്‍വീസ് അനുമതിയുള്ള ആലുവ-അങ്കമാലി റൂട്ടിന് പുറമേ പെരുമ്പാവൂര്‍, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളില്‍ നിന്നും ആലുവയിലേക്ക് ഫീഡര്‍ സര്‍വ്വീസുകളുണ്ടാകും. ഇവിടങ്ങളില്‍ നിന്നും മെട്രോ സ്‌റ്റേഷനുകളിലേക്ക് എത്തേണ്ടവര്‍ക്ക് ഈ സര്‍വ്വീസുകള്‍ അനുഗ്രഹമാകും. പാലാരിവട്ടത്തിനടുത്തുള്ള പ്രധാന സ്റ്റേഷനുകളില്‍ ഒന്നായ ഇടപ്പള്ളിയില്‍ നിന്നും ഫോര്‍ട്ട്‌കൊച്ചി മട്ടാഞ്ചേരി റൂട്ടിലും ആദ്യ ഘട്ടത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഓടിക്കും. എസി നോണ്‍ എസി വിഭാഗത്തില്‍പെട്ട 40 ബസുകളുപയോഗിച്ചാകും സര്‍വ്വീസ് നടത്തുക. 

KSRTC

ഫീഡര്‍ സര്‍വ്വീസുകളുടെ നടത്തിപ്പിനും ഏകോപനത്തിനുമായി രണ്ട് സ്‌പെഷ്യല്‍ ഓഫീസര്‍മാരേയും ഒരു കോ ഓര്‍ഡിനേറ്ററേയും നിയമിച്ചു. കെഎസ്ആര്‍ടിസി സര്‍വ്വീസുകളേക്കുറിച്ച് മെട്രോ യാത്രക്കാര്‍ക്ക് വിവരം നല്‍കുന്നതിനായി എല്ലാ സ്‌റ്റേഷനിലും ഒരു മാത്തേക്ക് ഒരു മുഴുവന്‍ സമയ ഉദ്യോഗസ്ഥനെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. സര്‍വ്വീസുകളുടെ ഏകോപനത്തിനായി ഫീഡര്‍ സര്‍വീസുകളുടെ ചുമതലുള്ള ജീവനക്കാരേയും ഉദ്യാഗസ്ഥരേയും ഉള്‍പ്പെടുത്തി വാട്ട്‌സ് ആപ്പ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്.

English summary
The Kerala State Road Transport Corporation (KSRTC) will operate feeder services on 43 identified routes by Kochi Metro.
Please Wait while comments are loading...