കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ അസഭ്യം പറയുന്നത് തന്റെ രീതിയല്ല;ലക്ഷ്മി നായരോട് വൈരാഗ്യമുള്ള വ്യക്തികള്‍ ആരെല്ലാം?

ലോ അക്കാദമി പ്രിന്‍സിപ്പലിന്റെ വാര്‍ത്താസമ്മേളനത്തിനിടെ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പലായ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ലക്ഷ്മി നായര്‍. ആരോപണങ്ങള്‍ക്ക് പിന്നില്‍ ചിലരുടെ വ്യക്തിവൈരാഗ്യമാണെന്നും, അതിനു വേണ്ടി ചിലര്‍ വിദ്യാര്‍ത്ഥികളെ ചട്ടുകങ്ങളാക്കുകയാണെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

ഇതിനിടെ ലോ അക്കാദമി പ്രിന്‍സിപ്പലിന്റെ വാര്‍ത്താസമ്മേളനത്തിനിടെ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ലക്ഷ്മി നായരുടെ മുന്നിലേക്ക് കരിങ്കൊടി വലിച്ചെറിഞ്ഞ എബിവിപി പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം നടക്കുന്ന ഹാളില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. എബിവിപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയിലും ലക്ഷ്മി നായര്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചു.

ആരോപണങ്ങള്‍ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം...

ആരോപണങ്ങള്‍ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം...

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും, ചിലരുടെ വ്യക്തിവൈരാഗ്യമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നുമാണ് ലക്ഷ്മി നായര്‍ പറഞ്ഞത്.

ഇന്റേണല്‍ മാര്‍ക്കില്‍ സുതാര്യത...

ഇന്റേണല്‍ മാര്‍ക്കില്‍ സുതാര്യത...

ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതില്‍ പ്രിന്‍സിപ്പലെന്ന നിലയില്‍ ഒരു വിവേചനവും കാണിച്ചിട്ടില്ല. സുതാര്യമായാണ് ഇന്റേണല്‍ മാര്‍ക്ക് നല്‍കിയത്.

അസഭ്യം പറയുന്നത് തന്റെ രീതിയില്ല...

അസഭ്യം പറയുന്നത് തന്റെ രീതിയില്ല...

വിദ്യാര്‍ത്ഥികളോട് അസഭ്യം പറഞ്ഞെന്നതില്‍ ഒരു സത്യവുമില്ല. കുട്ടികളോട് അസഭ്യം പറയുന്നത് തന്റെ രീതിയല്ലെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.

കളിക്കാന്‍ വിശാലമായ മൈതാനവും...

കളിക്കാന്‍ വിശാലമായ മൈതാനവും...

ലോ അക്കാദമിയില്‍ ക്ലാസുകള്‍ക്ക് ശേഷം രാത്രി എട്ടു മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് ലൈബ്രറി ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. കുട്ടികള്‍ക്ക് കളിക്കാനായി അക്കാദമിയില്‍ വിശാലമായ മൈതാനമുണ്ടെന്നും ലക്ഷമി നായര്‍ പറഞ്ഞു.

ഇലക്ഷന്‍ ക്യാമ്പയിന് പോയവര്‍ക്കും ഹാജര്‍...

ഇലക്ഷന്‍ ക്യാമ്പയിന് പോയവര്‍ക്കും ഹാജര്‍...

കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നല്‍കുന്നതില്‍ കടുംപിടുത്തമില്ല. ഇലക്ഷന്‍ ക്യാമ്പയിനില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് വരെ ഹാജര്‍ നല്‍കിയ പ്രിന്‍സിപ്പലാണ് താനെന്നും ലക്ഷ്മി നായര്‍ വ്യക്തമാക്കി.

എബിവിപി കരിങ്കൊടി കാണിച്ചു...

എബിവിപി കരിങ്കൊടി കാണിച്ചു...

ലക്ഷ്മി നായരുടെ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ ഹാളിലേക്ക് ഇരച്ചെത്തിയ എബിവിപി പ്രവര്‍ത്തകര്‍ ലക്ഷ്മി നായര്‍ക്ക് നേരെ കരിങ്കൊടി കാണിച്ചു.

കുത്തിയിരുന്ന് പ്രതിഷേധം...

കുത്തിയിരുന്ന് പ്രതിഷേധം...

കരിങ്കൊടി കാണിച്ച എബിവിപി പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം നടക്കുന്ന ഹാളിയില്‍ കുത്തിയിരുന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

നിരാഹാര സമരം തുടരുന്നു...

നിരാഹാര സമരം തുടരുന്നു...

ലോ അക്കാദമി പ്രിന്‍സിപ്പലിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ക്കെതിരെ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ അക്കാദമിയുടെ മുന്‍വശത്ത് നടക്കുന്ന നിരാഹരസമരം തുടരുകയാണ്.

ജാതി പറഞ്ഞ് ആക്ഷേപിച്ചു...

ജാതി പറഞ്ഞ് ആക്ഷേപിച്ചു...

എന്നാല്‍ അക്കാദമി പ്രിന്‍സിപ്പലായ ലക്ഷമി നായര്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ചുനില്‍ക്കുകയാണ്. ലക്ഷ്മി നായര്‍ പരസ്യമായി ജാതിപ്പേര് വിളിക്കാറുണ്ടെന്നും, അവരുടെ മകന്റെ കാമുകിയായ വിദ്യാര്‍ത്ഥിനിയാണ് കോളേജും ഹോസ്റ്റലും ഭരിക്കുന്നതെന്നും, ഇന്റേണല്‍ മാര്‍ക്കും ഹാജറും നല്‍കാതെ ഇയര്‍ഔട്ടാക്കുകയാണെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നത് അംഗീകരിക്കാനാവില്ല...

പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നത് അംഗീകരിക്കാനാവില്ല...

കോളേജിനെതിരെയും തനിക്കെതിരെയുമുള്ള വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ വിചിത്രവും ബാലിശവുമാണെന്നും, പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് ലക്ഷമി നായര്‍ പറഞ്ഞത്.

English summary
Lakshmi nair against students protest in law academy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X