കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുനരധിവാസവും പുനർനിർമാണവും ചർച്ചയായില്ല; പക്ഷെ പ്രത്യേക നിയമസഭാ സമ്മേളനത്തിനായി പൊടിച്ചത് ലക്ഷങ്ങൾ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്നും കരകയറുകയാണ് കേരളം . ഇരുപതിനായിരം കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. പുതിയ കേരളം പടുത്തുയർത്താൻ എല്ലാവരുടെയും സഹായം വേണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളിലേക്ക് നീങ്ങുകയാണ് കേരളം.

ഡിനോസറുകൾക്ക് വംശനാശം സംഭവിച്ചിട്ടില്ല; അതിഥികളെ സ്വീകരിക്കാനായി അവർ ഈ ഹോട്ടലിലുണ്ട്...ഡിനോസറുകൾക്ക് വംശനാശം സംഭവിച്ചിട്ടില്ല; അതിഥികളെ സ്വീകരിക്കാനായി അവർ ഈ ഹോട്ടലിലുണ്ട്...

എന്നാൽ പ്രളയക്കെടുതി ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം കൂടിയ നിയമസഭാ സമ്മേളനത്തിന്റെ ചിലവ് കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഏകദേശം കാൽക്കോടിയിൽ അധികം രൂപയുടെ ചിലവാണ് ഒറ്റ ദിവസത്തേ സമ്മേളനത്തിലൂടെ സർക്കാരിന് ഉണ്ടായിരിക്കുന്നത്. ക്രിയാത്മകമായ ചർച്ചകൾ നടക്കാത്തതിൽ മുഖ്യമന്ത്രി തന്നെ അതൃപ്തി രേഖപ്പെടുത്തിയ സമ്മേളനമായിരുന്നു ഇത്.

ലക്ഷങ്ങൾ

ലക്ഷങ്ങൾ

എം എൽ എമാർക്ക് മൂന്ന് ദിവസത്തെ സിറ്റിംഗ് ഫീസും യാത്രാ ബത്തയുമാണ് നൽകുന്നത്. മുഖ്യമന്ത്രി, മന്ത്രിമാർ,സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവർക്കൊഴികെ ഒരു ദിവസത്തേ സമ്മേളനത്തിനെത്തുമ്പോൾ കിലോമീറ്ററിന് 10 രൂപ എന്ന നിരക്കിലാണ് യാത്രാബത്ത നൽകുന്നത്. 118 അംഗങ്ങൾക്കായി ഏകദേശം എട്ട് ലക്ഷം രൂപയാണ് യാത്രാബത്തയായി നൽകേണ്ടത്.

അധിക ചിലവ്

അധിക ചിലവ്

തിരുവനന്തപുരത്ത് നിന്നുള്ള എം എൽ എമാർക്ക് ആയിരം രൂപയാണ് സിറ്റിംഗ് ഫീസായി നൽകുന്നത്. മറ്റു ജില്ലകളിൽ നിന്നുള്ളവർക്ക് മൂവായിരും രൂപയും. സമ്മേളനം ഒരു ദിവസം മാത്രമാണെങ്കിലും മറ്റ് ജില്ലകളിൽ നിന്നും എത്തുന്നവർക്ക് മൂന്ന് ദിവസത്തെ സിറ്റിംഗ് സീറ്റ് നൽകുന്നതാണ് പതിവ്. നിയമസഭാ ജീവനക്കാർക്ക് ഓവർ ടൈം അലവൻസായി നൽകാനായി മാത്രം മൂന്ന് ലക്ഷത്തോളം രൂപയാണ് ചിലവാകുന്നത്. മന്ത്രിമാരും ഉദ്യോഗസ്ഥരും നിയമസഭയിലേക്ക് എത്തുന്നതിനുള്ള ഇന്ധനചെലവ് വേറെയും വേണം.

നിർദ്ദേശങ്ങൾ വന്നില്ല

നിർദ്ദേശങ്ങൾ വന്നില്ല

പ്രളയക്കെടുതികൾ ചർച്ച ചെയ്യാനും നവകേരളം സൃഷ്ടിക്കുന്നതിനുള്ള ക്രിയാത്മകമായ ആശയങ്ങൾ രൂപികരിക്കാനും വേണ്ടിയായിരുന്നു സമ്മേളനം വിളിച്ച് ചേർത്തത്. എന്നാൽ പ്രളയത്തിന്റെ ഉത്തരവാദിയെ കണ്ടെത്താനുള്ള ചർച്ചകളായിരുന്നു സമ്മേളനത്തിൽ നടന്നത്. പുനർനിർമാണത്തെപറ്റിയും ദുരിതാശ്വാസ പ്രവർത്തനങ്ങളെ പറ്റിയും കാര്യമായ ചർച്ച നടക്കാത്തതിൽ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തി അറിയിച്ചിരുന്നു. കാര്യമായി യാതൊരു പ്രയോജനവും ഇല്ലാതിരുന്നിട്ടും ഈ ഇനത്തിൽ ലക്ഷങ്ങളാണ് അധികം രൂപയാണ് സർക്കാർ ഖജനാവിൽ നിന്നും പോകുന്നത്.

മുണ്ട് മുറുക്കണം

മുണ്ട് മുറുക്കണം

ദുരിതാശ്വാസത്തിനുള്ള തുക കണ്ടെത്താനായി മന്ത്രിമാരെ വിദേശത്തേയ്ക്ക് അയക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പുനർനിർമാണത്തിന്റെ ഭാഗമായി കേരളത്തിൽ സാമ്പത്തിക അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചത്. പ്രഖ്യാപിച്ച പല പദ്ധതികളും മാറ്റി വച്ചേക്കും. ദുരിത ബാധിതർക്കുള്ള നഷ്ട പരിഹാരത്തിനും തകർന്ന റോഡുകളുടെ പുനർനിർമാണത്തിനും മാത്രമായി 5000 കോടി രൂപയോളം വേണമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുരിതാശ്വാസം; മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ പ്രഭാസിനെ കണ്ട് പഠിക്കണമെന്ന് മന്ത്രി, കടുത്ത വിമര്‍ശനംദുരിതാശ്വാസം; മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ പ്രഭാസിനെ കണ്ട് പഠിക്കണമെന്ന് മന്ത്രി, കടുത്ത വിമര്‍ശനം

English summary
lakhs spend on oneday assembly session called for discussing flood relief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X