കുരീപ്പുഴ ശാഖയില്‍ ചേര്‍ന്നു കാണും, നിക്കറെടുത്തിട്ടു കാണും! സംഘിഭീകരതയ്ക്കെതിരെ പ്രതിഷേധം

  • Posted By:
Subscribe to Oneindia Malayalam

''ഗോഡ്‌സെക്ക്
പോസ്‌റ്റോഫീല്‍
ജോലി കിട്ടി

മൂപ്പര്
ആഹ്ലാദഭരിതനാണ്.

ഓരോ ദിവസവും
ഭാരിച്ച ലോഹമുദ്ര
കൊണ്ട് ഗാന്ധിയെ... ''

എന്നെഴുതിയ കവിയാണ് കുരീപ്പുഴ ശ്രീകുമാര്‍. കേരളത്തിലെ സംഘപരിവാറിന്റെ ശത്രുപ്പട്ടികയിൽ പണ്ടേ ഇടം പിടിച്ച കവി. തെരുവിന്റെ, അടിച്ചമർത്തപ്പെട്ടവന്റെ, ദളിതന്റെ കവി. കർണാടകയിൽ ഗൌരി ലങ്കേഷിന് സംഭവിച്ചത് ഇവിടെ കുരീപ്പുഴയ്ക്ക് സംഭവിച്ചില്ലല്ലോ എന്ന് ആശ്വസിച്ച് മിണ്ടാതിരിക്കാനാവില്ല പ്രബുദ്ധ കേരളത്തിന്. കുരീപ്പുഴയ്ക്ക് നേരെ ഇന്ന് നടന്ന ഈ കയ്യേറ്റം കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലം കണക്കിലെടുക്കുമ്പോൾ ഗൌരി ലങ്കേഷിന് സംഭവിച്ചതിനേക്കാൾ ഒട്ടും ചെറുതുമല്ല. സാംസ്കാരിക കേരളത്തിന്റെ മുഖത്തേക്ക് നോക്കി ഇളിച്ച് കാട്ടുകയാണ് സംഘപരിവാർ ഭീകരത. അതും കേരളത്തിൽ, സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രിയായ ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ!

കുരീപ്പുഴയെ അധിക്ഷേപിച്ച് ആഗോള ദുരന്തമായി കെ സുരേന്ദ്രൻ.. പുസ്തകം വിൽക്കാനുള്ള എളുപ്പവഴിയെന്ന്!

സംഘികൾക്കെന്ത് കുരീപ്പുഴ

സംഘികൾക്കെന്ത് കുരീപ്പുഴ

കുരീപ്പുഴയെ ആക്രമിച്ച ശേഷം വിനോദ് കോട്ടുക്കല്‍ എന്ന ആര്‍എസ്എസുകാരന്‌റെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് ഇങ്ങനെയാണ്. സാംസ്‌ക്കാരിക പരിപാടിക്ക് വന്ന് തോന്ന്യാസം പറഞ്ഞാല്‍ കുരീപ്പുഴയല്ല, വൈലോപ്പിള്ളി ആണെലും ചെക്കന്മാര്‍ കഴുത്തിന് പിടിക്കും. പിന്നെ കിടന്ന് ഫാഷിസം ഫാഷിസം എന്ന് നിലവിളിച്ചിട്ട് കാര്യമില്ല എന്ന്!കല്‍ബുര്‍ഗിയേയും പന്‍സാരെയെയും ധബോല്‍ക്കറേയും ഗൗരിയേയും കൊന്ന് തള്ളിയവര്‍ക്ക് എന്ത് കുരീപ്പുഴ, എന്ത് വൈലോപ്പിള്ളി, എന്ത് പുസ്കകം, എന്ത് അറിവ്!

വടയമ്പാടി ജാതിമതിൽ സമരം

വടയമ്പാടി ജാതിമതിൽ സമരം

കോട്ടുക്കൽ കൈരളി ഗ്രന്ഥശാല സംഘടിപ്പിച്ച പരിപാടിയിൽ കുരീപ്പുഴ പറഞ്ഞ ആ തോന്ന്യാസം വടയമ്പാടിയിലെ ദളിത് സമരത്തെക്കുറിച്ചാണ്. എൻഎസ്എസ് കരയോഗവും അധികാര വർഗവും ജാതിമതിൽ കെട്ടി ഒരു ജനവിഭാഗത്തെ പുറന്തള്ളാൻ ശ്രമം നടത്തുന്നതിനെ പ്രതിരോധിക്കുന്ന സമരം സംഘികൾക്ക് തോന്ന്യാസമായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. കുരീപ്പുഴയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രമുഖടക്കം കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്.

കുരീപ്പുഴ വിരണ്ട് കാണും

കുരീപ്പുഴ വിരണ്ട് കാണും

എഴുത്തുകാരി കെആർ മീരയുടെ പ്രതിഷേധം കവിതാ രൂപത്തിലാണ്. അതിങ്ങനെയാണ്:

എഡേ മിത്രോം,

കുരീപ്പുഴയങ്ങു വിരണ്ടു കാണും.‌‌

പേടി കൊണ്ടു നാവു വരണ്ടു കാണും.

ശരീരം കിടുകിടാ വിറച്ചു കാണും.

കേട്ട തെറിയോര്‍ത്തു കരഞ്ഞു കാണും.

ഇനിയെങ്ങും പ്രസംഗിക്കുകയില്ലെന്ന് തീരുമാനിച്ചു കാണും.

ഉള്ളിലെ ഹിന്ദുവിനെ വിളിച്ചുണര്‍ത്തിക്കാണും

ഉള്ളിലെ ഹിന്ദുവിനെ വിളിച്ചുണര്‍ത്തിക്കാണും

ഇനി കൊന്നാലും കവിതയില്ല എന്ന് ആണയിട്ടു കാണും.

ഉള്ളിലെ ഹിന്ദുവിനെ വിളിച്ചുണര്‍ത്തിക്കാണും.

രക്തപുഷ്പാഞ്ജലി കഴിപ്പിച്ചു കാണും.

ഏലസ്സും രക്ഷയും ജപിക്കാന്‍ കൊടുത്തു കാണും.

മൃത്യുഞ്ജയത്തിനു രസീതെടുത്തു കാണും.

ജാതി സംഘടനയില്‍ അംഗത്വമെടുത്തു കാണും.

ഒരു തടയണ കൊണ്ടു പുഴയങ്ങു വരണ്ടു പോകുന്നതു പോലെ

ഒരു തടയല്‍ കൊണ്ടു കുരീപ്പുഴയങ്ങു കൂരിപ്പുഴയായിക്കാണും.

ഇഷ്ടമുടിക്കായല്‍ ക്ലിഷ്ടമുടിക്കായലായിക്കാണും.

ശാഖയില്‍ ചേര്‍ന്നു കാണും

ശാഖയില്‍ ചേര്‍ന്നു കാണും

ശാഖയില്‍ ചേര്‍ന്നു കാണും.‌

നിക്കറെടുത്തിട്ടു കാണും.‌

ചുവന്ന കുറി തൊട്ടു കാണും.

ഓറഞ്ച് ചരടു കെട്ടിക്കാണും.

എഡേ മിത്രോം, കുരീപ്പുഴയിപ്പോള്‍ ജാതി മതില്‍ പണിയാന്‍ പോയിക്കാണും.

നാടു മുഴുവന്‍ വടയമ്പാടിയായിക്കാണും.

‘പ്രേതബാധ ഏറ്റ പോലെ രാത്രി വണ്ടി കൂകിടുമ്പോള്‍‌

പാലവും കേളനും’ പാടേ കുലുങ്ങിക്കാണും !

കാവിയുടെ നിറം കറുപ്പിലേക്ക്

കാവിയുടെ നിറം കറുപ്പിലേക്ക്

ആശയമില്ലാത്തവരായ സംഘപരിവാറിന്‌റെ സ്ഥിരം പരിപാടിയാണ് ആക്രമണം എന്നാണ് കവി പവിത്രന്‍ തീക്കുനിയുടെ പ്രതികരണം. കേരളം പോലൊരു സംസ്ഥാനത്ത് കവിക്ക് നേരെ ആക്രമണം നടന്നത് ഭീതിജനകമാണ്. കാവിയുടെ നിറം കറുപ്പിലേക്ക് എന്നേ ഇതിനെ നോക്കിക്കാണാന്‍ കഴിയുകയുള്ളൂ എന്നും പവിത്രന്‍ തീക്കുനി പ്രതികരിച്ചു.

അടിസ്ഥാന പ്രത്യയശാസ്ത്രം ഒന്ന്

അടിസ്ഥാന പ്രത്യയശാസ്ത്രം ഒന്ന്

വായടപ്പിക്കാനും നാവ് പിഴുതെടുക്കാനും നോക്കുന്നവർ പുറമേക്ക് എന്ത് അവകാശപ്പെട്ടാലും അവരുടെ അടിസ്ഥാന പ്രത്യയശാസ്ത്രം ഒന്നുതന്നെയാണ്; അസഹിഷ്ണുതയുടെ, അധികാരപ്രമത്തതയുടെ, വെറുപ്പിന്റെ, ഭീരുത്വത്തിന്റെ.വടയമ്പാടി വിഷയത്തിൽ ദലിത് ആത്മാഭിമാനത്തിനൊപ്പം നിലയുറപ്പിക്കുന്നതിന്റെ പേരിൽ സവർണ ഹിന്ദുത്വവാദികളുടെ അക്രമത്തിനിരയായ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിന് പിന്തുണ എന്നാണ് വിടി ബൽറാമിന്റെ പ്രതികരണം.

പിന്തുണച്ച് ആഷിഖ് അബുവും

പിന്തുണച്ച് ആഷിഖ് അബുവും

സംവിധായകൻ ആഷിഖ് അബുവും കുരീപ്പുഴയ്ക്ക് നേരെ നടന്ന ആർഎസ്എസ് ആക്രമണത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഉത്തരേന്ത്യയില്‍ എന്ന പോലെ വര്‍ഗീയ ഭീകരത കേരളത്തിലും തലപൊക്കുകയാണ് എന്നാണ് കുരീപ്പുഴ തനിക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചത്. കേരളം ഇരുണ്ട യുഗത്തിലേക്ക് തിരികെ പോകുന്നു എന്നതിന്‌റെ സൂചനയാണിത്. ആക്രമണത്തിന് ശേഷം മതേതര കേരളം നല്‍കിയ പിന്തുണ വലുതാണെന്നും കവി പറഞ്ഞു.

മാനനഷ്ടക്കേസ്

മാനനഷ്ടക്കേസ്

``ഹലോ,വക്കീലല്ലേ?

അതെ

ഇത് ദൈവം

എന്തേ വിളിച്ചത്?

നിങ്ങളുടെ നാട്

ദൈവത്തിന്റെ സ്വന്തം നാട്

എന്ന് പ്രചരിപ്പിക്കുന്നുണ്ടല്ലോ !

ഉടന്‍ ഫയല്‍ ചെയ്യണം

മാനനഷ്ടക്കേസ്..'' അതെ, കുരീപ്പുഴയ്ക്ക് നേരെ പോലും കയ്യുയർത്താൻ സംഘികൾക്ക് ഇടം നൽകിയ കേരളം അർഹിക്കുന്നത് ആ മാനനഷ്ടക്കേസ് തന്നെയാണ്.

English summary
Reactions in RSS Attack against Kureeppuzha Sreekumar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്