പണി ചോദിച്ച് വാങ്ങി ദിലീപ്..! നടിയും സുനിയും തമ്മിൽ ബന്ധമെന്നാരു പറഞ്ഞു..!! നടനെ തള്ളി ലാൽ രംഗത്ത് !

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: ആക്രമണത്തിന് ഇരയായ നടിയും പ്രതി പള്‍സര്‍ സുനിയും തമ്മില്‍ അടുപ്പമുണ്ടെന്നും ഇരുവരും സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ ദിലീപ് പറഞ്ഞത് വന്‍ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കുന്ന ഇത്തര പരാമര്‍ശങ്ങള്‍ക്കെതിരെ പ്രമുഖര്‍ രംഗത്ത് വന്നുകഴിഞ്ഞു.

പള്‍സര്‍ സുനിയോട് ചേര്‍ത്ത് പരാമര്‍ശം..! ആക്രമണത്തിനിരയായ നടി ദിലീപിനെതിരെ പരാതിപ്പെട്ടേക്കും..!!

ദിലീപിനെതിരെ പരാതിയില്ല..!! നടി മൊഴി നല്‍കിയിട്ടുമില്ല...!! നടന്റെ ഔദാര്യം പോലീസിനും വേണ്ട..!!

സംവിധായകന്‍ ലാല്‍ ആണ് തന്നോടിക്കാര്യം പറഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയില്‍ ദിലീപ് വെളിപ്പെടുത്തിയത്.  ഗോവയിൽ വെച്ച് ഇരുവരേയും കണ്ടു എന്നൊക്കെ ചാനലിൽ ദിലീപ് പറയുകയുണ്ടായി. എന്നാല്‍ ലാല്‍ ദിലീപിന്റെ വാദം തള്ളി രംഗത്ത് എത്തിയിരിക്കുകയാണ്. ഇതോടെ വിവാദം വീണ്ടും കൊഴുത്തിരിക്കുന്നു.

ആരോപണ വിധേയൻ

ആരോപണ വിധേയൻ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണങ്ങളുടെ കുന്തമുന നീണ്ടിരിക്കുന്നത് ദിലീപിന് നേര്‍ക്കാണ്. താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിക്കുമ്പോഴും ദിലീപ് പ്രതികരണങ്ങളില്‍ കാണിക്കുന്ന അനാവശ്യ വെപ്രാളവും മ്റ്റും കാഴ്ചക്കാരുടെ സംശയം കൂട്ടുന്നതല്ലാതെ ഒട്ടും തന്നെ കുറയ്ക്കുന്നില്ല.

വികാരത്തള്ളിച്ചയിൽ പ്രതികരണം

വികാരത്തള്ളിച്ചയിൽ പ്രതികരണം

റിപ്പോര്‍ട്ടര്‍ ചാനലിലെ നികേഷ് കുമാര്‍ ഷോയില്‍ പ്രതികരണത്തിന് വിളിച്ചപ്പോഴും വളരെ ക്ഷുഭിതനും വികാരവിക്ഷുബ്ദനും ആയിട്ടായിരുന്നു താരത്തിന്റെ പ്രതികരണം. തനിക്കെതിരെ ഗൂഢാലോചന നടത്തി ചെയ്യാത്ത കുറ്റം തലയിൽ വെച്ചുതരാൻ ആരും ശ്രമിക്കേണ്ടെന്ന് താരം ആവർത്തിച്ചുകൊണ്ടേ ഇരുന്നു.

നടിക്കെതിരെ പരാമർശം

നടിക്കെതിരെ പരാമർശം

പള്‍സര്‍ സുനിയെ അറിയില്ലെന്നും ഒരു വട്ടം പോലും കണ്ട് പരിചയമില്ലെന്നും ആവര്‍ത്തിച്ച ദിലീപ് ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലും ആരോപണങ്ങള്‍ ഉന്നയിച്ചു. ഇരുവരും സുഹൃത്തുക്കളാണെന്ന് പറഞ്ഞായിരുന്നു തുടക്കം

ആരോപണം ലാലിന്റെ തലയിൽ

ആരോപണം ലാലിന്റെ തലയിൽ

മാത്രമല്ല ഗോവയില്‍ വെച്ച് ഇരുവരേയും കണ്ടിട്ടുണ്ടെന്ന് സംവിധായകന്‍ ലാല്‍ തന്നോട് പറഞ്ഞുവെന്നും ദിലീപ് വെളിപ്പെടുത്തുകയുണ്ടായി. കൂട്ടുകെട്ടുകളുണ്ടാക്കുമ്പോള്‍ സൂക്ഷിച്ച് വേണം എന്നും താരം പറഞ്ഞുവെക്കുകയുണ്ടായി.

ദിലീപിനെ തള്ളി ലാൽ

ദിലീപിനെ തള്ളി ലാൽ

ഇതിന് പിന്നാലെ ദിലീപിനെ തള്ളി സംവിധായകനും നടനുമായ ലാല്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ലാല്‍ വ്യക്തമാക്കുന്നു.

വാക്കുകൾ തെറ്റിദ്ധരിച്ചു

വാക്കുകൾ തെറ്റിദ്ധരിച്ചു

ദിലീപ് തന്റെ വാക്കുകള്‍ തെറ്റിദ്ധരിച്ചതാവാണ് സാധ്യത എന്നും ലാല്‍ പറയുന്നു. നടിയേയും സുനിയേയും ഗോവയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് താന്‍ കണ്ടിട്ടുണ്ടെന്നാണ് പറഞ്ഞതെന്നും അവര്‍ പരിചയക്കാരാണ് എന്ന് പറഞ്ഞിട്ടില്ലെന്നും ലാല്‍ വ്യക്തത വരുത്തുന്നു.

താരം കുരുക്കിൽ

താരം കുരുക്കിൽ

ദിലീപിനെ തള്ളി ലാല്‍ രംഗത്ത് എത്തിയതോടെ നടന്‍ കൂടുതല്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ച് അപവാദം പറഞ്ഞ താരം ഇരുവരും തമ്മില്‍ ശത്രുത ഉണ്ടെന്ന പൊതു സംസാരത്തിന് വളം വെച്ചുകൊടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തിരിക്കുന്നത്.

സംഘടന രംഗത്ത്

സംഘടന രംഗത്ത്

നടന്റെ പ്രസ്താവനയ്‌ക്കെതിരെ വനിതകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തെത്തിക്കഴിഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ ഇത്തരത്തില്‍ അപമാനിക്കുന്നതില്‍ നിന്നും സിനിമാ പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

അമ്മയിൽ ചർച്ചയാവും

അമ്മയിൽ ചർച്ചയാവും

നാളെ നടക്കാനിരിക്കുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം വലിയ ചര്‍ച്ചയാകുമെന്നാണ് കരുതപ്പെടുന്നത്. ദിലീപ് നടത്തിയ ഈ പരാമര്‍ശം തന്നെ അപമാനിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി നടി പോലീസിന് പരാതി നല്‍കാനുള്ള ശ്രമത്തിലാണെന്നാണ് സൂചന.കഴിഞ്ഞ ദിവസം നടൻ സലീം കുമാറും നടിയെ അപമാനിക്കുന്ന പരാമർശം നടത്തിയിരുന്നു.

ദിലീപിനെ പിന്തുണച്ച്

ദിലീപിനെ പിന്തുണച്ച്

യാതൊരു വിധ തെളിവുകളുടേയും അടിസ്ഥാനമില്ലാതെയാണ് ദിലീപിനെ കുടുക്കാൻ മനപ്പൂർവ്വം ശ്രമം നടത്തുന്നതെന്ന് ആരോപിച്ച് സലിം കുമാർ, അജുവർഗീസ് അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. ആക്രമണത്തിന് ഇരയായ നടിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ വിമർശിക്കപ്പെടുകയും ചെയ്തു.

അമ്മ ഇടപെട്ടില്ല

അമ്മ ഇടപെട്ടില്ല

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒരു യോഗം വിളിച്ചതല്ലാതെ താരസംഘടനയായ അമ്മ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന ആക്ഷേപം മഞ്ജു വാര്യർ അടക്കമുള്ള വനിതാ സിനിമാ പ്രവർത്തകർക്കുണ്ട്. ഇതേ തുടർന്നാണ് വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടന പോലും പിറന്നതും.

English summary
Director Lal against Dileeps allegations on Actress and Pulsar Suni.
Please Wait while comments are loading...