പയ്യന്നൂര്‍ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ സംഭവം, അഫ്‌സ്പ നടപ്പാക്കണമെന്ന് കുമ്മനം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കണ്ണൂരില്‍ സായൂധ സേന പ്രത്യേകാധികാരം പ്രയോഗിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സമാധാന ശ്രമങ്ങളെ സിപിഎം ഏകപക്ഷീയമായി അട്ടിമറിച്ചിരിക്കുകയാണ്. പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവ് ബിജു കൊല്ലപ്പെട്ട പശ്ചത്തിലാണ് കുമ്മനത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രിക്ക് പോലും നിയന്ത്രിക്കാനാകാതെ സിപിഎം ക്രിമിനലുകള്‍ തേര്‍വാഴ്ച നടത്തികൊണ്ടിരിക്കുകയാണെന്നും കുമ്മനം ആരോപിച്ചു. ക്രമസമാധാനപാലനത്തിന് സൈന്യത്തിന് പ്രത്യേകാധികാരമുള്ള അഫ്‌സ്പ പ്രയോഗിക്കണം. ഇതിനായി ഗവര്‍ണര്‍ക്ക് നിവേധനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

kummanam

ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കണ്ണൂരില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബൈക്കില്‍ പോകുവായിരുന്ന ബിജുവിനെ ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു.

English summary
Kummanam Rajasekharan about Kannur incident.
Please Wait while comments are loading...